#rain | 50 ഡിഗ്രി ചൂടില്‍ ചുട്ടുപൊള്ളുന്നതിനിടെ സൗദിയില്‍ മഴ

#rain | 50 ഡിഗ്രി ചൂടില്‍ ചുട്ടുപൊള്ളുന്നതിനിടെ സൗദിയില്‍ മഴ
Jul 1, 2024 03:06 PM | By Susmitha Surendran

റിയാദ്: (gcc.truevisionnews.com)  സൗദി അറേബ്യയാകെ കടുത്ത വേനലിൽ എരിപൊരി കൊള്ളുമ്പോള്‍ തെക്കൻ മേഖലക്ക് കുളിരായി അസീർ പ്രവിശ്യയിൽ മഴയും ഇടിമിന്നലും.

കഴിഞ്ഞ ഒരാഴ്ചയായി അബഹയിലും പരിസരപ്രദേശത്തുമായിരുന്ന മഴ ഇന്നലെയോടെ ഖമീസ് മുശൈത്തിലും എത്തി. കഴിഞ്ഞ ഒരു മാസമായി ശക്തമായ വേനൽ ചൂട് ആയിരുന്നു.

മഴയെത്തിയതോടെ കടുത്ത ചൂടിന് ആശ്വാസമായിരിക്കുകയാണ്. സ്കൂൾ അവധികാലമായതിനാൽ സൗദിയിലെ വിവിധയിടങ്ങളിൽ നിന്നും ഇതര ഗൾഫ് രാജ്യങ്ങളിൽ നിന്നും നിരവധിപേരാണ് അബഹയിലെ സുഖമുള്ള കാലാവസ്ഥ ആസ്വദിക്കാൻ എത്തിയിട്ടുള്ളത്.

മഴ കൂടിയായതോടെ ഇരട്ടി സുഖമാകും. അതുകൊണ്ട് തന്നെ ഇങ്ങോട്ടേക്ക് സന്ദർശക പ്രവാഹം വർധിക്കും. ഇനി മേഖലയിൽ ഉത്സവകാലമായിരിക്കും.

അബഹ ഫെസ്റ്റിവൽ ആരംഭിച്ചതോടെ നൂറുകണക്കിന് കുടുംബങ്ങളാണ് ഇവിടേക്ക് ഇപ്പോൾ തന്നെ എത്തുന്നത്.

മഴയെത്തിയതോടെ പ്രവാസികൾ അടക്കം എല്ലാവരും ചൂടിന് ആശ്വാസമാകും എന്ന പ്രതീക്ഷയിലാണ്. ചൂട് കുറയുന്നത് വിനോദ സഞ്ചാരകേന്ദ്രങ്ങളിൽ തിരക്ക് കൂട്ടും.

#Rain #Saudi #while #scorching #50 #degree #heat

Next TV

Related Stories
#DEATH | പ്രവാസി സൗദിയിൽ അന്തരിച്ചു

Nov 26, 2024 11:08 AM

#DEATH | പ്രവാസി സൗദിയിൽ അന്തരിച്ചു

കഴിഞ്ഞ വെള്ളിയാഴ്ചയാണ് അദ്ദേഹത്തെ താമസസ്ഥലത്ത് മരിച്ച നിലയിൽ...

Read More >>
#death | ഹൃദയാഘാതം; സൗദിയിൽ പ്രവാസി അന്തരിച്ചു

Nov 26, 2024 07:12 AM

#death | ഹൃദയാഘാതം; സൗദിയിൽ പ്രവാസി അന്തരിച്ചു

ദക്ഷിണ കന്നട സ്വദേശിയായ ലക്ഷ്മണ കഴിഞ്ഞ പത്ത് വർഷമായി റിയാദിലെ വീ ഓൺ ഹോട്ടലിൽ ജോലി...

Read More >>
#DubaiRoadTrafficAuthority | മി​ക​ച്ച സൗ​ക​ര്യങ്ങളുമായി ദു​ബൈ​യി​ൽ 141 ബ​സ്​ കാ​ത്തി​രി​പ്പ് കേ​ന്ദ്രങ്ങൾ

Nov 25, 2024 10:41 PM

#DubaiRoadTrafficAuthority | മി​ക​ച്ച സൗ​ക​ര്യങ്ങളുമായി ദു​ബൈ​യി​ൽ 141 ബ​സ്​ കാ​ത്തി​രി​പ്പ് കേ​ന്ദ്രങ്ങൾ

എ​മി​റേ​റ്റി​ലെ പ്ര​ധാ​ന മേ​ഖ​ല​ക​ളി​ലാണ് പുതുതായി കാത്തിരിപ്പ് കേന്ദ്രങ്ങളുടെ...

Read More >>
#etihadairways | പുതിയ പത്ത് സർവീസുകൾ കൂടി  ആരംഭിക്കുന്നു, അപ്ഡേറ്റുമായി ഇത്തിഹാദ് എയര്‍വേയ്സ്

Nov 25, 2024 10:02 PM

#etihadairways | പുതിയ പത്ത് സർവീസുകൾ കൂടി ആരംഭിക്കുന്നു, അപ്ഡേറ്റുമായി ഇത്തിഹാദ് എയര്‍വേയ്സ്

2025 ജൂലൈ മുതലാണ് പുതിയ സ്ഥലങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍...

Read More >>
#Teachinglanguage | നഴ്സറികളിൽ അധ്യാപനത്തിന്‍റെ ഔദ്യോഗിക ഭാഷ അറബിയാക്കണം; നിര്‍ദ്ദേശവുമായി ഷാര്‍ജ ഭരണാധികാരി

Nov 25, 2024 07:58 AM

#Teachinglanguage | നഴ്സറികളിൽ അധ്യാപനത്തിന്‍റെ ഔദ്യോഗിക ഭാഷ അറബിയാക്കണം; നിര്‍ദ്ദേശവുമായി ഷാര്‍ജ ഭരണാധികാരി

എമിറേറ്റിലെ വിദ്യാഭ്യാസത്തിന്‍റെയും സാംസ്‌കാരിക സ്വത്വത്തിന്‍റെയും അടിസ്ഥാന ഘടകമായി അറബി ഭാഷയെ സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും ഈ...

Read More >>
Top Stories

News Roundup