#SaudiAirline | ലോകത്തിൽ സർവീസ് മെച്ചപ്പെടുത്തുന്ന മികച്ച വിമാനക്കമ്പനിയായി സൗദി എയർലൈൻസ്

#SaudiAirline | ലോകത്തിൽ സർവീസ് മെച്ചപ്പെടുത്തുന്ന മികച്ച വിമാനക്കമ്പനിയായി സൗദി എയർലൈൻസ്
Jun 28, 2024 12:55 PM | By VIPIN P V

റിയാദ്: (gccnews.in) ലോകത്തിൽ സർവീസ് മെച്ചപ്പെടുത്തുന്ന മികച്ച വിമാനക്കമ്പനിയായി സൗദി എയർലൈൻസിനെ തെരഞ്ഞെടുത്തു.

എകോണമി ക്ലാസിൽ മികച്ച ഭക്ഷണമുൾപ്പെടെ നൽകുന്നതിനാണ് നേട്ടം. സ്‌കൈട്രാക്‌സ് ഏജൻസിയുടേതാണ് റാങ്കിങ്.

മികച്ച ഇക്കണോമി ക്ലാസ് എയർലൈൻ കാറ്ററിങ്ങിനുള്ള ഒന്നാം റാങ്കിനാണ് സൗദി എയർലൈൻ അർഹമായത്.

വിവിധ രാജ്യങ്ങളിൽ നിന്നുള്ള 375 വിമാന സർവീസുകളെ ഉൾപ്പെടുത്തിയായിരുന്നു സർവേ. മൂന്നാം തവണയാണ് സൗദി എയർലൈൻ ഈ നേട്ടം കൈവരിക്കുന്നത്.

അതിഥികൾക്ക് മികച്ച അനുഭവം നൽകുക, പ്രവർത്തനക്ഷമത മെച്ചപ്പെടുത്തുക, ഉത്പന്നങ്ങൾക്ക് മികച്ച ഓഫറുകൾ നൽകുക എന്നീ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിലൂടെയായിരുന്നു നേട്ടം.

കഴിഞ്ഞ ഏഴുവർഷത്തിനുള്ളിൽ ഈ മേഖലയിൽ സൗദി എയർലൈൻ വൻ നേട്ടങ്ങളാണ് സ്വന്തമാക്കിയത്.

സൗദി എയർലൈൻസിന്റെ ഷൈൻ പരിവർത്തന പദ്ധതിക്ക് ഈ നേട്ടത്തിൽ വലിയ പങ്കുണ്ട്. ബിസിനസ്, ടൂറിസം, വിനോദം, കായികം, ഹജ്ജ്, ഉംറ തുടങ്ങി വിവിധ മേഖലകളിൽ മികച്ച സേവനമാണ് സൗദി എയർലൈൻ നിലവിൽ നൽകുന്നത്.

#SaudiAirlines #best #airline #world #improve #service

Next TV

Related Stories
#death | പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു

Jun 30, 2024 09:47 PM

#death | പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു

കാട്ടായിക്കോണം സ്വദേശി ദീപു രവീന്ദ്രൻ (43) ആണ്​...

Read More >>
#healthsurvey |സൗദി അറേബ്യയില്‍ ദേശീയ ആരോഗ്യ സർവേ ആരംഭിച്ചു

Jun 30, 2024 08:21 PM

#healthsurvey |സൗദി അറേബ്യയില്‍ ദേശീയ ആരോഗ്യ സർവേ ആരംഭിച്ചു

ഡാറ്റ ശേഖരിക്കുന്നതിനുള്ള ഏക മാർഗം വ്യക്തിഗത അഭിമുഖങ്ങളാണെന്ന് അതോറിറ്റി സൂചിപ്പിച്ചു....

Read More >>
#qatar  |  പുരസ്കാരത്തിളക്കം, നന്ദിയറിയിച്ച് പരിമിതകാല ഓഫര്‍; പത്ത് ശതമാനം ടിക്കറ്റ് നിരക്കിളവുമായി എയര്‍ലൈന്‍

Jun 30, 2024 07:48 PM

#qatar | പുരസ്കാരത്തിളക്കം, നന്ദിയറിയിച്ച് പരിമിതകാല ഓഫര്‍; പത്ത് ശതമാനം ടിക്കറ്റ് നിരക്കിളവുമായി എയര്‍ലൈന്‍

ജൂ​ൺ 30 വ​രെ ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യു​ന്ന​വ​ര്‍ക്കാണ് 10 ശ​ത​മാ​നം വരെ ഇ​ള​വ്...

Read More >>
#kaniv  | കനിവ് രണ്ടാം ഘട്ടത്തിന് തുടക്കമായി

Jun 30, 2024 07:42 PM

#kaniv | കനിവ് രണ്ടാം ഘട്ടത്തിന് തുടക്കമായി

മെഡ്സെവൻ ഗ്രൂപ്പ്‌ നൽകുന്ന വസ്തുക്കൾ മേഡ്സെവൻ ചെയർമാൻ ഡോ. മുഹമ്മദ് കാസിം പക്കൽ നിന്നും ജില്ലാ പ്രസിഡന്‍റ് ജമാൽ മനയത്തും കെഎംസിസി അംഗങ്ങളും...

Read More >>
#fire | ഷാർജയിൽ താമസ കെട്ടിടത്തിൽ തീപിടിത്തം; ആളുകളെ മാറ്റിപ്പാർപ്പിച്ചു

Jun 30, 2024 06:02 PM

#fire | ഷാർജയിൽ താമസ കെട്ടിടത്തിൽ തീപിടിത്തം; ആളുകളെ മാറ്റിപ്പാർപ്പിച്ചു

വിവരം ലഭിച്ച ഉടനെ സിവില്‍ ഡിഫന്‍സ് ഓഫീസര്‍മാരും ആംബുലന്‍സും പൊലീസിന്റെ സംഘവും സംഭവ...

Read More >>
Top Stories