മസ്കത്ത്: (gccnews.in) തെക്കൻ ബാത്തിന ഗവർണറേറ്റിലെ ബർക്ക വിലായത്തിൽ പ്രവാസി കൊല്ലപ്പെട്ട സംഭവത്തിൽ മൂന്നുപേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു.
ഏഷ്യൻ വംശജരായ ആളുകളാണ് പിടിയിലായത്. കൊല്ലപ്പെട്ടതും ഏഷ്യൻ വംശജനാണ്.
ജനറൽ ഡിപ്പാർട്ട്മെൻറ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് റിസർച്ചുമായി സഹകരിച്ച് തെക്കൻ ബത്തിന ഗവർണറേറ്റ് പൊലീസ് കമാൻഡാണ് അന്വേഷണം പൂർത്തിയാക്കിയത്.
#Incident #expatriate #killed #Barka; #Three #arrested