സലാല: (gccnews.in) ദോഫാർ ഗവർണറേറ്റിൽ നിരവധി വന്യമൃഗങ്ങളെ കടത്തിയ രണ്ട് പേർക്ക് ഒരു വർഷം തടവും 1000 ഒമാനി റിയാൽ പിഴയും.
അയൽരാജ്യത്ത് നിന്നുള്ള രണ്ട് പേരെയാണ് സലാലയിലെ അപ്പീൽ കോടതി ശിക്ഷിച്ചത്. മറ്റു ചിലരുമായി ചേർന്നാണ് ഇവർ വന്യമൃഗങ്ങളെ കടത്തിയത്.
പ്രകൃതി സംരക്ഷണ, വന്യജീവി സംരക്ഷണ നിയമം അനുസരിച്ചാണ് ശിക്ഷ വിധിച്ചത്.
മൃഗങ്ങളും പിടിച്ചെടുത്ത വസ്തുക്കളും കണ്ടുകെട്ടാനും ഉത്തരവിട്ടു. രണ്ടുപേർക്ക് ശിക്ഷ വിധിച്ച വിവരം പരിസ്ഥിതി അതോറിറ്റിയാണ് പ്രസ്താവനയിലൂടെ അറിയിച്ചത്.
#Wildlifetrafficking #Two #Oman #jailed #year #fined #riyals