#heatwave | സൗദിയിൽ ഉഷ്ണ തരംഗം; കിഴക്കൻ പ്രവിശ്യയിലെ താപനില 50 ഡിഗ്രിയിൽ

#heatwave | സൗദിയിൽ ഉഷ്ണ തരംഗം; കിഴക്കൻ പ്രവിശ്യയിലെ താപനില 50 ഡിഗ്രിയിൽ
Jun 28, 2024 09:28 PM | By Athira V

ദമ്മാം: സൗദിയിൽ ഉഷ്ണ തരംഗം പ്രകടമായതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വക്താവ് ഹുസൈൻ അൽഖഹ്താനി അറിയിച്ചു. കിഴക്കൻ സൗദിയിൽ ഇന്നലെ അനുഭവപ്പെട്ടത് ഈ പ്രാവശ്യത്തെ ഏറ്റവും ഉയർന്ന താപനിലയാണ്.

അതികഠിനമായ ചൂട് അനുഭവപ്പെട്ട പ്രവിശ്യയിൽ താപനില അമ്പത് ഡിഗ്രി വരെ രേഖപ്പെടുത്തി. വേനലിന്റെ ആദ്യ പാദത്തിൽ തന്നെ ഉഷ്ണ തരംഗം പ്രകടമായത് വരും ദിവസങ്ങളിൽ ചൂട് വർധിക്കുമെന്നതിന്റെ സൂചനയാണെന്നും വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു.

കിഴക്കൻ പ്രവിശ്യയിലും റിയാദ് മേഖലയിലും ഉഷ്ണതരംഗം വരും ദിവസങ്ങളിലും തുടരുമെന്നും കാലാവസ്ഥാ വിദഗ്ദർ വ്യക്തമാക്കി. കടുത്ത ചൂടിൽ പലയിടത്തും എയർകണ്ടീഷൻ സംവിധാനങ്ങളും വൈദ്യുത വിതരണവും തടസപ്പെട്ടിട്ടുണ്ട്.

കടുത്ത ചൂടിൽ സൂര്യാതപമേൽക്കാതിരിക്കാൻ മുൻകരുതൽ സ്വീകരിക്കാൻ ആരോഗ്യ മന്ത്രാലയം ഇതിനകം നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത്തവണ അതികഠിനമായ ചൂടിന് രാജ്യം സാക്ഷ്യംവഹിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

#heat #wave #saudi #eastern #province

Next TV

Related Stories
#death | പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു

Jun 30, 2024 09:47 PM

#death | പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു

കാട്ടായിക്കോണം സ്വദേശി ദീപു രവീന്ദ്രൻ (43) ആണ്​...

Read More >>
#healthsurvey |സൗദി അറേബ്യയില്‍ ദേശീയ ആരോഗ്യ സർവേ ആരംഭിച്ചു

Jun 30, 2024 08:21 PM

#healthsurvey |സൗദി അറേബ്യയില്‍ ദേശീയ ആരോഗ്യ സർവേ ആരംഭിച്ചു

ഡാറ്റ ശേഖരിക്കുന്നതിനുള്ള ഏക മാർഗം വ്യക്തിഗത അഭിമുഖങ്ങളാണെന്ന് അതോറിറ്റി സൂചിപ്പിച്ചു....

Read More >>
#qatar  |  പുരസ്കാരത്തിളക്കം, നന്ദിയറിയിച്ച് പരിമിതകാല ഓഫര്‍; പത്ത് ശതമാനം ടിക്കറ്റ് നിരക്കിളവുമായി എയര്‍ലൈന്‍

Jun 30, 2024 07:48 PM

#qatar | പുരസ്കാരത്തിളക്കം, നന്ദിയറിയിച്ച് പരിമിതകാല ഓഫര്‍; പത്ത് ശതമാനം ടിക്കറ്റ് നിരക്കിളവുമായി എയര്‍ലൈന്‍

ജൂ​ൺ 30 വ​രെ ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യു​ന്ന​വ​ര്‍ക്കാണ് 10 ശ​ത​മാ​നം വരെ ഇ​ള​വ്...

Read More >>
#kaniv  | കനിവ് രണ്ടാം ഘട്ടത്തിന് തുടക്കമായി

Jun 30, 2024 07:42 PM

#kaniv | കനിവ് രണ്ടാം ഘട്ടത്തിന് തുടക്കമായി

മെഡ്സെവൻ ഗ്രൂപ്പ്‌ നൽകുന്ന വസ്തുക്കൾ മേഡ്സെവൻ ചെയർമാൻ ഡോ. മുഹമ്മദ് കാസിം പക്കൽ നിന്നും ജില്ലാ പ്രസിഡന്‍റ് ജമാൽ മനയത്തും കെഎംസിസി അംഗങ്ങളും...

Read More >>
#fire | ഷാർജയിൽ താമസ കെട്ടിടത്തിൽ തീപിടിത്തം; ആളുകളെ മാറ്റിപ്പാർപ്പിച്ചു

Jun 30, 2024 06:02 PM

#fire | ഷാർജയിൽ താമസ കെട്ടിടത്തിൽ തീപിടിത്തം; ആളുകളെ മാറ്റിപ്പാർപ്പിച്ചു

വിവരം ലഭിച്ച ഉടനെ സിവില്‍ ഡിഫന്‍സ് ഓഫീസര്‍മാരും ആംബുലന്‍സും പൊലീസിന്റെ സംഘവും സംഭവ...

Read More >>
Top Stories