മസ്കത്ത് :(gcc.truevisionnews.com)ഭൂമിയിലെ ഏറ്റവും മനോഹര നഗരങ്ങളിലൊന്നായി തിരഞ്ഞെടുക്കപ്പെട്ട് ഒമാന്‍ തലസ്ഥാനം. പ്രശസ്ത ട്രാവല്‍ എഴുത്തുകാരന്‍ റെബേക്ക ഹാലെറ്റ് നടത്തിയ സര്‍വേയിലാണ് മസ്‌കത്തിനെ സുന്ദര നഗരമായി അവതരിപ്പിച്ചിരിക്കുന്നത്.
മൈക്രോസോഫ്റ്റിന്റെ ജനപ്രിയ വെബ്‌പോര്‍ട്ടലായ mns.com ആണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.സംസ്‌കാരത്തോട് ചേര്‍ന്ന് കിടക്കുന്നതും മനോഹര ഗ്രാമീണ സൗന്ദര്യം നിലനിര്‍ത്തുന്നതും മസ്‌കത്തിന്റെ പ്രധാന വിശേഷണമാണ്.
ഒമാന്‍ കടലിനോട് ചേര്‍ന്ന് ഏകദേശം 40 കിലോമീറ്ററോളം വ്യാപിച്ചുകിടക്കുന്ന ഒരു തിളങ്ങുന്ന നഗരം എന്നാണ് മസ്‌കത്തിനെ പരാമര്‍ശിച്ചിരിക്കുന്നത്.
അല്‍ ആലം പാലസ്, റോയല്‍ ഓപ്പറ ഹൗസ് പോലുള്ള ആധുനിക കെട്ടിടങ്ങള്‍ക്കൊപ്പം ചരിത്ര പ്രാധാന്യമുള്ള മത്ര സൂഖ് നഗരത്തെ പ്രത്യേകമാക്കുന്നു.
മസ്‌കത്തിന്റെ കിരീടത്തിലെ ആഭരണം എന്നാണ് സുല്‍ത്താന്‍ ഖാബൂസ് ഗ്രാന്റ് മസ്ജിദിനെ വിശേഷിപ്പിച്ചിരിക്കുന്നത്. സ്വര്‍ണം, ടര്‍ക്കിഷ് രത്‌നക്കല്ല്, വെള്ള മാര്‍ബിള്‍ എന്നിവ കൊണ്ടാണ് മസ്ജിദ് പണികഴിപ്പിച്ചിരിക്കുന്നത്.
രാജ്യ മുന്നേറ്റത്തിനൊപ്പം തലസ്ഥാനത്ത് അടിസ്ഥാന വികസനം സാധ്യമാക്കുമ്പോഴും പാരമ്പര്യം നിലനിര്‍ത്തുന്നതിന് പ്രത്യേകം ശ്രദ്ധയുണ്ടാകുന്നുവെന്നതും മസ്‌കത്തിന്റെ പൗരാണിക സൗന്ദര്യത്തെ നിലനിര്‍ത്തുന്നു.
#muscat #named #one #the #most #beautiful #cities #earth