#KuwaitBuildingFire | കുവൈത്തിലെ തീപിടിത്തം: ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിച്ചതായി വിദേശകാര്യമന്ത്രാലയം

#KuwaitBuildingFire | കുവൈത്തിലെ തീപിടിത്തം: ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിച്ചതായി വിദേശകാര്യമന്ത്രാലയം
Jun 13, 2024 01:38 PM | By VIPIN P V

കുവൈത്ത് : (gccnews.in) കുവൈത്തില്‍ മരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിച്ചതായി വിദേശകാര്യമന്ത്രാലയം.

ഡിഎന്‍എ ടെസ്റ്റിലൂടെ തിരിച്ചറിയുന്ന മൃതദേഹങ്ങള്‍ വ്യോമസേനാ വിമാനത്തില്‍ നാട്ടിലെത്തിക്കാനാണ് നീക്കം. വിദേശകാര്യസഹമന്ത്രി കീര്‍ത്തിവര്‍ദ്ധന്‍ സിംഗ് കുവൈറ്റില്‍ എത്തിയിട്ടുണ്ട്.

ഡിഎന്‍എ ടെസ്റ്റ് വഴി തിരിച്ചറിയുന്ന മൃതദേഹങ്ങള്‍ ഉടന്‍ നാട്ടിലെത്തിക്കാന്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു.

ഇതിനായി വ്യോമസേനാ വിമാനങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. അഞ്ച് ആശുപത്രികളിലായാണ് പരിക്കേറ്റവര്‍ ചികിത്സയില്‍ കഴിയുന്നത്. ഇവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കിയിട്ടുണ്ടെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.

ദില്ലിയിലെ വിദേശകാര്യ മന്ത്രാലയം ഓഫീസില്‍ ഹെല്‍പ്പ് ലൈന്‍ ഡെസ്‌ക്കും ആരംഭിച്ചിട്ടുണ്ട്. കുവൈറ്റിലെത്തിയ വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ദ്ധന്‍ സിംഗ് സ്ഥിതിഗതികള്‍ വിലയിരുത്തുകയാണ്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ഉന്നതതലയോഗം ചേര്‍ന്നിരുന്നു. മരിച്ചവരുടെ ആശ്രിതര്‍ക്ക് രണ്ട് ലക്ഷം രൂപയും ദുരിതാശ്വാസ നിധിയില്‍ നിന്നും പ്രഖ്യാപിച്ചു.

പരിക്കേറ്റവര്‍ക്ക് അമ്പതിനായിരം രൂപയും ധനസഹായം അടിയന്തരമായി നല്‍കും. അതിനിടെ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, കുവൈറ്റ് വിദേശകാര്യ സഹമന്ത്രി അബ്ദുളള അലി അല്‍ യഹിയയുമായും സംസാരിച്ചു.

കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. തീപിടിത്തത്തിന് കാരണമായത് നിയമലംഘനം തന്നെയാണെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.

ചെലവ് ചുരുക്കാനായി സുരക്ഷിതമല്ലാത്ത സാഹചര്യത്തില്‍ നിരവധി തൊഴിലാളികളെ പാര്‍പ്പിച്ചതാണ് ദുരന്തത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിച്ചതെന്നും കുവൈറ്റ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

#Fire #Kuwait: #Ministry #ExternalAffairs #said #steps #bring #back #deadbodies #Indians

Next TV

Related Stories
#holyday |  ദേശീയ ദിനം;  സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് രണ്ട് ദിവസം അവധി പ്രഖ്യാപിച്ച് ദുബായ്

Nov 24, 2024 06:55 PM

#holyday | ദേശീയ ദിനം; സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് രണ്ട് ദിവസം അവധി പ്രഖ്യാപിച്ച് ദുബായ്

ഡിസംബര്‍ രണ്ട്, മൂന്ന് തീയതികളിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി...

Read More >>
#InstituteforHealthierLivingAbuDhabi | ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കാൻ സ​മ​ഗ്ര സേ​വ​ന കേ​ന്ദ്രവുമായി അ​ബൂ​ദ​ബി

Nov 24, 2024 03:39 PM

#InstituteforHealthierLivingAbuDhabi | ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കാൻ സ​മ​ഗ്ര സേ​വ​ന കേ​ന്ദ്രവുമായി അ​ബൂ​ദ​ബി

വാ​ര്‍ധ​ക്യ പ്ര​ക്രി​യ​യെ​യും വി​ട്ടു​മാ​റാ​ത്ത രോ​ഗ​ത്തി​നും കാ​ര​ണ​മാ​വു​ന്ന രോ​ഗ​ങ്ങ​ളെ ത​ട​യു​ന്ന​തും അ​ട​ക്ക​മു​ള്ള സ​മ​ഗ്ര​മാ​യ...

Read More >>
#death | മലയാളി ജോലിക്കിടെ കുഴഞ്ഞുവീണ്​ മരിച്ചു

Nov 24, 2024 02:31 PM

#death | മലയാളി ജോലിക്കിടെ കുഴഞ്ഞുവീണ്​ മരിച്ചു

റിയാദിൽ ഇലക്ട്രിക്കൽ പ്ലംബിങ്​ ജോലികൾ ചെയ്യുകകയായിരുന്ന അനിലിന് കഴിഞ്ഞ 10 ദിവസമായി സ്പോൺസറുടെ റഫായയിലുള്ള വീട്ടിലായിരുന്നു ജോലി....

Read More >>
#death | യാത്രക്കിടെ കുഴഞ്ഞുവീണ് ആശുപത്രിയിലായ മലയാളി ഉംറ തീർഥാടകൻ മരിച്ചു

Nov 24, 2024 12:25 PM

#death | യാത്രക്കിടെ കുഴഞ്ഞുവീണ് ആശുപത്രിയിലായ മലയാളി ഉംറ തീർഥാടകൻ മരിച്ചു

രണ്ടാഴ്ച മുമ്പാണ് ഭാര്യയോടും ബന്ധുക്കളോടുമൊപ്പം ഈസ ഉംറക്കെത്തിയത്....

Read More >>
#holiday |  യുഎഇ പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; സ്വകാര്യ മേഖലക്ക് 2 ദിവസം ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചു

Nov 22, 2024 03:43 PM

#holiday | യുഎഇ പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; സ്വകാര്യ മേഖലക്ക് 2 ദിവസം ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചു

ശമ്പളത്തോട് കൂടിയ അവധിയാണ് മാനവവിഭവ ശേഷി മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നത്....

Read More >>
#death | ഹൃദയാഘാതം;  പ്രവാസി സൗദിയില്‍ മരിച്ചു

Nov 22, 2024 02:23 PM

#death | ഹൃദയാഘാതം; പ്രവാസി സൗദിയില്‍ മരിച്ചു

ഹൃദയാഘാതത്തെ തുടർന്ന് ജുബൈൽ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായായില്ല. പ്രമേഹ...

Read More >>
Top Stories