#Dubairoadtransportauthority | സ്​​ട്രീ​റ്റ്​ ലൈ​റ്റി​ങ്​ പ​ദ്ധ​തി; മൂന്നിടങ്ങളിൽ 1010 തെ​രു​വു​വി​ള​ക്കു​മായി ദു​ബൈ ആ​ർ.​ടി.​എ

 #Dubairoadtransportauthority | സ്​​ട്രീ​റ്റ്​ ലൈ​റ്റി​ങ്​ പ​ദ്ധ​തി;  മൂന്നിടങ്ങളിൽ 1010 തെ​രു​വു​വി​ള​ക്കു​മായി ദു​ബൈ ആ​ർ.​ടി.​എ
Nov 26, 2024 04:16 PM | By akhilap

ദു​ബൈ: (gcc.truevisionnews.com) എ​മി​റേ​റ്റി​ലെ മൂന്നിടങ്ങളിൽ തെ​രു​വു​വി​ള​ക്കു​മായി ദു​ബൈ.ഉ​മ്മു സു​ഖൈം, അ​ബു ഹൈ​ൽ, അ​ൽ ബ​റ​ഹ എ​ന്നീ സ്​​ട്രീ​റ്റു​ക​ളി​ലാ​യി 1010 എ​ൽ.​ഇ.​ഡി ലൈ​റ്റു​ക​ളാ​ണ്​​ സ്ഥാ​പി​ച്ച​ത്. സ്​​ട്രീ​റ്റുകളുടെ നിർമാണം പൂർത്തിയാക്കിയതായി റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ) അറിയിച്ചു.

2026ഓ​ടെ എ​മി​റേ​റ്റി​ലു​ട​നീ​ള​മു​ള്ള 40 പ്ര​ദേ​ശ​ങ്ങ​ളി​ലെ റോ​ഡു​ക​ൾ പ്ര​കാ​ശ​പൂ​രി​ത​മാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട്​ പ്ര​ഖ്യാ​പി​ച്ച 2024-26 സ്​​ട്രീ​റ്റ്​ ലൈ​റ്റി​ങ്​ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള​ വി​ക​സ​ന പ്ര​വൃ​ത്തി​ക​ളാ​ണ്​ ന​ട​ന്നു​വ​രു​ന്ന​ത്.

മൂ​ന്ന്​ സ്​​ട്രീ​റ്റു​ക​ളി​ലാ​യി ഭൂ​മി​ക്ക​ടി​യി​ലൂ​ടെ 47,140 മീ​റ്റ​ർ നീ​ള​ത്തി​ൽ കേ​ബി​ൾ വ​ലി​ക്കു​ക​യും 959 പോ​സ്റ്റു​ക​ളും 1010 എ​ൽ.​ഇ.​ഡി ലൈ​റ്റു​ക​ളും സ്ഥാ​പി​ച്ച​താ​യി ആ​ർ.​ടി.​എ സി.​ഇ.​ഒ ഹു​സൈ​ൻ അ​ൽ ബ​ന്ന പ​റ​ഞ്ഞു.

മി​ർ​ദി​ഫ്, ഉ​മ്മു സു​ഖൈം 2, അ​ൽ മ​നാ​റ, അ​ൽ മു​റി​യ​ൽ റി​സ​ർ​വ്​ സ്​​ട്രീ​റ്റ്​ ഊ​ദ്​ മേ​ത്ത​യി​ലെ പാ​ർ​ക്കി​ങ്​ ഏ​രി​യ​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലും തെ​രു​വു​വി​ള​ക്കു​ക​ൾ സ്ഥാ​പി​ക്കു​ന്ന പ​ദ്ധ​തി​ക​ൾ ന​ട​ന്നു​വ​രി​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​വി​ട​ങ്ങ​ളി​ലാ​യി 763 വൈ​ദ്യു​തി​ക്കാ​ലു​ക​ൾ, 764 എ​ൽ.​ഇ.​ഡി ലൈ​റ്റു​ക​ൾ എ​ന്നി​വ സ്ഥാ​പി​ക്കും. ഇ​തി​നാ​യി 48,170 മീ​റ്റ​ർ നീ​ള​ത്തി​ൽ ഭൂ​മി​ക്ക​ടി​യി​ലൂ​ടെ കേ​ബി​ളു​ക​ൾ വ​ലി​ക്കും.

കൂ​ടാ​തെ അ​ൽ സ​ഫ 1, 2, അ​ൽ ഹു​ദൈ​ബ, അ​ൽ സ​ത്​​വ, അ​ൽ ബ​ദാ, അ​ൽ വാ​ഹി​ദ, ജു​​മൈ​റ എ​ന്നി​വി​ട​ങ്ങ​ളി​ലും സ്​​ട്രീ​റ്റ്​ ലൈ​റ്റു​ക​ൾ സ്ഥാ​പി​ക്കും.

അ​ൽ മം​സാ​ർ, ഉ​മ്മു സു​ഖൈം, അ​ൽ സു​ഫൂ​ഹ് 1, അ​ൽ അ​വി​ർ 2, അ​ൽ ഖൂ​സി​ലെ ഒ​ന്ന്, ര​ണ്ട്​ റ​സി​ഡ​ൻ​സ്​ ഏ​രി​യ​ക​ൾ, ബാ​ബ്​ അ​ൽ ശം​സി​ലേ​ക്ക്​ പോ​കു​ന്ന നാ​ദ്​ അ​ൽ ഹ​മ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലും ഹോ​ർ അ​ൽ അ​ൻ​സ്, ഹോ​ർ അ​ൽ ഹ​ൻ​സ്​ ഈ​സ്റ്റ്, അ​ൽ ന​ഹ്​​ദ 1, 2, മു​ഹൈ​സി​ന 2, അ​ൽ റു​വൈ​യാ​ഹ്​ 3, അ​ൽ റ​ഫ, പോ​ർ​ട്ട്​ സ​ഈ​ദ്, സ​അ​ബീ​ർ 1, അ​ൽ റാ​ശി​ദി​യ, അ​ൽ ബ​ർ​ഷ സൗ​ത്ത്​ 1, 3 എ​ന്നി​വ​യാ​ണ്​​​ 2025ൽ ​തെ​രു​വു​വി​ള​ക്ക്​ സ്ഥാ​പി​ക്കു​ന്ന പ്ര​വൃ​ത്തി​ക​ൾ ന​ട​ക്കു​ന്ന മറ്റു പ്ര​ദേ​ശ​ങ്ങ​ൾ.

ഊ​ദ്​ അ​ൽ മു​തീ​ന 1, ഉ​മ്മു റ​മൂ​ൽ, അ​ൽ ജാ​ഫി​ലി​യ, അ​ൽ മ​ർ​മൂം, നാ​ദ്​ അ​ൽ ഷി​ബ 1, അ​ൽ വ​ർ​സാ​ൻ 2, ഹി​ന്ദ്​ സി​റ്റി, ബി​സി​ന​സ്​ ബേ 1, ​അ​ൽ ജ​ദ്ദാ​ഫ്, റാ​സ​ൽ ഖോ​റി​ലെ 1, 2,3 ഇ​ൻ​ഡ​സ്​​ട്രി​യ​ൽ ഏ​രി​യ​ക​ൾ, അ​ൽ ഗ​ർ​ഹൂ​ദ്, അ​ൽ ത​വാ​ർ 1,2,3, ഹ​ത്ത, ഖി​സൈ​സി​ലെ 1,2,3 റ​സി​ഡ​ൻ​സ്​ ഏ​രി​യ​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​​ലെ വ്യ​ത്യ​സ്ത പാ​ർ​ക്കി​ങ്​ സ്ഥ​ല​ങ്ങ​ൾ എ​ന്നി​വ​യാ​ണ്​ 2026 പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ൾ.





















#Street #Lighting #Scheme #Dubai #RTA #1010 #three #locations

Next TV

Related Stories
#death | നിരവധി തവണ  ഫോണിൽ വിളിച്ചിട്ട് എടുത്തില്ല,  63 കാരൻ  റൂമിൽ   മരിച്ച നിലയിൽ

Nov 26, 2024 05:11 PM

#death | നിരവധി തവണ ഫോണിൽ വിളിച്ചിട്ട് എടുത്തില്ല, 63 കാരൻ റൂമിൽ മരിച്ച നിലയിൽ

മൃതദേഹം ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ...

Read More >>
#death | മലയാളി യുവതി കുവൈത്തിൽ അന്തരിച്ചു

Nov 26, 2024 04:35 PM

#death | മലയാളി യുവതി കുവൈത്തിൽ അന്തരിച്ചു

ഫർവാനിയ ആശുപത്രിയിൽ ചികിത്സയിൽ...

Read More >>
#arrest | അപ്പാർട്ട്മെന്റിൽ നിന്ന് റോഡിലേക്ക് സാധനങ്ങൾ വലിച്ചെറിഞ്ഞു; ഒരാൾ അറസ്റ്റിൽ

Nov 26, 2024 03:26 PM

#arrest | അപ്പാർട്ട്മെന്റിൽ നിന്ന് റോഡിലേക്ക് സാധനങ്ങൾ വലിച്ചെറിഞ്ഞു; ഒരാൾ അറസ്റ്റിൽ

അലറി വിളിച്ചുകൊണ്ടായിരുന്നു ഇയാളുടെ പ്രവൃത്തി ചെയ്തതെന്നും ദൃക്സാക്ഷികൾ...

Read More >>
#DEATH | പ്രവാസി സൗദിയിൽ അന്തരിച്ചു

Nov 26, 2024 11:08 AM

#DEATH | പ്രവാസി സൗദിയിൽ അന്തരിച്ചു

കഴിഞ്ഞ വെള്ളിയാഴ്ചയാണ് അദ്ദേഹത്തെ താമസസ്ഥലത്ത് മരിച്ച നിലയിൽ...

Read More >>
#death | ഹൃദയാഘാതം; സൗദിയിൽ പ്രവാസി അന്തരിച്ചു

Nov 26, 2024 07:12 AM

#death | ഹൃദയാഘാതം; സൗദിയിൽ പ്രവാസി അന്തരിച്ചു

ദക്ഷിണ കന്നട സ്വദേശിയായ ലക്ഷ്മണ കഴിഞ്ഞ പത്ത് വർഷമായി റിയാദിലെ വീ ഓൺ ഹോട്ടലിൽ ജോലി...

Read More >>
Top Stories










News Roundup






Entertainment News