---
title: "#death |നാട്ടിലേക്ക്​ മടങ്ങാനിരുന്ന മലയാളി ഹാഇലിൽ മരിച്ചു  "
english_title: "#Malayali #who #about #return #home #died #hospital"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/212447/malayali-who-about-return-home-died-hospital"
published_at: "2024-06-15T21:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666db4047dbf0_death.jpg"
keywords: []
---

# #death |നാട്ടിലേക്ക്​ മടങ്ങാനിരുന്ന മലയാളി ഹാഇലിൽ മരിച്ചു  

> **Lead Summary:** **ഹാഇൽ: ** പ്രവാസം അവസാനിപ്പിച്ച്​ നാട്ടിലേക്ക്​ മടങ്ങാനുള്ള തീരുമാനത്തിനിടെ മലയാളി സൗദിയിൽ മരിച്ചു.

## Article Content

**ഹാഇൽ: ** പ്രവാസം അവസാനിപ്പിച്ച്​ നാട്ടിലേക്ക്​ മടങ്ങാനുള്ള തീരുമാനത്തിനിടെ മലയാളി സൗദിയിൽ മരിച്ചു.

ഹാഇൽ സനാഇയ്യയിൽ ജോലി ചെയ്തിരുന്ന കണ്ണൂർ ബക്കാലം സ്വദേശി രാജീവനാണ് (57)​ മരിച്ചത്​. കഴിഞ്ഞ ഒൻപത് വർഷമായി ഫർണീച്ചർ മേഖലയിൽ ജോലി ചെയ്യുകയായിരുന്നു.

ശമ്പള കുടിശ്ശികയും മറ്റുമായി സ്പോൺസർ നൽകാനുള്ള വലിയ തുകക്കായി കോടതിയെ സമീപിച്ച രാജീവൻ അനുകൂല വിധി സമ്പാദിച്ചിരുന്നു.

അതുപ്രകാരം പണവും വാങ്ങി നാട്ടിൽ പോകാൻ കാത്തിരിക്കുമ്പോഴാണ് ശനിയാഴ്​ച രാവിലെ നെഞ്ചുവേദനയെ തുടർന്ന് ഹാഇലിലെ കിങ് ഖാലിദ് ആശുപത്രിയിൽ മരിച്ചത്.

മാതാവും ഭാര്യയും രണ്ട് മക്കളും അടങ്ങുന്ന കുടുംബം നാട്ടിലുണ്ട്. നിയമനടപടികൾ പുർത്തികരിക്കാൻ ഹാഇൽ നവോദയ പ്രവർത്തകരും സാമുഹിക പ്രവർത്തകൻ ചാൻസ അബ്​ദുറഹ്​മാനും രംഗത്തുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/212447/malayali-who-about-return-home-died-hospital)