#airindiaexpress | കൊച്ചി സർവിസുകൾ വൈകിയത് ഒരുദിവസം; കണ്ണീരണിഞ്ഞ് എയർഇന്ത്യ എക്സ്പ്രസ് യാത്രക്കാർ

#airindiaexpress | കൊച്ചി സർവിസുകൾ വൈകിയത് ഒരുദിവസം; കണ്ണീരണിഞ്ഞ് എയർഇന്ത്യ എക്സ്പ്രസ് യാത്രക്കാർ
Jun 18, 2024 08:49 PM | By Susmitha Surendran

മനാമ: (gcc.truevisionnews.com)   വൈകലുകളും സർവിസ് റദ്ദാക്കലും തുടർക്കഥയായ എയർ ഇന്ത്യ എക്സ്പ്രസിൽ ടിക്കറ്റെടുക്കേണ്ടി വന്ന യാത്രക്കാർ കണ്ണീർ വാർക്കുകയാണ്.

ഒരു ദിവസം എല്ലാ കൊച്ചി സർവിസുകളും വൈകുകയാണ്. തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ട വിമാനത്തിന് യന്ത്ര തകരാറുണ്ടായതാണ് സർവിസുകൾ താളം തെറ്റാനിടയാക്കിയത്.

17ന് പുറപ്പേടണ്ട കൊച്ചിവിമാനം പുറപ്പെടാത്തതിനെത്തുടർന്ന് യാത്രക്കാർ ദുരിതത്തിലായി. കോഴിക്കോട്, കണ്ണൂർ ഭാഗത്തേക്കുള്ള യാത്രക്കാരെ കോഴിക്കോട് വിമാനത്തിൽ കയറ്റിവിട്ടെങ്കിലും മറ്റ് യാത്രക്കാർ ഇനിയും ബഹ്റൈനിൽ നിന്ന് പുറപ്പെട്ടിട്ടില്ല.

കുടുംബത്തോടൊപ്പം പെരുന്നാൾ ആഘോഷിക്കാൻ ടിക്കറ്റെടുത്തവരായിരുന്നു യാത്രക്കാരിലധികവും. ഇവരുടെ പെരുന്നാൾ ആഘോഷം ഹോട്ടലിലായി. 17 ന് ഉച്ചക്ക് മുമ്പ് പുറപ്പെടേണ്ട വിമാനം ആദ്യം ഉച്ചക്ക് 2.30 ലേക്കാണ് സമയം മാറ്റിയത്.

പിന്നീടത് വൈകുന്നേരം 7.30 ലേക്ക് മാറ്റി. പിന്നീട് 18 ന് രാവിലെ ആറിന് പുറപ്പെടുമെന്ന് അറിയിച്ചു. രാവിലെ യാത്രക്കൊരുങ്ങിയവരോട് ഉച്ചക്ക് 2.30 ന് പുറപ്പെടുമെന്നാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്.

ഭാര്യാപിതാവി​ന്റെ സംസ്കാരച്ചടങ്ങിൽ പ​ങ്കെടുക്കാനാണ് 17 ന് കൊച്ചിയിലേക്ക് ടിക്കറ്റെടുത്തതെന്ന് കോട്ടയം സ്വദേശിയായ യാത്രക്കാരൻ ഗൾഫ് മാധ്യമത്തോട് പറഞ്ഞു. വിമാനം എപ്പോൾ പുറപ്പെടു​മെന്ന കാര്യത്തിൽ നിശ്ചയമില്ലാത്തതിനാൽ സംസ്കാരച്ചടങ്ങുകൾ വ്യാഴാഴ്ചത്തേക്ക് മാറ്റേണ്ടി വന്നു.

തന്റെ ദീർഘനാളത്തെ പ്രവാസ ജീവിതത്തിൽ വിമാനം വൈകി ഒരു ദിവസത്തിലധികം നഷ്ടപ്പെട്ടത് ആദ്യ സംഭവമാണെന്നും അദ്ദേഹം പറഞ്ഞു.

18ന് പുറപ്പെടേണ്ട ബഹ്‌റൈൻ-കൊച്ചി വിമാനം 19ന് രാവിലെ മാത്രമേ പുറപ്പെടൂ. ബഹ്റൈനിലെ എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ യാത്രക്കാർക്ക് ആവശ്യമായ സഹായസഹകരണങ്ങൾ പരമാവധി നൽകുന്നുണ്ട്. വിമാനത്തിന്റെ യന്ത്രത്തകരാർ പരിഹരിക്കുന്നതോടെ സർവിസുകൾ സാധാരണ നിലയിലാകുമെന്നാണ് പ്രതീക്ഷ. 

#Kochi #services #delayed #one #day

Next TV

Related Stories
 ഹൃദയാഘാതം; പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു

Apr 20, 2025 03:04 PM

ഹൃദയാഘാതം; പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു

അര്‍ധ രാത്രി ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു‌....

Read More >>
ജോലിക്കിടെ ഹൃദയാഘാതം; പ്രവാസി മലയാളി ജുബൈലിൽ മരിച്ചു

Apr 20, 2025 01:52 PM

ജോലിക്കിടെ ഹൃദയാഘാതം; പ്രവാസി മലയാളി ജുബൈലിൽ മരിച്ചു

ഭാര്യാസഹോദരൻ സൗദിയിലുണ്ട്. നവോദയ കലാസാംസ്​കാരിക വേദി ജുബൈൽ അറൈഫി ഏരിയ സിസ്കോ യൂനിറ്റ് അംഗമാണ്. മൃതദേഹം നാരിയ ആശുപത്രിയിൽ...

Read More >>
പി കെ സുബൈർ അനുസ്മരണവും പ്രാർത്ഥന സദസും സംഘടിപ്പിച്ചു

Apr 19, 2025 08:25 PM

പി കെ സുബൈർ അനുസ്മരണവും പ്രാർത്ഥന സദസും സംഘടിപ്പിച്ചു

കൊടുവള്ളി മുനിസിപ്പാലിറ്റിയിലും മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലും സുബൈർ സാഹിബ് നടത്തിയ വിവിധങ്ങളായ സേവന പ്രവർത്തനങ്ങളെ സംബന്ധിച്ചും പദ്ധതികളെ...

Read More >>
പോലീസിനെ ഇടിച്ചുതെറിപ്പിക്കാൻ ശ്രമം; പരിശോധനയിൽ കണ്ടെത്തിയത് ആയുധവും മയക്കുമരുന്നും, അറസ്റ്റ്

Apr 19, 2025 08:13 PM

പോലീസിനെ ഇടിച്ചുതെറിപ്പിക്കാൻ ശ്രമം; പരിശോധനയിൽ കണ്ടെത്തിയത് ആയുധവും മയക്കുമരുന്നും, അറസ്റ്റ്

ഒടുവിൽ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഒരു പിസ്റ്റളും കത്തിയും മയക്കുമരുന്നും ഇയാളിൽ നിന്ന്...

Read More >>
മാതാപിതാക്കളോട് പിണങ്ങി വീടുവിട്ടിറങ്ങി പെൺകുട്ടി; പ്രശ്നം പരിഹരിച്ച് ദുബായ് പൊലീസ്

Apr 19, 2025 08:09 PM

മാതാപിതാക്കളോട് പിണങ്ങി വീടുവിട്ടിറങ്ങി പെൺകുട്ടി; പ്രശ്നം പരിഹരിച്ച് ദുബായ് പൊലീസ്

അവരെയും പെൺകുട്ടിയെയും സ്റ്റേഷനിലേയ്ക്ക് വിളിപ്പിച്ച് സംസാരിച്ച് പ്രശ്നം പരിഹരിച്ചു....

Read More >>
Top Stories