---
title: "#death | ഹജ്ജ് കർമത്തിനിടെ കൊണ്ടോട്ടി സ്വദേശി കുഴഞ്ഞുവീണ് മരിച്ചു  "
english_title: "#Malayali #pilgrim #collapsed #died #during #Hajj."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/212743/malayali-pilgrim-collapsed-died-during-hajj"
published_at: "2024-06-17T14:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666ffbbf7297e_death.jpg"
keywords: []
---

# #death | ഹജ്ജ് കർമത്തിനിടെ കൊണ്ടോട്ടി സ്വദേശി കുഴഞ്ഞുവീണ് മരിച്ചു  

> **Lead Summary:** **മക്ക: **ഹജ്ജ് കർമത്തിനിടെ മലയാളി തീർഥാടകൻ കുഴഞ്ഞുവീണ് മരിച്ചു.

## Article Content

**മക്ക: **ഹജ്ജ് കർമത്തിനിടെ മലയാളി തീർഥാടകൻ കുഴഞ്ഞുവീണ് മരിച്ചു.

മലപ്പുറം കൊണ്ടോട്ടി മുണ്ടപ്പലം സ്വദേശി കൊണ്ടോട്ടി ഫെഡറൽ ബാങ്കിന്റെ പിൻവശത്ത് താമസിക്കുന്ന വെള്ളമാർതൊടിക ഹംസ ആണ് മരിച്ചത്.

ഹജ്ജ് കർമത്തിനിടയിൽ കല്ലെറിയുന്ന ജംറയ്ക്ക് സമീപം കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു.

ഹൃദയാഘാതമാണ് മരണകാരണമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. ഇന്ത്യ ഗവർമെന്റിന്റെ ഹജ്ജ് മിഷന് കീഴിൽ ഭാര്യ സുലൈഖയോടൊപ്പമാണ് ഹംസ ഹജ്ജ് നിർവഹിക്കുവാൻ എത്തിയത്.

മൃതദേഹം മക്ക ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/212743/malayali-pilgrim-collapsed-died-during-hajj)