---
title: "#death |ചികിത്സക്കുപോയ പ്രവാസി നാട്ടിൽ അന്തരിച്ചു"
english_title: "#expatriate #who #went #treatment #died #country."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/212464/expatriate-who-went-treatment-died-country"
published_at: "2024-06-15T22:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666dc49867ea3_death.jpg"
keywords: []
---

# #death |ചികിത്സക്കുപോയ പ്രവാസി നാട്ടിൽ അന്തരിച്ചു

> **Lead Summary:** **സലാല: ** ചികിത്സക്കായിപോയ പ്രവാസി നാട്ടിൽ അന്തരിച്ചു. പത്തനംതിട്ട കോന്നി കുമ്മണ്ണൂർ സ്വദേശി മാതരംപള്ളിൽ റ്റിജു മാത്യു ആണ്​ മരിച്ചത്​.

## Article Content

**സലാല: ** ചികിത്സക്കായിപോയ പ്രവാസി നാട്ടിൽ അന്തരിച്ചു. പത്തനംതിട്ട കോന്നി കുമ്മണ്ണൂർ സ്വദേശി മാതരംപള്ളിൽ റ്റിജു മാത്യു ആണ്​ മരിച്ചത്​.

സലാല സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന ഇദ്ദേഹത്തെ മൂന്ന് ആഴ്ച മുമ്പാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയത്.

ദോഫാർ ഫുഡ്സ് ആൻഡ് ഇൻവെസ്റ്റ്മെന്റ് വർക്ക്ഷോപ്പ് ഡിപ്പാർട്ട്മെൻറിൽ മെക്കാനിക് സൂപ്പർവൈസറായി ജോലി ചെയ്തു വരികയായിരുന്നു.

സുഹൈൽ ബഹ്വാൻ മോട്ടോഴ്സിലും ജോലി ചെയ്​തിട്ടുണ്ട്​. പിതാവ്​: മാത്യു (തങ്കച്ചൻ). മാതാവ്: ലീലാമ്മ. ഭാര്യ: സുമി. മക്കൾ: ഹെലൻ, ഹന്ന. സഹോദരങ്ങൾ: ബിനു, ബിജു.

സംസ്കാരം തിങ്കളാഴ്​ ഉച്ചക്ക് രണ്ടുമണിക്ക് ചർച്ച് ഓഫ് ഗോഡ് കോന്നി സെമിത്തേരിയിൽ നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/212464/expatriate-who-went-treatment-died-country)