#bahrainindianambassador | ചൂട് കൂടുന്നു, അതീവ ജാഗ്രത വേണം, സിവില്‍ ഡിഫൻസ് നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും ബഹ്റൈനിലെ ഇന്ത്യൻ അംബാസഡര്‍

#bahrainindianambassador | ചൂട് കൂടുന്നു, അതീവ ജാഗ്രത വേണം, സിവില്‍ ഡിഫൻസ് നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും ബഹ്റൈനിലെ ഇന്ത്യൻ അംബാസഡര്‍
Jun 22, 2024 05:04 PM | By Athira V

മനാമ: വേനല്‍ക്കാല ചൂട് വര്‍ധിക്കുന്നതിനാല്‍ ജാഗ്രത വേണമെന്ന് ഇന്ത്യന്‍ അംബാസഡര്‍ വിനോദ് കെ ജേക്കബ്. ഇന്ത്യന്‍ എംബസി സംഘടിപ്പിച്ച 'ഓപ്പണ്‍ ഹൗസില്‍' മനാമയിലുണ്ടായ അഗ്‌നിബാധയെ പരാമര്‍ശിച്ച് സംസാരിക്കുകയായിരുന്നു അംബാസഡര്‍.

ബഹ്‌റൈനിലെ സിവില്‍ ഡിഫന്‍സിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മനാമ സൂഖിലുണ്ടായ തീ പിടുത്തത്തില്‍ കച്ചവടസ്ഥാപനങ്ങള്‍ നഷ്ടമായവരുടെയും നഷ്ടം നേരിട്ടവരുടെയും പ്രശ്‌നങ്ങള്‍ സാമൂഹിക സംഘടനാ പ്രതിനിധകള്‍ അംബാസഡറോട് വിശദീകരിച്ചു.

അവകാശങ്ങളെയും കര്‍ത്തവ്യങ്ങളെയും സംബന്ധിച്ച് തൊഴിലുടമകളെയും തൊഴിലാളികളെയും ബോധവത്കരിക്കാനായി എല്‍എംആര്‍എ സംഘടിപ്പിക്കുന്ന പരിപാടിയെക്കുറിച്ചും അംബാസഡര്‍ വിശദീകരിച്ചു.

മലയാളം, ഹിന്ദി, തമിഴ്, ഇംഗ്‌ളീഷ് ഭാഷകളിലായി സംഘടിപ്പിക്കപ്പെട്ട ഓപ്പണ്‍ 30 ലധികം പേര്‍ പങ്കെടുത്തു. എംബസി കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ടീം, കോണ്‍സുലാര്‍ ടീം, അഭിഭാഷകരുടെ പാനല്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് ഓപ്പണ്‍ ഹൗസ് നടന്നത്.

#indian #ambassador #bahrain #calls #caution #temperature #rises

Next TV

Related Stories
ഹൃദയാഘാതത്തെ തുടർന്ന് മലയാളി ഖത്തറിൽ അന്തരിച്ചു.

Apr 20, 2025 04:11 PM

ഹൃദയാഘാതത്തെ തുടർന്ന് മലയാളി ഖത്തറിൽ അന്തരിച്ചു.

നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഞായർ വൈകിട്ട് 7.40 ന് കോഴിക്കോട്ടേക്കുള്ള ഖത്തർ എയർ വേസ്ൽ മയ്യിത്ത് നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് കെ.എം.സി.സി അൽ...

Read More >>
 ഹൃദയാഘാതം; പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു

Apr 20, 2025 03:04 PM

ഹൃദയാഘാതം; പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു

അര്‍ധ രാത്രി ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു‌....

Read More >>
ജോലിക്കിടെ ഹൃദയാഘാതം; പ്രവാസി മലയാളി ജുബൈലിൽ മരിച്ചു

Apr 20, 2025 01:52 PM

ജോലിക്കിടെ ഹൃദയാഘാതം; പ്രവാസി മലയാളി ജുബൈലിൽ മരിച്ചു

ഭാര്യാസഹോദരൻ സൗദിയിലുണ്ട്. നവോദയ കലാസാംസ്​കാരിക വേദി ജുബൈൽ അറൈഫി ഏരിയ സിസ്കോ യൂനിറ്റ് അംഗമാണ്. മൃതദേഹം നാരിയ ആശുപത്രിയിൽ...

Read More >>
പി കെ സുബൈർ അനുസ്മരണവും പ്രാർത്ഥന സദസും സംഘടിപ്പിച്ചു

Apr 19, 2025 08:25 PM

പി കെ സുബൈർ അനുസ്മരണവും പ്രാർത്ഥന സദസും സംഘടിപ്പിച്ചു

കൊടുവള്ളി മുനിസിപ്പാലിറ്റിയിലും മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലും സുബൈർ സാഹിബ് നടത്തിയ വിവിധങ്ങളായ സേവന പ്രവർത്തനങ്ങളെ സംബന്ധിച്ചും പദ്ധതികളെ...

Read More >>
പോലീസിനെ ഇടിച്ചുതെറിപ്പിക്കാൻ ശ്രമം; പരിശോധനയിൽ കണ്ടെത്തിയത് ആയുധവും മയക്കുമരുന്നും, അറസ്റ്റ്

Apr 19, 2025 08:13 PM

പോലീസിനെ ഇടിച്ചുതെറിപ്പിക്കാൻ ശ്രമം; പരിശോധനയിൽ കണ്ടെത്തിയത് ആയുധവും മയക്കുമരുന്നും, അറസ്റ്റ്

ഒടുവിൽ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഒരു പിസ്റ്റളും കത്തിയും മയക്കുമരുന്നും ഇയാളിൽ നിന്ന്...

Read More >>
Top Stories