#Hajj | ഹജ്ജിന് നാളെ തുടക്കം; ഇന്ന് രാത്രി മുതൽ തീർഥാടകർ മിനായിലേക്ക് പുറപ്പെടും

#Hajj | ഹജ്ജിന് നാളെ തുടക്കം; ഇന്ന് രാത്രി മുതൽ തീർഥാടകർ മിനായിലേക്ക് പുറപ്പെടും
Jun 13, 2024 06:02 PM | By VIPIN P V

റിയാദ്: (gccnews.in) ലോകത്തിന്‍റെ നാനാഭാഗത്ത് നിന്നുള്ള രണ്ട് ദലക്ഷം തീർഥാടകർ പങ്കെടുക്കുന്ന ഹജ്ജിന്‍റെ സുപ്രധാന കർമങ്ങൾക്ക് വെള്ളിയാഴ്ച തുടക്കമാകും.

മാനവരാശിയുടെ വിശ്വ മഹാതീർഥാടനത്തിന്‍റെ സുപ്രധാന കർമങ്ങൾ തുടങ്ങാൻ ഒരു ദിനം മാത്രം ശേഷിക്കേ രണ്ട് ലക്ഷത്തോളം തമ്പുകളും റസിഡൻഷ്യൻ ടവറുകളുമായി ഒരുങ്ങികിടക്കുന്ന മിനാ താഴ്വാരത്തിലേക്ക് വ്യാഴാഴ്ച രാത്രി മുതൽ തീർഥാടകർ ഒഴുകും.

ഹാജിമാരെ സ്വീകരിക്കാനായി പുണ്യനഗരികൾ അണിഞ്ഞൊരുങ്ങിയിരിക്കുകയാണ്. ഹജ്ജിന്‍റെ ആദ്യനാൾ തീർഥാടകർ താമസിക്കുന്നത് മിനായിലാണ്.

അല്ലാഹുവിന്‍റെ അതിഥികളെ വരവേൽക്കാൻ ലോകത്തെ ഏറ്റവും വലിയ തമ്പുകളുടെ നഗരിയായ ഈ താഴ്വര പൂർണ സജ്ജമാണ്. ഇനിയുള്ള ഓരോ മണിക്കൂറിലും മിനാ അടിമുടി ഭക്തിനിർഭരതയിൽ ലയം കൊള്ളും.

25 ലക്ഷം ചതുരശ്ര മീറ്ററിൽ പരന്നുകിടക്കുന്ന മിനാ താഴ്വര തീർഥാടകർക്ക് തങ്ങാനുള്ള വിശാലസൗകരങ്ങളുമായി ഇത്തവണ കൂടുതൽ മികവുകളോടെയാണ് ഒരുങ്ങിയിട്ടുള്ളത്.

ഹൈടെക് സംവിധാനങ്ങളുള്ള മിനാ റസിഡൻഷ്യൽ ടവറുകളും തീർഥാടകർക്കായി തുറന്നുകൊടുത്തിട്ടുണ്ട്. സ്റ്റാർ ഹോട്ടലിന് സമാനമാണ് ഇവിടുത്തെ താമസസൗകര്യങ്ങൾ.

ഇതിലൂടെ 30,000 തീർഥാടകർക്ക് കൂടി താമസസൗകര്യമായി. തമ്പുകളും ഇത്തവണ കൂടുതൽ മികവോടെ ഒരുക്കിയിട്ടുണ്ട്. വ്യാഴാഴ്ച രാത്രി മുതൽ മിനാ താഴ്വരയിലെ തമ്പുകളിൽ തീർഥാടകർ എത്തിതുടങ്ങും.

അവിടേക്ക് പുറപ്പെടാൻ മക്കയിലെ നിലവിലെ താമസകേന്ദ്രങ്ങളിൽ അവസാന തയ്യാറെടുപ്പിലാണ് അവർ. ശനിയാഴ്ചയാണ് ഹജ്ജിന്‍റെ സുപ്രധാന ചടങ്ങായ അറഫാ സംഗമം.

മിനായിൽ ഒരു ദിനം രാപ്പാർത്താണ് അതിൽ പങ്കെടുക്കാൻ അറഫയിലേക്ക് നീങ്ങുക. ഒരു പകൽ അറഫയിൽ കഴിച്ചുകൂട്ടി, മുസ്‌ദലിഫയിൽ അന്തിയുറങ്ങി ഞായറാഴ്ച മിനായിൽ തിരിച്ചെത്തും.

അവിടെ മൂന്നു ദിനം രാപ്പാർത്താണ് കർമങ്ങൾ പൂർത്തിയാക്കുക. ഹജ്ജ് കർമങ്ങൾ അടുത്തതോടെ മക്ക മനുഷ്യസാഗരമായി ഇരമ്പിയാർക്കുകയാണ്.

17 ലക്ഷത്തോളമാണ് വിദേശത്ത് നിന്ന് എത്തുന്ന തീർഥാടകർ. ഇവരിൽ അധികവും മക്കയിൽ എത്തിക്കഴിഞ്ഞു. ബാക്കി സൗദിയുടെ വിവിധ ഭാഗങ്ങളിൽനിന്നെത്തുന്ന ആഭ്യന്തര തീർഥാടകരാണ്. അവരും പുണ്യഭൂമിയിലേക്ക് പുറപ്പെട്ടുകഴിഞ്ഞു.

#Hajj #begins #tomorrow; #Pilgrims #leave #tonight

Next TV

Related Stories
ഷാർജയിൽ അന്തരിച്ച കാർത്തിക് സുകുമാരന്റെ സംസ്കാരം നടത്തി

Jan 24, 2025 10:37 AM

ഷാർജയിൽ അന്തരിച്ച കാർത്തിക് സുകുമാരന്റെ സംസ്കാരം നടത്തി

ദുബായിൽ സ്വന്തമായി ഐടി സ്റ്റാർട്ടപ്പും നടത്തിയിരുന്നു. ബാഡ്മിന്റൻ, ക്രിക്കറ്റ് തുടങ്ങി കായികയിനങ്ങളിലും...

Read More >>
കുവൈത്തിൽ ചികിത്സയിലായിരുന്ന മലയാളി യുവാവ് അന്തരിച്ചു

Jan 24, 2025 10:12 AM

കുവൈത്തിൽ ചികിത്സയിലായിരുന്ന മലയാളി യുവാവ് അന്തരിച്ചു

10 വർഷമായി അമേരിക്കൻ മിലിറ്ററി ക്യാംപിൽ കരാർ ജീവനക്കാരനായി ജോലി ചെയ്യുകയായിരുന്നു....

Read More >>
മലയാളി വിദ്യാർത്ഥി കുവൈത്തിൽ അന്തരിച്ചു

Jan 23, 2025 08:28 PM

മലയാളി വിദ്യാർത്ഥി കുവൈത്തിൽ അന്തരിച്ചു

കുവൈത്ത് സെന്‍റ് ബേസിൽ ഓർത്തഡോക്‌സ് ഇടവകാംഗമാണ്...

Read More >>
#arrest |  കുവൈത്ത് മെഹ്ബൂല മണി എക്സ്ചേഞ്ച് കവർച്ച: രണ്ട് വിദേശികൾ അറസ്റ്റിൽ

Jan 22, 2025 05:08 PM

#arrest | കുവൈത്ത് മെഹ്ബൂല മണി എക്സ്ചേഞ്ച് കവർച്ച: രണ്ട് വിദേശികൾ അറസ്റ്റിൽ

4,600 ദിനാർ മൂല്യമുള്ള വിദേശ കറൻസികൾ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. 24 മണിക്കൂറിനുള്ളിൽ പ്രതികളെ പിടികൂടാൻ കഴിഞ്ഞതായി ആഭ്യന്തര മന്ത്രാലയം...

Read More >>
പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു

Jan 22, 2025 05:05 PM

പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു

സംസ്കാരം വ്യാഴാഴ്ച വൈകിട്ട് നാല് മണിക്ക് മസ്‌കത്തിലെ പിഡിഒ ശ്മശാനത്തിൽ നടത്തുമെന്ന് ബന്ധപ്പെട്ടവർ...

Read More >>
പ്രവാസി മലയാളി യുവാവ് അബുദാബിയിൽ അന്തരിച്ചു

Jan 22, 2025 04:53 PM

പ്രവാസി മലയാളി യുവാവ് അബുദാബിയിൽ അന്തരിച്ചു

ഓറിയന്റ് ട്രാവൽസിൽ സീനിയർ ട്രാവൽ കൺസൽറ്റന്റായിരുന്നു....

Read More >>
Top Stories