---
title: "#death |  വിമാനം പറത്തുന്നതിനിടെ പൈലറ്റ് കുഴഞ്ഞുവീണ് മരിച്ചു; വിമാനത്തിന് അടിയന്തര ലാന്‍ഡിങ്"
english_title: "#pilot #dies #flight #cairo #taif #flight #makes #emergency #landing"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/212779/pilot-dies-flight-cairo-taif-flight-makes-emergency-landing"
published_at: "2024-06-17T19:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66703fd364db5_jiddah.jpg"
keywords: []
---

# #death |  വിമാനം പറത്തുന്നതിനിടെ പൈലറ്റ് കുഴഞ്ഞുവീണ് മരിച്ചു; വിമാനത്തിന് അടിയന്തര ലാന്‍ഡിങ്

> **Lead Summary:** ജിദ്ദ: വിമാനം പറത്തുന്നതിനിടെ പൈലറ്റ് കുഴഞ്ഞുവീണ് മരിച്ചു. കെയ്റോയില്‍ നിന്ന് തായിഫിലേക്കുള്ള സര്‍വീസിനിടെയാണ് ഈജിപ്ഷ്യന്‍ പൈലറ്റ് കുഴഞ്ഞുവീണ് മരിച്ചത്.

## Article Content

ജിദ്ദ: വിമാനം പറത്തുന്നതിനിടെ പൈലറ്റ് കുഴഞ്ഞുവീണ് മരിച്ചു. കെയ്റോയില്‍ നിന്ന് തായിഫിലേക്കുള്ള സര്‍വീസിനിടെയാണ് ഈജിപ്ഷ്യന്‍ പൈലറ്റ് കുഴഞ്ഞുവീണ് മരിച്ചത്.

പൈലറ്റിന്‍റെ അപ്രതീക്ഷിത മരണവാര്‍ത്ത യാത്രക്കാരെ അറിയിച്ച കോ-പൈലറ്റ് വിമാനം എമര്‍ജന്‍സി ലാന്‍ഡിങിനായി ജിദ്ദയിലേക്ക് തിരിച്ചുവിടുന്നതായും അറിയിക്കുകയായിരുന്നു.

ഈജിപ്ഷ്യൻ വിമാന കമ്പനിയായ സ്കൈ വിഷന്‍റെ എയർബസ് 320-എ വിമാനത്തിന്‍റെ പൈലറ്റ് ക്യാപ്റ്റൻ ഹസൻ യൂസുഫ് അദസ് ആണ് മരിച്ചത്. തുടർന്നാണ് വിമാനം ജിദ്ദയിൽ അടിയന്തിര ലാന്‍ഡിങ് നടത്തിയത്.

കെയ്റോയിൽ നിന്ന് തായിഫിലേക്കുള്ള നെസ്മ എയർലൈൻസിന്‍റെ എൻ.ഇ 130-ാം നമ്പർ ഫ്ളൈറ്റിൽ താൽക്കാലിക പൈലറ്റായി സേവനമനുഷ്ഠിക്കുന്നതിനിടെയാണ് മരണം.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/212779/pilot-dies-flight-cairo-taif-flight-makes-emergency-landing)