ദോഹ :(gccnews.com)വിമാനത്താവളങ്ങളിലെ മികച്ച സേവനങ്ങൾക്കായി മൂഡി ഡേവിഡ് റേറ്റിങ് ഏജൻസി നൽകിവരുന്ന പുരസ്‌ക്കാരങ്ങളിൽ ഖത്തർ ഡ്യൂട്ടി ഫ്രീക്ക് മികച്ച അംഗീകാരം.
ഈ വർഷത്തെ എയർപോർട്ട് ഫുഡ് ആൻഡ് ബിവറേജ് (ഫാബ്) പുരസ്കാരങ്ങളിൽ ഏഴെണ്ണമാണ് ഖത്തർ ഡ്യൂട്ടി ഫ്രീ സ്വന്തമാക്കിയത്.
എയർപോർട്ട് ലോഞ്ച് ഓഫ് ദി ഇയർ ഇന്റർനാഷനൽ (ലൂയിസ് വിറ്റോൺ ലോഞ്ച്), ഓഫർ ഓഫ് ദി ഇയർ മിഡിലീസ്റ്റ് ആൻഡ് ആഫ്രിക്ക റീജനൽ വിന്നർ, എയർപോർട്ട് ഫുഡ് ആൻഡ് ബിവറേജ് ഓഫർ ഓഫ് ദി ഇയർ, എയർപോർട്ട് എഫ് & ബി ഓപണിങ് ഓഫ് ദി ഇയർ (സൂഖ് അൽ മതാർ), എയർപോർട്ട് എഫ് & ബി ഓപണിങ് ഓഫ് ദി ഇയർ റീജനൽ വിന്നർ (സൂഖ് അൽ മതാർ), എയർപോർട്ട് ലോഞ്ച് ഫുഡ് ആൻഡ് ബിവറേജ് ഓഫറിങ് ഓഫ് ദി ഇയർ റീജനൽ വിന്നർ (ലൂയിസ് വിറ്റോൺ ലോഞ്ച്), എയർപോർട്ട് ഫുഡ് ആൻഡ് ബിവറേജ് ഓഫർ ബെസ്റ്റ് റെപ്രസെന്റിങ് സെൻസ് ഓഫ് പ്ലേസ് റീജനൽ വിന്നർ (ബാസ്റ്റ) എന്നീ പുരസ്കാരങ്ങളാണ് ഖത്തർ ഡ്യൂട്ടി ഫ്രീ നേടിയത്.
ഖത്തർ ഡ്യൂട്ടി ഫ്രീ മികച്ച നേട്ടം കൈവരിച്ചതിനെ ഖത്തർ എയർവേയ്‌സ് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ, എഞ്ചിനീയർ ബദർ മുഹമ്മദ് അൽ മീർ അഭിനന്ദിച്ചു.
ഒരു പ്രമുഖ ഹോസ്പിറ്റാലിറ്റി പ്രൊവൈഡർ എന്ന നിലയിൽ ഖത്തർ എയർവേയ്‌സ് ഗ്രൂപ്പ് പ്രവർത്തനങ്ങളുടെ എല്ലാ വശങ്ങളിലും പുതിയ ആഗോള മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നതിനും ഗുണനിലവാരം ഉയർത്തുന്നതിനും പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
ഞങ്ങളുടെ എയർലൈൻ സേവനങ്ങൾ മുതൽ ഞങ്ങളുടെ എയർപോർട്ട് ലോഞ്ചുകൾ വരെ, മികവിനായുള്ള പരിശ്രമത്തിലാണ്. അത് ഞങ്ങളുടെ എഫ് ആൻഡ് ബി സേവനങ്ങളുടെ കാര്യത്തിലും ബാധകമാണെന്നും അദ്ദേഹം പറഞ്ഞു.
നവീകരണം, ഗുണനിലവാരം ഉറപ്പുവരുത്തൽ എന്നിവയിൽ ശ്രദ്ധിക്കുന്നതാണ് നേട്ടത്തിന് പിന്നിലെന്ന് ഖത്തർ ഡ്യൂട്ടി ഫ്രീ സീനിയർ വൈസ് പ്രസിഡന്റ് താബിത് മുസ്‍ലിഹ് പ്രസ്താവനയിൽ പറഞ്ഞു.
340ലേറെ പാചക വിദഗ്ധർ ഉൾപ്പെടെ 1700ലേറെ പ്രഫഷനലുകൾ മികച്ച രീതിയിൽ സേവനം നൽകുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
#qatar #duty #free #wins #david #ratings #awards