---
title: "#missing | ഹജ്ജ് തീർഥാടകനായ മലയാളി വയോധികനെ കാണാതായതായി പരാതി "
english_title: "#native #vazhayur #hajj #pilgrim #gone #missing #mina"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/214581/native-vazhayur-hajj-pilgrim-gone-missing-mina"
published_at: "2024-06-24T16:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66794bb569af9_saudi.jpg"
keywords: []
---

# #missing | ഹജ്ജ് തീർഥാടകനായ മലയാളി വയോധികനെ കാണാതായതായി പരാതി 

> **Lead Summary:** **സൗദി അറേബ്യ : **ഹജ്ജ് തീർഥാടകനായ മലപ്പുറം വാഴയൂർ സ്വദേശിയെ മിനയിൽ കാണാതായതായി പരാതി.

## Article Content

**സൗദി അറേബ്യ : **ഹജ്ജ് തീർഥാടകനായ മലപ്പുറം വാഴയൂർ സ്വദേശിയെ മിനയിൽ കാണാതായതായി പരാതി.

വാഴയൂർ തിരുത്തിയാട് സ്വദേശി മണ്ണിൽ കടവത്ത് മുഹമ്മദിനെ (74) ആണ് ശനിയാഴ്ച മുതൽ കാണാതായത്.

ഇന്ത്യൻ ഹജ്ജ് കമ്മിറ്റി മുഖേനയാണ് മുഹമ്മദ് തീർഥാടനത്തിന് എത്തിയത്. മിനയിലെ ആശുപത്രികളിലും മറ്റ് സ്ഥലങ്ങളിലും തിരച്ചിൽ നടത്തിയെങ്കിലും യാതൊരു വിവരവും ലഭിച്ചിട്ടില്ല.

** വിവരം ലഭിക്കുന്നവർ നൗഫൽ - 0542335471, 0556345424, ഗഫൂർ - 0541325670 എന്ന നമ്പറുകളിൽ അറിയിക്കണമെന്ന് കേരള ഹജ്ജ് കമ്മിറ്റി അറിയിച്ചു.**

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/214581/native-vazhayur-hajj-pilgrim-gone-missing-mina)