#ajman | മത്സ്യത്തൊഴിലാളികൾക്ക് വമ്പൻ പെരുന്നാൾ സമ്മാനം; 50 ലക്ഷം ദിർഹം വിതരണം ചെയ്യാൻ ഉത്തരവിട്ട് അജ്മാന്‍ ഭരണാധികാരി

#ajman | മത്സ്യത്തൊഴിലാളികൾക്ക് വമ്പൻ പെരുന്നാൾ സമ്മാനം; 50 ലക്ഷം ദിർഹം വിതരണം ചെയ്യാൻ ഉത്തരവിട്ട് അജ്മാന്‍ ഭരണാധികാരി
Jun 14, 2024 08:34 PM | By ADITHYA. NP

അജ്മാൻ:(www.truevisionnews.com) അജ്മാനിലെ മത്സ്യത്തൊഴിലാളികൾക്ക് വമ്പന്‍ പെരുന്നാള്‍ സമ്മാനം.

ബലി പെരുന്നാൾ പ്രമാണിച്ച് അജ്മാൻ ഫിഷർമെൻ അസോസിയേഷനുമായി അഫിലിയേറ്റ് ചെയ്ത മത്സ്യത്തൊഴിലാളികൾക്ക് 50 ലക്ഷം ദിർഹം വിതരണം ചെയ്യാൻ സുപ്രിം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി ഉത്തരവിട്ടു.

മത്സ്യത്തൊഴിലാളികള്‍ക്കായുള്ള അജ്മാൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ രജിസ്റ്റർ ചെയ്ത മത്സ്യത്തൊഴിലാളികൾക്കാണ് സഹായം ലഭിക്കുക.

മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്നതിന് യുഎഇ പൗരന്മാരെ പ്രോത്സാഹിപ്പിക്കാനും മത്സ്യത്തൊഴിലാളികള്‍ക്ക് അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാനും കുടുംബങ്ങളിലെ ചെലവുകള്‍ വഹിക്കുന്നതിനും മാന്യമായ ജീവിതം നയിക്കുന്നതിനുമുള്ള സാമ്പത്തിക വെല്ലുവിളികളെ തരണം ചെയ്യാനുമാണ് ഈ തുക വിതരണം ചെയ്യുന്നത്.

അജ്മാനില്‍ ഫിഷിങ് ലൈസന്‍സുള്ള കോഓപ്പറേറ്റീവ് സൊസൈറ്റി അംഗങ്ങളായ പൗരന്മാര്‍ക്കാണ് ഈ സഹായം നല്‍കുകയെന്ന് അജ്മാൻ കിരീടാവകാശിയുടെ ഓഫിസ് തലവനും അജ്മാൻ മത്സ്യത്തൊഴിലാളി അസോസിയേഷൻ ഡയറക്ടർ ബോർഡ് ചെയർമാനുമായ അഹമ്മദ് ഇബ്രാഹിം റാഷിദ് അൽ ഗംലാസി പറഞ്ഞു.

ഈ സംഭാവന കേവലം സാമ്പത്തിക സഹായം മാത്രമല്ല, പ്രത്യാശയുടെ വെളിച്ചമാണെന്ന് അധികൃതർ പറഞ്ഞു.

ആർക്കൊക്കെ ഏതു രീതിയിലാണ് പണം വിതരണം ചെയ്യുക തുടങ്ങിയ കാര്യങ്ങൾ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കും.

#ruler #orders #disbursement #50lakhs #fishermen #ajman

Next TV

Related Stories
#BJP  |മുസ്‍ലിം കടകൾ ആദ്യം അടപ്പിക്കൂവെന്ന് ബി.ജെ.പി നേതാവ്; മെഹ്ദിപട്ടണത്ത് പൊലീസുമായി സംഘർഷം

Jun 18, 2024 04:13 PM

#BJP |മുസ്‍ലിം കടകൾ ആദ്യം അടപ്പിക്കൂവെന്ന് ബി.ജെ.പി നേതാവ്; മെഹ്ദിപട്ടണത്ത് പൊലീസുമായി സംഘർഷം

രാത്രി ഡ്യൂട്ടിയിലായിരുന്ന ആസിഫ്നഗർ എ.സി.പി കിഷൻ കുമാർ കടകൾ അടക്കാൻ ആവശ്യപ്പെട്ടപ്പോഴാണ് സംഭവം....

Read More >>
#accident |  മദ്യലഹരിയിൽ ഫുട്പാത്തിലേക്ക് കാർ ഓടിച്ചുകയറ്റി; ഉറങ്ങുകയായിരുന്ന രണ്ടുപേർക്ക് ദാരുണാന്ത്യം

Jun 18, 2024 02:56 PM

#accident | മദ്യലഹരിയിൽ ഫുട്പാത്തിലേക്ക് കാർ ഓടിച്ചുകയറ്റി; ഉറങ്ങുകയായിരുന്ന രണ്ടുപേർക്ക് ദാരുണാന്ത്യം

എഞ്ചിനീയറിംഗ് വിദ്യാർഥി ഭൂഷൺ ലഞ്ചേവാറിനെ നാഗ്പൂർ പൊലീസ് അറസ്റ്റ്...

Read More >>
#founddead |മലയാളി വിദ്യാർഥിനിയെ  ഐ.ഐ.ടി-യിൽ മരിച്ച നിലയിൽ കണ്ടെത്തി; അന്വേഷണം ആരംഭിച്ച് പോലീസ്

Jun 18, 2024 12:43 PM

#founddead |മലയാളി വിദ്യാർഥിനിയെ ഐ.ഐ.ടി-യിൽ മരിച്ച നിലയിൽ കണ്ടെത്തി; അന്വേഷണം ആരംഭിച്ച് പോലീസ്

അന്വേഷണത്തോട് സ്ഥാപന അധികാരികൾ പൂർണമായും സഹകരിക്കും. 8.37 സി.ജി.പി.എയുള്ള പഠനത്തിൽ മിടുക്കിയായ വിദ്യാർഥിനിയായിരുന്നു...

Read More >>
#annieraja | 'പ്രിയങ്കയുടെ സ്ഥാനാർഥിത്വം വയനാട്ടിലെ ജനങ്ങളോടുള്ള നീതികേട്' -  ആനി രാജ

Jun 18, 2024 12:35 PM

#annieraja | 'പ്രിയങ്കയുടെ സ്ഥാനാർഥിത്വം വയനാട്ടിലെ ജനങ്ങളോടുള്ള നീതികേട്' - ആനി രാജ

അതനുസരിച്ച് കോൺഗ്രസ് പാർട്ടി രാഹുലിനെ റായ്ബറേലിയിൽ നിലനിർത്തി....

Read More >>
#drowned | സെൽഫി എടുക്കുന്നതിനിടെ അപകടം; മകളെ രക്ഷിക്കാൻ ശ്രമിച്ച അച്ഛൻ മരിച്ചു

Jun 18, 2024 11:30 AM

#drowned | സെൽഫി എടുക്കുന്നതിനിടെ അപകടം; മകളെ രക്ഷിക്കാൻ ശ്രമിച്ച അച്ഛൻ മരിച്ചു

കുടുംബസമേതം വിനോദയാത്ര നടത്തുന്നതിനിടെ കരിംനഗർ ജില്ലയ്ക്ക് സമീപമുള്ള എൽ.എം.ഡി റിസർവോയറിലാണ് അപകടം...

Read More >>
#RahulGandhi  |പ്രിയങ്കയും രാഹുലും വയനാട്ടിലേക്ക്; പ്രചാരണത്തിന് മുമ്പ് സൗഹൃദ സന്ദര്‍ശനം, വിമര്‍ശനവുമായി ബിജെപി

Jun 18, 2024 11:26 AM

#RahulGandhi |പ്രിയങ്കയും രാഹുലും വയനാട്ടിലേക്ക്; പ്രചാരണത്തിന് മുമ്പ് സൗഹൃദ സന്ദര്‍ശനം, വിമര്‍ശനവുമായി ബിജെപി

രാഹുല്‍ ഗാന്ധി ഒഴിഞ്ഞ വയനാട് ലോക്സഭ മണ്ഡലത്തില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചശേഷമുള്ള ഇരുവരുടെയും ആദ്യ...

Read More >>
Top Stories

Entertainment News