#QatarMinistry | മറ്റുള്ളവരുടെ ലഗേജുകൾ കൊണ്ടുപോകാറുണ്ടോ? എങ്കിൽ ശ്രദ്ധിച്ചോളു, പണികിട്ടും

#QatarMinistry | മറ്റുള്ളവരുടെ ലഗേജുകൾ കൊണ്ടുപോകാറുണ്ടോ? എങ്കിൽ ശ്രദ്ധിച്ചോളു, പണികിട്ടും
Jun 23, 2024 09:13 PM | By Susmitha Surendran

ദോഹ: (gcc.truevisionnews.com)  മറ്റുള്ളവരുടെ ബാ​ഗേജ് വഹിക്കുന്നവർക്ക് മുന്നറിയിപ്പുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം.

പാക്കേജിനുള്ളിലെ വസ്തുക്കളുടെ വിവരങ്ങളറിയാതെ മറ്റൊരാൾ നൽകുന്നവ കൈവശം വെക്കുകയോ കൊണ്ടുപോവുകയോ ചെയ്യരുതെന്ന് മന്ത്രാലയത്തിന്റെ മുന്നറിയിപ്പിൽ പറയുന്നു.

ബാ​ഗ് കൈവശം വെക്കുന്നവർക്കായിരിക്കും അതിന്റെ ഉത്തരവാദിത്തം ഉണ്ടാവുക. എന്തെങ്കിലും പ്രശ്നങ്ങൾ നേരിട്ടാൽ യാത്രാ നടപടികൾ തടസപ്പെടുന്നതിന്റെ നിയമപരമായ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിവരുമെന്ന് ഖത്തർ ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

രാജ്യത്ത് വിലക്കുള്ളത് ഏതൊക്കെ സാധനങ്ങൾക്കാണെന്ന് യാത്രക്കാർക്ക് ധാരണ വേണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

നിരോധിക്കപ്പെട്ട സാധനങ്ങൾ വിമാനത്താവളത്തിലെ പരിശോധനയിൽ ലഗേജിൽ കണ്ടെത്തുകയും മറ്റൊരാളുടെ ബാഗേജ് സഹായ മനസ്‌കതയോടെ വഹിച്ചതാണെന്ന ന്യായീകരണങ്ങൾ നിരവധിയായി ലഭിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് അധികൃതർ മുന്നറിയിപ്പ് നൽകുന്നത്.

ഇത്തരത്തിലുള്ള ന്യായീകരണങ്ങൾ സ്വീകരിക്കുന്നതല്ലെന്നും മന്ത്രാലം വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെയും മന്ത്രാലയം മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്.

#Qatar #Ministry #Interior #issued #warning #carrying #other #people's #luggage.

Next TV

Related Stories
കണ്ണൂർ സ്വദേശി ഒമാനിൽ അന്തരിച്ചു

Jun 17, 2025 10:37 PM

കണ്ണൂർ സ്വദേശി ഒമാനിൽ അന്തരിച്ചു

കണ്ണൂർ സ്വദേശി ഒമാനിൽ...

Read More >>
ബലിപെരുന്നാൾ അവധിക്ക് നാട്ടിലെത്തിയ കണ്ണൂർ സ്വദേശി അന്തരിച്ചു

Jun 17, 2025 03:31 PM

ബലിപെരുന്നാൾ അവധിക്ക് നാട്ടിലെത്തിയ കണ്ണൂർ സ്വദേശി അന്തരിച്ചു

ബലിപെരുന്നാൾ അവധിക്ക് നാട്ടിലെത്തിയ കണ്ണൂർ സ്വദേശി...

Read More >>
ഹജ്ജ് കർമങ്ങൾക്കിടെ അവശയായി; മക്കയിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന യുവതി മരിച്ചു

Jun 17, 2025 02:27 PM

ഹജ്ജ് കർമങ്ങൾക്കിടെ അവശയായി; മക്കയിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന യുവതി മരിച്ചു

ഹജ്ജ് കർമങ്ങൾക്കിടെ അവശതയനുഭവപ്പെട്ട് മക്കയിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി യുവതി...

Read More >>
പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ കടത്തിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനം: പ്രതിയുടെ വധശിക്ഷ നടപ്പാക്കി

Jun 17, 2025 02:07 PM

പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ കടത്തിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനം: പ്രതിയുടെ വധശിക്ഷ നടപ്പാക്കി

കുട്ടിയെ കടത്തിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനം, പ്രതിയുടെ വധശിക്ഷ...

Read More >>
കുവൈത്ത് ആരോഗ്യമന്ത്രാലയം ജീവനക്കാരി നാട്ടിൽ അപകടത്തിൽ മരിച്ചു

Jun 16, 2025 10:42 AM

കുവൈത്ത് ആരോഗ്യമന്ത്രാലയം ജീവനക്കാരി നാട്ടിൽ അപകടത്തിൽ മരിച്ചു

നാട്ടിൽ അവധിക്കുപോയ കുവൈത്ത് ആരോഗ്യമന്ത്രാലയം ജീവനക്കാരി അപകടത്തിൽ...

Read More >>
Top Stories

News Roundup

https://gcc.truevisionnews.com/.