കുവൈത്ത് സിറ്റി: (gcc.truevisionnews.com) കുവൈത്തില്‍ അനധികൃത നിര്‍മ്മാണങ്ങള്‍ തടയാന്‍ പരിശോധന ശക്തമാക്കി.
മുബാറക് അൽ കബീർ ഗവർണറേറ്റിലെ എഞ്ചിനീയറിംഗ് ഓഡിറ്റ് ആൻഡ് ഫോളോ അപ്പ് വകുപ്പിലെ റെഗുലേറ്ററി ടീം നടത്തുന്ന പരിശോധനകള്‍ വർധിപ്പിച്ചതായി കുവൈത്ത് മുനിസിപ്പാലിറ്റിയിലെ പബ്ലിക് റിലേഷൻസ് വകുപ്പ് അറിയിച്ചു.
വൈദ്യുതി, ജല മന്ത്രാലയത്തിന്‍റെ സഹകരണത്തോടെയാണ് പരിശോധനകൾ നടത്തിയത്. ഫർവാനിയ, മുബാറക് അൽ കബീർ സെക്ടറുകളുടെ ചുമതലയുള്ള എഞ്ചിനീയർ നവാഫ് അൽ കന്ദരി, മുബാറക് അൽ കബീർ ബ്രാഞ്ച് ഡയറക്ടർ എഞ്ചിനീയർ മുബാറക് അൽ അജ്മി എന്നിവരുടെ മേൽനോട്ടത്തിലാണ് പരിശോധന നടന്നത്.
പരിശോധനകളില്‍ കെട്ടിട ദുരുപയോഗത്തിനും അനധികൃത നിർമാണത്തിനും 17 മുന്നറിയിപ്പുകൾ നൽകി. കൂടാതെ, സബാഹ് അൽ സലേം പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു കെട്ടിടത്തിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ചെയ്തു.
#test #strengthened #prevent #unauthorized #constructions #Kuwait.