#KuwaitBuildingfire | കുവൈത്ത് തീപിടിത്തം; മരിച്ചവരുടെ കുടുംബങ്ങൾക്ക് യൂസഫലി അഞ്ച് ലക്ഷം നൽകും, രണ്ട് ലക്ഷം പ്രഖ്യാപിച്ച് രവി പിള്ള

#KuwaitBuildingfire | കുവൈത്ത് തീപിടിത്തം; മരിച്ചവരുടെ കുടുംബങ്ങൾക്ക് യൂസഫലി അഞ്ച് ലക്ഷം നൽകും, രണ്ട് ലക്ഷം പ്രഖ്യാപിച്ച് രവി പിള്ള
Jun 13, 2024 12:42 PM | By VIPIN P V

കുവൈത്ത് സിറ്റി: (gccnews.in) കുവൈത്തില്‍ ലേബര്‍ ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസഫലിയും പ്രവാസി വ്യവസായി രവി പിള്ളയും.

മരിച്ചവരുടെ കുടുംബങ്ങൾക്ക് യൂസഫലി അഞ്ച് ലക്ഷം രൂപയും രവി പിള്ള രണ്ട് ലക്ഷം രൂപയും വീതം നൽകും. സഹായസന്നദ്ധത മുഖ്യമന്ത്രിയെ അറിയിച്ചു. നോർക്ക വഴിയാണ് സഹായം നൽകുക.

തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ കുടുംബാംഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

പരിക്കേറ്റ മലയാളികള്‍ക്ക് ഒരു ലക്ഷം രൂപ വീതം നല്‍കാനും വ്യാഴാഴ്ച ചേര്‍ന്ന പ്രത്യേക മന്ത്രി സഭായോഗം തീരുമാനിച്ചു.

ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അടിയന്തിരമായി കുവൈത്തിലേക്ക് യാത്ര തിരിക്കും. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ (എന്‍എച്ച്എം) ജീവന്‍ ബാബുവും മന്ത്രിയെ അനുഗമിക്കും.

പരിക്കേറ്റ മലയാളികളുടെ ചികിത്സ, മരണമടഞ്ഞവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായാണ് ഇവര്‍ കുവൈത്തില്‍ പോകുന്നത്.

കുവൈത്ത് അഗ്നിബാധ മരണങ്ങളില്‍ മന്ത്രി സഭ അനുശോചനം രേഖപ്പെടുത്തി. ഇതുവരെ ലഭിച്ച വിവരങ്ങള്‍ അനുസരിച്ച 19 മലയാളികള്‍ അപകടത്തില്‍ മരിച്ചെന്നാണ് അറിയുന്നത്.

സാധ്യമായ എല്ലാ സഹായങ്ങളും അപകടത്തില്‍പ്പെട്ടവര്‍ക്ക് ലഭ്യമാക്കാന്‍ നോര്‍ക്കയുടെ ആഭിമുഖ്യത്തിലും പ്രവാസികളുടെ മുന്‍കൈയിലും ശ്രമം നടക്കുന്നുണ്ട്. ഹെല്‍പ്പ് ഡെസ്ക്കും ഗ്ലോബല്‍ കോണ്‍ടാക്ട് സെന്‍ററും മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്നുണ്ട്.

ഇന്ത്യ ഗവണ്‍മെന്‍റ് കുവൈത്തില്‍ നടത്തുന്ന ഇടപെടലുകളില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ്ണപിന്തുണ നല്‍കും. കേരളത്തിന്‍റെ ഡല്‍ഹിയിലെ പ്രതിനിധി പ്രൊഫസര്‍ കെ വി തോമസ് വിദേശ മന്ത്രാലയവുമായി നിരന്തരം ബന്ധം പുലര്‍ത്തുന്നുണ്ട്.

കുവൈറ്റ് ദുരന്തം അതീവ ദുഖകരമെന്ന് മന്ത്രി പി രാജീവ് പ്രതികരിച്ചു. ചികിത്സാ സഹായം അടക്കം സാധ്യമായതെല്ലാം സർക്കാർ ചെയ്യും. കേന്ദ്ര സർക്കാരുമായി ചേർന്ന് കാര്യങ്ങൾ കൈകാര്യം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

#KuwaitBuildingfire; #Yousafali #fivelakhs #families #deceased, #RaviPillai #announced #two #lakhs

Next TV

Related Stories
സൗദി ഉംലജിൽ കെട്ടിടത്തിൽ നിന്ന് വീണുണ്ടായ അപകടത്തിൽ പ്രവാസിക്ക് ദാരുണാന്ത്യം

Feb 13, 2025 10:07 PM

സൗദി ഉംലജിൽ കെട്ടിടത്തിൽ നിന്ന് വീണുണ്ടായ അപകടത്തിൽ പ്രവാസിക്ക് ദാരുണാന്ത്യം

. സൗദിയിലും നാട്ടിലും വിവിധ സാമൂഹ്യസേവന പ്രവർത്തനങ്ങളിൽ...

Read More >>
വീണ്ടും ഭാഗ്യം തേടിയെത്തിയത് മലയാളികളെ; അബുദാബി ബിഗ് ടിക്കറ്റ് സ്വന്തമാക്കി സന്ദീപും ഷറഫുദ്ദീനും

Feb 13, 2025 09:11 PM

വീണ്ടും ഭാഗ്യം തേടിയെത്തിയത് മലയാളികളെ; അബുദാബി ബിഗ് ടിക്കറ്റ് സ്വന്തമാക്കി സന്ദീപും ഷറഫുദ്ദീനും

സ്വകാര്യ കമ്പനിയിലെ ഡ്രൈവറാണ് ഷറഫുദ്ദീന്‍. 15 ലക്ഷം രൂപയാണ് ഇരുവര്‍ക്കും...

Read More >>
ബഹ്റൈനിൽ രണ്ട് നില കെട്ടിടം തകർന്ന സംഭവം : മരണം രണ്ടായി

Feb 13, 2025 03:35 PM

ബഹ്റൈനിൽ രണ്ട് നില കെട്ടിടം തകർന്ന സംഭവം : മരണം രണ്ടായി

രക്ഷാ പ്രവർത്തനം തുടരുകയാണെന്നും കെട്ടിട ഉടമയെ കൂടുതൽ നിയമനടപടികൾക്കായി വിളിച്ചുവരുത്തിയിട്ടുണ്ടെന്ന് മന്ത്രാലയം അധികൃതർ...

Read More >>
ഹൃദയാഘാതം; കണ്ണൂർ സ്വദേശി അബഹയിൽ മരിച്ചു

Feb 13, 2025 03:15 PM

ഹൃദയാഘാതം; കണ്ണൂർ സ്വദേശി അബഹയിൽ മരിച്ചു

ചൊവ്വാഴ്ച ഉച്ചയോടെ ഇദ്ദേഹത്തിന് നെഞ്ച് വേദനയെ തുടർന്ന് ഖമീസ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു....

Read More >>
കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്‍റെ മോചന കേസ്; എട്ടാം തവണയും മാറ്റി വെച്ചു

Feb 13, 2025 02:39 PM

കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്‍റെ മോചന കേസ്; എട്ടാം തവണയും മാറ്റി വെച്ചു

റിയാദ് കോടതി കേസ് വീണ്ടും മാറ്റിവെച്ചതായി നിയമ സഹായ സമിതിക്ക് വിവരം...

Read More >>
കുവൈത്തിൽ വ്യാപക മഴ; ഡ്രൈവിങ്ങിൽ കരുതൽ വേണമെന്ന് ആഭ്യന്തര മന്ത്രാലയം

Feb 13, 2025 11:58 AM

കുവൈത്തിൽ വ്യാപക മഴ; ഡ്രൈവിങ്ങിൽ കരുതൽ വേണമെന്ന് ആഭ്യന്തര മന്ത്രാലയം

മഴ തുടരുന്ന സാഹചര്യത്തിൽ വേഗം കുറച്ചും സുരക്ഷിത അകലം പാലിച്ചും വാഹനമോടിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം...

Read More >>
Top Stories










News Roundup