---
title: "#death | ചികിത്സയിൽ കഴിഞ്ഞിരുന്ന പ്രവാസി മലയാളി  റിയാദിൽ അന്തരിച്ചു"
english_title: "#native #Kottayam #who #undergoing #treatment #died #riyadh."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/216454/native-kottayam-who-undergoing-treatment-died-riyadh"
published_at: "2024-07-01T13:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66825dd808b66_death.jpg"
keywords: []
---

# #death | ചികിത്സയിൽ കഴിഞ്ഞിരുന്ന പ്രവാസി മലയാളി  റിയാദിൽ അന്തരിച്ചു

> **Lead Summary:** **റിയാദ് : ** ചികിത്സയിൽ കഴിഞ്ഞിരുന്ന കോട്ടയം സ്വദേശിനി റിയാദിൽ അന്തരിച്ചു. കോട്ടയം തലയോലപറമ്പ് പത്തശെരിൽ വീട്ടിൽ മേരി കുട്ടി തോമസ് ആണ് മരിച്ചത്.

## Article Content

**റിയാദ് : ** ചികിത്സയിൽ കഴിഞ്ഞിരുന്ന കോട്ടയം സ്വദേശിനി റിയാദിൽ അന്തരിച്ചു. കോട്ടയം തലയോലപറമ്പ് പത്തശെരിൽ വീട്ടിൽ മേരി കുട്ടി തോമസ് ആണ് മരിച്ചത്.

ബദിഅ കിങ് സൽമാൻ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. തോമസ് ജോസഫ് ആണ് ഭർത്താവ്.

പിതാവ്: മാത്യു, മാതാവ്: എലിസ്ബത്ത്. മകൻ: വിനു മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

മകൻ വിനുവിനെ സഹായിക്കുവാൻ റിയാദ് കെഎംസിസി വെൽഫെയർ വിങ് നേതാക്കളായ റഫീക്ക് പുല്ലൂർ, ഷറഫ് പുളിക്കൽ, റഫീഖ് ചെറുമുക്ക്, റിയാസ് തിരൂർക്കാട്, ഇസ്മായിൽ പടിക്കൽ എന്നിവർ രംഗത്തുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/216454/native-kottayam-who-undergoing-treatment-died-riyadh)