---
title: "#death | വടകര സ്വദേശിയുടെ മൃതദേഹം റിയാദിൽ ഖബറടക്കി"
english_title: "#body #native #Vadakara #buried #Riyadh"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/212461/body-native-vadakara-buried-riyadh"
published_at: "2024-06-15T22:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666dc2df569f9_death.jpg"
keywords: []
---

# #death | വടകര സ്വദേശിയുടെ മൃതദേഹം റിയാദിൽ ഖബറടക്കി

> **Lead Summary:** **റിയാദ്​: ** മലസിലെ ഉബൈദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം പുലർച്ചെ മരിച്ച കോഴിക്കോട്​ വടകര, മങ്ങലാട് സ്വദേശി പുളിക്കൂൽ അമ്മദിന്റെ മൃതദേഹം റിയാദിൽ ഖബറടക്കി.

## Article Content

**റിയാദ്​: ** മലസിലെ ഉബൈദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം പുലർച്ചെ മരിച്ച കോഴിക്കോട്​ വടകര, മങ്ങലാട് സ്വദേശി പുളിക്കൂൽ അമ്മദിന്റെ മൃതദേഹം റിയാദിൽ ഖബറടക്കി.

അസർ നമസ്കാരാനന്തരം റിയാദ്​ എക്​സിറ്റ്​ 15​െല അൽരാജിഹി മസ്ജിദിൽ മയ്യിത്ത് നമസ്​കാരം നിർവ്വഹിച്ച ശേഷം നസീമിലെ ഹയ്യുൽ സലാം മഖ്ബറയിൽ ഖബറടക്കി.

മരണാനന്തര നടപടികൾ പൂർത്തീകരിച്ചത്​ സാമൂഹികപ്രവർത്തകൻ സിദ്ദീഖ്​ തുവ്വൂരിന്റെ നേതൃത്വത്തിലാണ്​.

രോഗബാധിതനായ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് മുതൽ സുഹൃത്ത്​ റിയാസ്​ കുറ്റ്യാടിയും തൊഴിലുടമയും രംഗത്തുണ്ടായിരുന്നു.

രേഖകൾ പൂർത്തിയാക്കാൻ ഇന്ത്യൻ എംബസിയും സഹായിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/212461/body-native-vadakara-buried-riyadh)