---
title: "#arrest |  മലയാളി ഫുട്​ബാൾ താരം സൗദിയിലെ വിമാനത്താവളത്തിൽ പിടിയിൽ"
english_title: "#malayali #football #player #came #play #saudi #caught #airport #customs"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/212592/malayali-football-player-came-play-saudi-caught-airport-customs"
published_at: "2024-06-16T16:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666ec0b1ca0bf_ARREST.jpg"
keywords: []
---

# #arrest |  മലയാളി ഫുട്​ബാൾ താരം സൗദിയിലെ വിമാനത്താവളത്തിൽ പിടിയിൽ

> **Lead Summary:** **സൗദി അറേബ്യ: **മലയാളി ഫുട്​ബാൾ താരം സൗദി അറേബ്യയിലെ അബഹ വിമാനത്താവളത്തിൽ പിടിയിൽ. മദ്യക്കുപ്പിയിൽ ഒട്ടിക്കുന്ന സ്​റ്റിക്കർ സഹിതമാണ് താരത്തെ പിടികൂടിയിരിക്കുന്നത്.

## Article Content

**സൗദി അറേബ്യ: **മലയാളി ഫുട്​ബാൾ താരം സൗദി അറേബ്യയിലെ അബഹ വിമാനത്താവളത്തിൽ പിടിയിൽ. മദ്യക്കുപ്പിയിൽ ഒട്ടിക്കുന്ന സ്​റ്റിക്കർ സഹിതമാണ് താരത്തെ പിടികൂടിയിരിക്കുന്നത്.

അബഹയിൽ പെരുന്നാൾ ദിനങ്ങളിൽ പ്രവാസി സംഘടനകൾ സംഘടിപ്പിക്കുന്ന ഫുട്​ബാൾ മത്സരത്തിൽ പ്രമുഖ മലയാളി ടീമിന് വേണ്ടി കളിക്കാനെത്തിയതായിരുന്നു യുവാവ്​.

ഇയാൾ വിവിധ ടീമുകൾക്ക് വേണ്ടി കളിക്കാൻ സൗദിയിലെ വിവിധ സ്ഥലങ്ങളിൽ നിരന്തരം എത്താറുണ്ടായിരുന്നു. കഴിഞ്ഞ ദിവസം അബ്ഹ എയർപോർട്ടിൽ എത്തിയ യുവാവിന്റെ ലഗേജിൽ മദ്യക്കുപ്പിയിൽ ഒട്ടിക്കുന്ന സ്​റ്റിക്കറുകളുടെ വൻ ശേഖരം കണ്ടതാണ്​ പിടികൂടാൻ കാരണമെന്ന്​ അറിയുന്നു.

സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. നാട്ടിൽ നിന്നൊരാൾ കൊടുത്തയച്ചതായും പറയപ്പെടുന്നു. ലഹരി കടത്ത് തടയാൻ സൗദി എയർപോർട്ടുകളിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്.

മൂന്ന് സ്കാനറുകളിലെ പരിശോധനക്ക് ശേഷമാണ് ല​ഗേജുകൾ കടത്തിവിടുന്നത്. മദ്യനിരോധനം നിലനിൽക്കുന്ന സൗദിയിൽ മദ്യവുമായി ബന്ധപ്പെട്ട എന്ത് വസ്തു കൊണ്ടുവരുന്നതും കുറ്റകരമാണ്.

ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ ഇല്ലാതെ മരുന്ന് കൊണ്ടുവരുന്നതിനും നിശ്ചിത അളവിൽ കൂടുതൽ മരുന്ന് കൊണ്ടുവരുന്നതിനുമെല്ലാം കടുത്ത നിയന്ത്രണങ്ങൾ ഏ​ർപ്പെടുത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/212592/malayali-football-player-came-play-saudi-caught-airport-customs)