---
title: "#burialceremony | ഖത്തറിൽ ഖബറടക്കത്തിന്റെ സമയക്രമം പുതുക്കി "
english_title: "#time #schedule #burial #Qatar #revised"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/215074/time-schedule-burial-qatar-revised"
published_at: "2024-06-26T13:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667bc54c29d67_qatar.jpg"
keywords: []
---

# #burialceremony | ഖത്തറിൽ ഖബറടക്കത്തിന്റെ സമയക്രമം പുതുക്കി 

> **Lead Summary:** **ദോഹ : **വേനല്‍ കനക്കുന്നതിനാല്‍ ഖത്തറില്‍ മരണപ്പെടുന്നവരുടെ ഖബറടക്കം രാവിലെയും വൈകുന്നേരങ്ങളിലും നിശ്ചിത സമയങ്ങളില്‍ മാത്രമായിരിക്കുമെന്ന് ഔഖാഫ് മന്ത്രാലയം.

## Article Content

**ദോഹ : **വേനല്‍ കനക്കുന്നതിനാല്‍ ഖത്തറില്‍ മരണപ്പെടുന്നവരുടെ ഖബറടക്കം രാവിലെയും വൈകുന്നേരങ്ങളിലും നിശ്ചിത സമയങ്ങളില്‍ മാത്രമായിരിക്കുമെന്ന് ഔഖാഫ് മന്ത്രാലയം.

ഈ മാസം (ജൂൺ) മുതല്‍ സെപ്റ്റംബര്‍ അവസാനം വരെയാണ് പുതിയ സമയക്രമം. നഗരസഭ മന്ത്രാലയവുമായി സഹകരിച്ചാണിത്.

രാവിലെ സൂര്യോദയത്തിന് ശേഷം 8 വരെ മാത്രമാണ് അനുമതി. വൈകിട്ട് ദുഹ്ര്‍, അസര്‍ നമസ്‌കാരങ്ങള്‍ക്ക് ശേഷവും മഗ്‌രിബ്, ഇഷ പ്രാര്‍ഥനകള്‍ക്ക് ശേഷവുമായിരിക്കും ഖബറടക്ക ചടങ്ങുകള്‍ അനുവദിക്കുക.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/215074/time-schedule-burial-qatar-revised)