മനാമ: ബഹ്റൈനില്‍ ഉച്ചവിശ്രമ നിയമം ഇന്ന് (ജൂലൈ ഒന്നു) മുതല്‍ പ്രാബല്യത്തില്‍ വരും. ചൂട് കൂടുന്ന സാഹചര്യത്തില്‍ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാനാണ് തീരുമാനം.
ഉച്ച മുതല്‍ വൈകുന്നേരം നാലു മണി വരെയാണ് പുറംജോലികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുക.
സൂര്യപ്രകാശം നേരിട്ട് പതിക്കുന്ന രീതിയില്‍ പുറംജോലികള്‍ ചെയ്യുന്നവര്‍ രണ്ടു മാസക്കാലം, ഉച്ചക്ക് 12 മുതല്‍ നാലു മണിവരെ ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കണം. ജൂലൈ ഒന്നു മുതല്‍ ഓഗസ്റ്റ് 31 വരെയാണ് നിയന്ത്രണമുള്ളത്.
ചൂട് ഉയരുന്ന ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ പുറത്ത് സൈറ്റുകളില്‍ ഉച്ചക്ക് 12 മുതല്‍ നാലുമണിവരെ തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിക്കാന്‍ പാടില്ലെന്നതാണ് മന്ത്രാലയത്തിന്റെ ഉത്തരവ്. കൂടുതല്‍ ഉദ്യോഗസ്ഥരെ പരിശോധനക്കായി മന്ത്രാലയം നിയമിക്കും.
ഉച്ചവിശ്രമ നിയമം ലംഘിച്ചാല്‍ 2012 ലെ നിയമം 36 ലെ ആർട്ടിക്കിൾ (192) അനുശാസിക്കുന്ന പ്രകാരം മൂന്ന് മാസം വരെ തടവും കൂടാതെ/അല്ലെങ്കിൽ BD500 മുതൽ BD1000 വരെ പിഴയും ഉൾപ്പെടെയുള്ള ശിക്ഷ ചുമത്താനുള്ള നിയമവും ആർട്ടിക്കിളിൽ ഉണ്ട്.
#midday #work #ban #effective #today #bahrain