കുവൈത്ത് സിറ്റി: കുവൈത്തില്‍ ലേബര്‍ ക്യാമ്പിലുണ്ടായ ദുരന്തത്തിന്‍റെ നടുക്കത്തിലാണ് പ്രവാസലോകം. മലയാളികള്‍ ഉള്‍പ്പെടെ മരണപ്പെട്ട തീപിടിത്തമുണ്ടായത് പ്രവാസി മലയാളി വ്യവസായിയുടെ ഉടമസ്ഥതയിലുള്ള എൻബിടിസി കമ്പനിയുടെ ലേബർ ക്യാംപിലാണ്.
കുവൈത്തിലെ ഏറ്റവും വലിയ കൺസ്ട്രക്ഷൻ കമ്പനികളിലൊന്നാണ് എൻബിടിസി. കുവൈത്തിന്‍റെ പലഭാഗങ്ങളിലായി ഈ കമ്പനിക്ക് നിരവധി ലേബർ ക്യാമ്പുകളുമുണ്ട്. ഇതില്‍ മംഗെഫ് മേഖലയിലെ എൻബിടിസി കമ്പനിയുടെ നാലാം നമ്പർ ക്യാംപിലാണ് ഇന്നലെ പുലര്‍ച്ചെ തീപിടിത്തമുണ്ടായത്.
പത്തനംതിട്ട തിരുവല്ല സ്വദേശിയായ കെ ജി എബ്രഹാമാണ് എൻബിടിസി കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ. എൻബിടിസി ഗ്രൂപ്പിന്‍റെ ഉടമകളിലൊരാൾ കൂടിയാണ് അദ്ദേഹം.
കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലായ ക്രൗൺ പ്ലാസയുടെ ചെയർമാൻ കൂടിയാണ് കെ ജി എബ്രഹാം. കെജിഎ എന്ന ചുരുക്കപ്പേരിലാണ് കെജി എബ്രഹാം അറിയപ്പെടുന്നത്.
1977 മുതൽ കുവൈത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന കെജിഎ ഗ്രൂപ്പിന്‍റെ സ്ഥാപകനും ചെയർമാനുമാണ് കെജി എബ്രഹാം. ക്രൂഡോയിൽ അനുബന്ധ വ്യവസായങ്ങളിൽ കെജിഎ ഗ്രൂപ്പിന് കുവൈത്തിലും മിഡിൽ ഈസ്റ്റിലും നിരവധി സ്ഥാപനങ്ങളുണ്ട്.
കൂടാതെ വിദ്യാഭ്യാസം, ടൂറിസം, റിയൽ എസ്റ്റേറ്റ്, മാർക്കറ്റിംഗ്, ഓയിൽ തുടങ്ങിയ വിവിധ മേഖലകളിലായി മറ്റ് നിരവധി വ്യവസായങ്ങളും അദ്ദേഹത്തിനുണ്ട്. പല സ്റ്റാർട്ടപ്പ് കമ്പനികളിലും കെജിഎ ഗ്രൂപ്പ് സമീപകാലത്ത് നിക്ഷേപം നടത്തിയിട്ടുണ്ട്.
#kuwait #fire #accident #nbtc #biggest #construction #company #kuwait #owner #kgabraham