മസ്‍കത്ത്: ഒമാനില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച അഞ്ച് ഹോട്ടലുകള്‍ക്ക് ഒമാന്‍ പൈതൃക വിനോദസഞ്ചാര മന്ത്രാലയം നോട്ടീസ് നല്‍കി.
രാജ്യത്ത് കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഹോട്ടലുകള്‍ പാലിക്കണമെന്ന് നിഷ്‍കര്‍ശിച്ചിട്ടുള്ള നിബന്ധനകളില്‍ വീഴ്‍ച വരുത്തിയതിനാണ് നടപടിയെന്ന് മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ഒമാനില്‍ വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ വ്യാപകമായ പരിശോധനയും നടത്തുന്നുണ്ട്.
രാജ്യത്തെ എല്ലാ ഹോട്ടലുകളും ടൂറിസം സ്ഥാപനങ്ങളും ആരോഗ്യ സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. മുന്‍കരുതലുകളില്‍ വീഴ്ച വരുത്തിയാല്‍ സ്ഥാപനം അടച്ചുപൂട്ടുന്നത് ഉള്‍പ്പെടെ കടുത്ത നടപടികളിലേക്ക് കടക്കുമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്.
Action in Oman against five hotels for violating Kovid standards