#HIV | ക​ഴി​ഞ്ഞ വ​ർ​ഷം ഒ​മാ​നി​ൽ റി​പ്പോ​ർ​ട്ട്​ ചെ​യ്ത​ത് 221 എ​ച്ച്.​ഐ.​വി കേ​സു​ക​ൾ

#HIV | ക​ഴി​ഞ്ഞ വ​ർ​ഷം ഒ​മാ​നി​ൽ റി​പ്പോ​ർ​ട്ട്​ ചെ​യ്ത​ത് 221 എ​ച്ച്.​ഐ.​വി കേ​സു​ക​ൾ
Jun 26, 2024 12:38 PM | By VIPIN P V

മ​സ്ക​ത്ത്​: (gccnews.in) ഒ​മാ​നി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം പു​തി​യ​താ​യി 221 പു​തി​യ എ​ച്ച്.​ഐ.​വി അ​ണു​ബാ​ധ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്തു. ഇ​തി​ൽ 54പേ​ർ സ്ത്രീ​ക​ളാ​ണ്.

ഇ​തോ​ടെ സു​ൽ​ത്താ​നേ​റ്റി​ൽ എ​ച്ച്.​ഐ.​വി ബാ​ധി​ത​രു​ടെ ആ​കെ എ​ണ്ണം 2,339 ആ​യി.

രോ​ഗം മ​റ​ച്ചു​വെ​ക്ക​ലും വി​വേ​ച​ന​വു​മെ​ല്ലാം ആ​രോ​ഗ്യ പ​രി​പാ​ല​ന സേ​വ​ന​ങ്ങ​ൾ​ക്ക് പ്ര​ധാ​ന ത​ട​സ്സം സൃ​ഷ്ടി​ക്കു​ന്നു​ണ്ടെ​ന്ന്​ സെ​ന്‍റ​ർ ഫോ​ർ ഡി​സീ​സ് ക​ൺ​ട്രോ​ൾ ആ​ൻ​ഡ് പ്രി​വ​ൻ​ഷ​നി​ലെ ഇ​മ്മ്യൂ​ണോ ഡെ​ഫി​ഷ്യ​ൻ​സി ആ​ൻ​ഡ് സെ​ക്ഷ്വ​ലി ട്രാ​ൻ​സ്മി​റ്റ​ഡ് ഇ​ൻ​ഫെ​ക്ഷ​ൻ വി​ഭാ​ഗം മേ​ധാ​വി ഡോ. ​സ​യാ​ന ബി​ൻ​ത് ഖ​ൽ​ഫാ​ൻ അ​ൽ ഹ​ബ്സി​യ പ്രാ​ദേ​ശി​ക പ​ത്ര​ത്തി​ന്​ ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു.

രാ​ജ്യ​ത്ത്​ റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത കേ​സു​ക​ളി​ൽ 70 ശ​ത​മാ​ന​വും ലൈം​ഗി​ക ബ​ന്ധ​ങ്ങ​ളി​ലൂ​ടെ​യും മ​റ്റു​ള്ള​വ മ​യ​ക്കു​മ​രു​ന്ന് പ​ങ്കി​ട​ൽ, അ​മ്മ​യി​ൽ​നി​ന്ന് കു​ട്ടി​യി​ലേ​ക്ക്​ പ​ക​ര​ൽ എ​ന്നി​വ​യാ​ണെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

ര​ക്ത​പ്പ​ക​ർ​ച്ച മൂ​ല​മു​ള്ള കേ​സു​ക​ളൊ​ന്നും സു​ൽ​ത്താ​നേ​റ്റി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. വി​വാ​ഹ​ത്തി​നു മു​മ്പ്​ എ​ച്ച്.​ഐ.​വി പ​രി​ശോ​ധ​ന ആ​വ​ശ്യ​മാ​ണെ​ന്നും മി​ക്ക അ​യ​ൽ രാ​ജ്യ​ങ്ങ​ളി​ലും ഇ​ത് ബാ​ധ​ക​മാ​ണെ​ന്നും ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ൽ ഈ ​വി​ഷ​യം ഇ​പ്പോ​ഴും ച​ർ​ച്ച​യി​ലാ​ണെ​ന്നും ഡോ. ​​​സ​യാ​ന പ​റ​ഞ്ഞു.

നി​ല​വി​ൽ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം എ​ല്ലാ വി​ഭാ​ഗ​ങ്ങ​ൾ​ക്കും ര​ഹ​സ്യ സ്വ​ഭാ​വ​ത്തോ​ടെ പ​രി​​ശോ​ധ​ന ന​ട​ത്തി​വ​രു​ന്നു​ണ്ട്. എ​ന്നാ​ൽ, ഇ​ത് നി​ർ​ബ​ന്ധ​മ​ല്ല. കൂ​ടാ​തെ എ​യ്ഡ്സ് ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ഗ​ർ​ഭി​ണി​ക​ളി​ലും ഇ​ത്​ ന​ട​ത്തി​വ​രു​ന്നു​ണ്ട്​.

എ​യ്ഡ്‌​സ് ബാ​ധി​ച്ച​വ​രെ ചി​കി​ത്സി​ക്കു​ന്ന​തി​നാ​യി ആ​ഗോ​ള​ത​ല​ത്തി​ൽ ല​ഭ്യ​മാ​യ ഏ​റ്റ​വും പു​തി​യ മ​രു​ന്നു​ക​ളാ​ണ്​ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഇ​ത് സ​മൂ​ഹ​ത്തി​ലെ മ​റ്റ് അം​ഗ​ങ്ങ​ളി​ലേ​ക്ക് വൈ​റ​സ് പ​ട​രു​ന്ന​ത് ത​ട​യു​ക​യും രോ​ഗി​യെ ത​ന്നെ ന​ല്ല രീ​തി​യി​ൽ സം​ര​ക്ഷി​ക്കു​ക​യും ചെ​യ്യു​ന്നു.

നേ​ര​ത്തെ​യു​ള്ള രോ​ഗ​നി​ർ​ണ​യം വൈ​റ​സി​നെ നി​യ​ന്ത്രി​ക്കു​ന്ന​തി​നും ആ​വ​ശ്യ​മാ​യ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​ന്ന​തി​നും മി​ക​ച്ച ചി​കി​ത്സ ന​ൽ​കു​ന്ന​തി​നും വ​ള​രെ മ​ർ​മ പ്ര​ധാ​ന​മാ​ണ്. പ​ല​രും ചി​കി​ത്സ സ്വീ​ക​രി​ക്കാ​ൻ മ​ടി​ക്കു​ന്ന​താ​യി ക​ണ്ടു വ​രു​ന്നു​ണ്ട്.

ഈ ​രോ​ഗം സ​മൂ​ഹം എ​ങ്ങ​നെ കാ​ണു​ന്നു എ​ന്നു​ള്ള അ​വ​രു​ടെ ഭ​യ​മാ​ണ്​ ഇ​തി​നു​ള്ള കാ​ര​ണം.

എ​ന്നാ​ൽ സ്പെ​ഷ്യ​ലൈ​സ്ഡ് മെ​ഡി​ക്ക​ൽ സ്റ്റാ​ഫ് ഈ ​രോ​ഗി​ക​ളു​മാ​യി തു​ട​ർ​ച്ച​യാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി ചി​ക​ത്സ​യു​ടെ പ്രാ​ധ​ന്യ​ത്തെ​ക്കു​റി​ച്ച്​ ബോ​ധ​വ​ത്​​ക​രി​ക്കു​ക​യും അ​വ​ഗ​ണി​ച്ചാ​ൽ സ​മൂ​ഹ​ത്തി​നു​ണ്ടാ​കു​ന്ന അ​പ​ക​ട​ത്തെ​ക്കു​റി​ച്ച്​ മ​ന​സ്സി​ലാ​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ടെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

#HIV #cases #reported #Oman #last #year

Next TV

Related Stories
#Indigenization | സ്വദേശിവല്‍ക്കരണം; ജല-വൈദ്യുതി മന്ത്രാലയത്തില്‍ 96.6 ശതമാനം സ്വദേശികള്‍

Sep 28, 2024 02:07 PM

#Indigenization | സ്വദേശിവല്‍ക്കരണം; ജല-വൈദ്യുതി മന്ത്രാലയത്തില്‍ 96.6 ശതമാനം സ്വദേശികള്‍

മന്ത്രാലയത്തില്‍ മൊത്തം ജീവനക്കാര്‍ 35,506 ആണ്. ഇതില്‍ 34,666 പേര്‍...

Read More >>
 #Goldprice | സകല റെക്കോർഡുകളും മറികടന്ന് സ്വർണ വില; 22 കാരറ്റും 300 ദിർഹത്തിലേക്ക്

Sep 28, 2024 01:54 PM

#Goldprice | സകല റെക്കോർഡുകളും മറികടന്ന് സ്വർണ വില; 22 കാരറ്റും 300 ദിർഹത്തിലേക്ക്

വെറും ആഴ്ചകളുടെ വ്യത്യാസത്തിലാണ് 22 കാരറ്റ് സ്വർണം 300 ദിർഹത്തിലേക്കുള്ള കുതിപ്പിനെ...

Read More >>
#death | കോഴിക്കോട് ഓർക്കാട്ടേരി സ്വദേശി ബഹ്റൈനിൽ മരിച്ചു

Sep 28, 2024 12:31 PM

#death | കോഴിക്കോട് ഓർക്കാട്ടേരി സ്വദേശി ബഹ്റൈനിൽ മരിച്ചു

മറാസീൽ ട്രേഡിങ്ങ് എം.ഡിയും ജീവകാരുണ്യ മേഘലയിലും, സാമൂഹിക സാംസ്കാരിക രംഗത്തും സജീവ...

Read More >>
#Climatechange | കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം; 29 മു​ത​ൽ രാ​ജ്യ​വ്യാ​പ​ക കാ​മ്പ​യി​ൻ

Sep 27, 2024 10:38 PM

#Climatechange | കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം; 29 മു​ത​ൽ രാ​ജ്യ​വ്യാ​പ​ക കാ​മ്പ​യി​ൻ

ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ലാ​ണ് കാ​മ്പ​യി​ന് തു​ട​ക്ക​മി​ടു​ന്ന​ത്....

Read More >>
#duststorm | കാ​ലാ​വ​സ്ഥ മാ​റ്റ​ത്തി​ന്റെ സൂ​ച​ന; കുവൈത്തിൽ വ്യാ​പ​ക പൊ​ടി​ക്കാ​റ്റ്

Sep 27, 2024 10:31 PM

#duststorm | കാ​ലാ​വ​സ്ഥ മാ​റ്റ​ത്തി​ന്റെ സൂ​ച​ന; കുവൈത്തിൽ വ്യാ​പ​ക പൊ​ടി​ക്കാ​റ്റ്

വ​രും ദി​വ​സ​ങ്ങ​ളി​ലും പൊ​ടി​പ​ട​ല​ത്തി​ന്...

Read More >>
#arrest | മത്സ്യബന്ധന നിയമം ലംഘിച്ചു; ഏഴ് വിദേശികൾ അറസ്റ്റിൽ

Sep 27, 2024 08:01 PM

#arrest | മത്സ്യബന്ധന നിയമം ലംഘിച്ചു; ഏഴ് വിദേശികൾ അറസ്റ്റിൽ

തീരദേശങ്ങളിൽ കടലിലാണ് അധികൃതർ പരിശോധന...

Read More >>
Top Stories










News Roundup