#onlinevisa | ഇ-സ്‌പോർട്‌സ് ലോകകപ്പ് ടിക്കറ്റിനോടൊപ്പം സൗദിയിലേക്ക് ഓൺലൈൻ വിസ

#onlinevisa | ഇ-സ്‌പോർട്‌സ് ലോകകപ്പ് ടിക്കറ്റിനോടൊപ്പം സൗദിയിലേക്ക് ഓൺലൈൻ വിസ
Jun 30, 2024 02:43 PM | By ADITHYA. NP

റിയാദ്:(gcc.truevisionnews.com) സൗദി തലസ്ഥാന നഗരം വേദിയൊരുക്കുന്ന ഇ-സ്‌പോർട്‌സ് ലോകകപ്പിനുളള ടിക്കറ്റ് നേടുന്നവർക്ക് രാജ്യത്തേക്ക് വരാൻ ഓൺലൈൻ വിസ.

ഇ-സ്‌പോർട്‌സ് വേൾഡ് കപ്പ് ഫൗണ്ടേഷൻ, സൗദി വിദേശകാര്യ മന്ത്രാലയം, ടൂറിസം മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെയാണ് സൗകര്യമൊരുക്കുന്നത്.

ജൂലൈ മൂന്ന് മുതൽ ആഗസ്റ്റ് 25 വരെ റിയാദിലാണ് ലോകകപ്പ് മത്സരങ്ങൾ നടക്കുന്നത്. ഇത് സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാനും പരിപാടികളിൽ പങ്കെടുക്കാനും ആഗ്രഹിക്കുന്നവർക്ക് https://www.esportsworldcup.com/ സന്ദർശിക്കാം.

90 ദിവസത്തേക്കുള്ള സിംഗിൾ എൻട്രി വിസ ഓൺലൈനായി ലഭിക്കുന്നതിന് ഏകീകൃത ദേശീയ വിസ പ്ലാറ്റ്‌ഫോമായ https://ksavisa.sa/ ൽ അപേക്ഷ സമർപ്പിക്കണം.

റിയാദിലെ ബോളിവാർഡ് സിറ്റിയിൽ രണ്ട് മാസം നീളുന്നതാണ് ഇ-സ്പോർട്സ് ലോകകപ്പ്. സൗദിയിൽ ഇങ്ങനെയൊരു പരിപാടി ആദ്യമായാണ്.

കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ ആരംഭിച്ച ഗെയിമിങിനും ഇ-സ്‌പോർട്‌സിനും വേണ്ടിയുള്ള ദേശീയ പദ്ധതികളുടെ ഭാഗമായാണ് വേൾഡ് കപ്പ് സംഘടിപ്പിക്കുന്നത്.

‘വിഷൻ 2030’ അനുസരിച്ച് വിനോദസഞ്ചാരം മെച്ചപ്പെടുത്തുന്നതിനും സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവത്കരിക്കുന്നതിനും വാഗ്ദാന മേഖലകൾ വികസിപ്പിക്കുന്നതിനും പുറമേ ഗെയിമിങിനും ഇ-സ്‌പോർട്‌സിനും ഒരു ആഗോള ലക്ഷ്യസ്ഥാനമെന്ന നിലയിൽ സൗദി അറേബ്യയുടെ സ്ഥാനം ഉറപ്പിക്കുന്നതിനും വേണ്ടിയാണ്.

ഇ-സ്പോർട്സ് വേൾഡ് കപ്പ് സന്ദർശകർക്ക് സ്‌പോർട്‌സ്, വിനോദം, വിദ്യാഭ്യാസം, സാംസ്‌കാരികം, ക്രിയാത്മക വശങ്ങൾ എന്നിവ സമന്വയിപ്പിക്കുന്ന അതുല്യമായ അനുഭവങ്ങളാണ് ലഭിക്കുക.

500 മികച്ച ഇൻറർനാഷനൽ ക്ലബ്ബുകളെ പ്രതിനിധീകരിക്കുന്ന 1500ലധികം കളിക്കാർ ഇ-സ്പോർട് ലോകകപ്പിൽ പെങ്കടുക്കും. ഇവർ 22 ടൂർണമെൻറുകളിൽ മത്സരിക്കും.

മൊത്തം സമ്മാനതുക ആറ് കോടി ഡോളറിലധികമാണ്. ഇ-സ്പോർട്സ് മേഖലയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനതുകയാണിത്.

#saudi #online #visa #available #those #e-sports #world #cup #ticket

Next TV

Related Stories
#DEATH | പ്രവാസി സൗദിയിൽ അന്തരിച്ചു

Nov 26, 2024 11:08 AM

#DEATH | പ്രവാസി സൗദിയിൽ അന്തരിച്ചു

കഴിഞ്ഞ വെള്ളിയാഴ്ചയാണ് അദ്ദേഹത്തെ താമസസ്ഥലത്ത് മരിച്ച നിലയിൽ...

Read More >>
#death | ഹൃദയാഘാതം; സൗദിയിൽ പ്രവാസി അന്തരിച്ചു

Nov 26, 2024 07:12 AM

#death | ഹൃദയാഘാതം; സൗദിയിൽ പ്രവാസി അന്തരിച്ചു

ദക്ഷിണ കന്നട സ്വദേശിയായ ലക്ഷ്മണ കഴിഞ്ഞ പത്ത് വർഷമായി റിയാദിലെ വീ ഓൺ ഹോട്ടലിൽ ജോലി...

Read More >>
#DubaiRoadTrafficAuthority | മി​ക​ച്ച സൗ​ക​ര്യങ്ങളുമായി ദു​ബൈ​യി​ൽ 141 ബ​സ്​ കാ​ത്തി​രി​പ്പ് കേ​ന്ദ്രങ്ങൾ

Nov 25, 2024 10:41 PM

#DubaiRoadTrafficAuthority | മി​ക​ച്ച സൗ​ക​ര്യങ്ങളുമായി ദു​ബൈ​യി​ൽ 141 ബ​സ്​ കാ​ത്തി​രി​പ്പ് കേ​ന്ദ്രങ്ങൾ

എ​മി​റേ​റ്റി​ലെ പ്ര​ധാ​ന മേ​ഖ​ല​ക​ളി​ലാണ് പുതുതായി കാത്തിരിപ്പ് കേന്ദ്രങ്ങളുടെ...

Read More >>
#etihadairways | പുതിയ പത്ത് സർവീസുകൾ കൂടി  ആരംഭിക്കുന്നു, അപ്ഡേറ്റുമായി ഇത്തിഹാദ് എയര്‍വേയ്സ്

Nov 25, 2024 10:02 PM

#etihadairways | പുതിയ പത്ത് സർവീസുകൾ കൂടി ആരംഭിക്കുന്നു, അപ്ഡേറ്റുമായി ഇത്തിഹാദ് എയര്‍വേയ്സ്

2025 ജൂലൈ മുതലാണ് പുതിയ സ്ഥലങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍...

Read More >>
#Teachinglanguage | നഴ്സറികളിൽ അധ്യാപനത്തിന്‍റെ ഔദ്യോഗിക ഭാഷ അറബിയാക്കണം; നിര്‍ദ്ദേശവുമായി ഷാര്‍ജ ഭരണാധികാരി

Nov 25, 2024 07:58 AM

#Teachinglanguage | നഴ്സറികളിൽ അധ്യാപനത്തിന്‍റെ ഔദ്യോഗിക ഭാഷ അറബിയാക്കണം; നിര്‍ദ്ദേശവുമായി ഷാര്‍ജ ഭരണാധികാരി

എമിറേറ്റിലെ വിദ്യാഭ്യാസത്തിന്‍റെയും സാംസ്‌കാരിക സ്വത്വത്തിന്‍റെയും അടിസ്ഥാന ഘടകമായി അറബി ഭാഷയെ സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും ഈ...

Read More >>
Top Stories










News Roundup