മസ്കത്ത്: (gccnews.in) ഒമാനില്‍ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത.
രാജ്യത്തെ വിവിധ ഗവര്‍ണറേറ്റുകളില്‍ ശനിയാഴ്ച കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി മുന്നറിയിപ്പ് നല്കി.
ഉച്ചയ്ക്ക് 12 മണിക്കും രാത്രി 11 മണിക്കും ഇടയില്‍ മസ്കത്ത്, തെക്ക്-വടക്ക് ബാത്തിന, ദാഖിലിയ, തെക്ക്-വടക്ക് ശർഖിയ, ദാഹിറ, ബുറൈമി, അൽ വുസ്ത എന്നീ ഗവർണറേറ്റുകളിൽ 15 മുതൽ 35 മില്ലിമീറ്റർവരെ മഴ ലഭിച്ചേക്കും.
ആലിപ്പഴ വര്‍ഷവും ഉണ്ടാകും. മഴയെ തുടര്‍ന്ന് വാദികൾ നിറഞ്ഞൊഴുകാനും ദൂരക്കാഴ്ചയെ ബാധിക്കാനും സാധ്യതയുണ്ട്.
#Chance #heavyrain #wind #today; #Oman #CivilAviationAuthority #warning