---
title: "#death | ഹജ് കഴിഞ്ഞ് മടങ്ങുന്നതിനിടെ മരണമടഞ്ഞ മലയാളി തീർഥാടകയുടെ മൃതദേഹം കബറടക്കി "
english_title: "#body #Malayalipilgrim #died #returning #Hajj #buried"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/214645/body-malayalipilgrim-died-returning-hajj-buried"
published_at: "2024-06-24T20:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66798842d5d61_tt.jpg"
keywords: []
---

# #death | ഹജ് കഴിഞ്ഞ് മടങ്ങുന്നതിനിടെ മരണമടഞ്ഞ മലയാളി തീർഥാടകയുടെ മൃതദേഹം കബറടക്കി 

> **Lead Summary:** **മക്ക: [** കാരന്തൂർ മർകസ് ഗ്രൂപ്പ്‌ വഴി ഹജ്ജിനെത്തിയ എടപ്പാൾ പൊട്ടങ്കുളം സ്വദേശിനി റാബിഅ ഹജ്ജുമ്മയുടെ മൃതദേഹം സംസ്കരിച്ചു.

## Article Content

**മക്ക: [** കാരന്തൂർ മർകസ് ഗ്രൂപ്പ്‌ വഴി ഹജ്ജിനെത്തിയ എടപ്പാൾ പൊട്ടങ്കുളം സ്വദേശിനി റാബിഅ ഹജ്ജുമ്മയുടെ മൃതദേഹം സംസ്കരിച്ചു.

ഹജ് കഴിഞ്ഞു നാട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിൽ മക്കയിലെ താമസ സ്ഥലത്ത് വച്ചു ശാരീരിക അസ്വസ്ഥതകൾ ഉണ്ടാവുകയും കുഴഞ്ഞു വീഴുകയുമായിരുന്നു.

ഭർത്താവ് അബ്ദുള്ള കുട്ടി ഹാജിയും അവരോടൊപ്പം ഹജിന് ഉണ്ടായിരുന്നു.

മൃതദേഹത്തെ ഗ്രൂപ്പ്‌ ലീഡർമാരായ കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി മുഹമ്മദലി സഖാഫി വള്ളിയാട് തുടങ്ങിയവർ അനുഗമിച്ചു.

മക്കൾ : ഇസ്മാഈൽ, ആഇഷാബി, ശറഫുദ്ധീൻ, റസിയ, ഹനാൻ, ഖദീജ മരുമക്കൾ: തസ്ലീമ, അബ്ദു നാസർ, മുഫീദ, മുഹമ്മദ്‌ ഷഫീഖ്, മുഫസ്സിൽ.

കോൺസുലേറ്റുമായി ബന്ധപ്പെട്ടും മറ്റുമുള്ള നടപടികൾ പൂർത്തിയാക്കുന്നതിന് ICF RSC ഹജ് വെളാന്‍റീയർ കോർ ഭാരവാഹികളായ ജമാൽ കക്കാട്, റഷീദ് അസ്ഹരി, ഷാഫി ബാഖവി,

ഹനീഫ് അമാനി, സുഹൈർ കോതമംഗലം, കബീർ പറമ്പിൽ പീടിക, ഫിറോസ് സഅദി, അലി പുളിയക്കോട് തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/214645/body-malayalipilgrim-died-returning-hajj-buried)