#bahrain | 63-ാം വയസ്സിൽ ബിരുദം നേടി ബഹ്‌റൈൻ മുൻ പ്രവാസി; വക്കീൽ കുപ്പായം അണിയാൻ ആഗ്രഹം

#bahrain | 63-ാം വയസ്സിൽ ബിരുദം നേടി ബഹ്‌റൈൻ മുൻ പ്രവാസി; വക്കീൽ കുപ്പായം അണിയാൻ ആഗ്രഹം
Jul 1, 2024 04:30 PM | By ADITHYA. NP

മനാമ :(gccnews.com)പത്താം ക്ലാസ് പാസായി നീണ്ട മുപ്പത് വർഷക്കാലം ബഹ്റൈനിൽ ചോര നീരാക്കിയ കണ്ണൂർ ആറ്റടപ്പ സ്വദേശി പ്രേമരാജൻ തന്റെ അറുപത്തിമൂന്നാം വയസ്സിൽ ചരിത്രത്തിൽ ബിരുദം നേടി 'ചരിത്രം' കുറിച്ചു.

കൂടാളിയിലെ പാവപ്പെട്ട കുടുംബത്തിൽ പിറന്ന പ്രേമരാജന് അന്നത്തെ സാഹചര്യത്തിൽ പത്താം ക്ലാസ് ജയിച്ച ശേഷം പഠനം തുടരാനായിരുന്നില്ല.

കുടുംബം പോറ്റാൻ അന്ന് മുതൽ തോട്ടടയിലെ ഇരുമ്പു കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചു. എന്നാൽ ചെറുപ്പം മുതലുള്ള വായനാശീലം അതിനിടയിലും തുടർന്നു.

അന്നത്തെ ഏതൊരു പത്താം ക്ലാസ് കാരുടെ മോഹവും കുടുംബത്തെ രക്ഷപ്പെടുത്തുക എന്ന ലക്ഷ്യവും മനസ്സിൽ വച്ച് പ്രേമരാജൻ ബഹ്റൈനിലേക്ക് വിമാനം കയറിയത് 1987ലായിരുന്നു.

ബഹ്‌റൈനിലെ സൽമാബാദിലെ വാഹന ഗാരേജിൽ വാഹനങ്ങളുടെ സൈലൻസർ റിപ്പയർ ജോലിയായിരുന്നു ദീർഘകാലം ചെയ്‌തത്.

അതിനിടയിൽ പ്രമുഖ സംഘടനയായ ബഹ്‌റൈൻ പ്രതിഭയുമായി സഹകരിച്ച് നിരവധി ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

പ്രതിഭയുടെ കൺവീനർ സ്‌ഥാനത്ത്‌ പ്രവർത്തിക്കെ ഒരു സൈക്കിളിൽ സഞ്ചരിച്ചായിരുന്നു ജോലിയുടെ ഇടവേളകളിൽ ജീവകാരുണ്യ പ്രവർത്തനം നടത്തിവന്നിരുന്നത്.

സൽമാബാദ് പ്രദേശത്തെ ഗാരേജ് തൊഴിലാളികൾ അടക്കമുള്ള ആളുകളെ ബഹ്റൈൻ പ്രതിഭയിൽ അംഗങ്ങളാക്കി. ജോലിക്കിടയിലും വിശ്രമ വേളകളിലും അക്ഷീണമായ പ്രയത്നമാണ് അന്ന് പ്രേമരാജൻ നടത്തിയിരുന്നത്.

പിന്നീട് മക്കളെ പഠിപ്പിച്ച് നല്ല നിലയിലാക്കിയ ശേഷമാണ് 2016 ൽ പ്രവാസം മതിയാക്കി പ്രേമരാജൻ നാട്ടിലേക്ക് മടങ്ങിയത്.

#bahraini #expat #graduated #age #63 #wants #become #lawyer

Next TV

Related Stories
#domesticwork | ഗാ​ർ​ഹി​ക തൊ​ഴി​ൽ നി​യ​മ​ലം​ഘ​നം; 23 തൊ​ഴി​ലു​ട​മ​ക​ൾ​ക്ക്​ പി​ഴ, ഒ​മ്പ​ത്​ റി​ക്രൂ​ട്ട്‌​മെൻറ് ഏ​ജ​ൻ​സി​ക​ൾ​ക്ക്​ സ​സ്പെ​ൻ​ഷ​ൻ

Jul 5, 2024 11:06 PM

#domesticwork | ഗാ​ർ​ഹി​ക തൊ​ഴി​ൽ നി​യ​മ​ലം​ഘ​നം; 23 തൊ​ഴി​ലു​ട​മ​ക​ൾ​ക്ക്​ പി​ഴ, ഒ​മ്പ​ത്​ റി​ക്രൂ​ട്ട്‌​മെൻറ് ഏ​ജ​ൻ​സി​ക​ൾ​ക്ക്​ സ​സ്പെ​ൻ​ഷ​ൻ

റി​ക്രൂ​ട്ട്‌​മെൻറ് മേ​ഖ​ല കൂ​ടു​ത​ൽ വി​ക​സി​പ്പി​ക്കു​ന്ന​തി​നും കൂ​ടു​ത​ൽ സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നു​മു​ള്ള ശ്ര​മ​ങ്ങ​ൾ...

Read More >>
#HajjCommitteeMeeting | അ​ടു​ത്ത വ​ർ​ഷ​ത്തെ ഹ​ജ്ജ്; പ്രാ​ഥ​മി​ക ത​യാ​റെ​ടു​പ്പ്​ ച​ർ​ച്ച ചെ​യ്യാ​ൻ സൗ​ദി ഹ​ജ്ജ് ക​മ്മി​റ്റി യോ​ഗം ചേ​ർ​ന്നു

Jul 5, 2024 11:02 PM

#HajjCommitteeMeeting | അ​ടു​ത്ത വ​ർ​ഷ​ത്തെ ഹ​ജ്ജ്; പ്രാ​ഥ​മി​ക ത​യാ​റെ​ടു​പ്പ്​ ച​ർ​ച്ച ചെ​യ്യാ​ൻ സൗ​ദി ഹ​ജ്ജ് ക​മ്മി​റ്റി യോ​ഗം ചേ​ർ​ന്നു

അ​ടു​ത്ത വ​ർ​ഷ​ത്തെ ഹ​ജ്ജ് സീ​സ​ണി​ലേ​ക്കു​ള്ള പ്രാ​ഥ​മി​ക ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഹ​ജ്ജ് ഉം​റ മ​ന്ത്രി ഡോ. ​തൗ​ഫീ​ഖ് അ​ൽ റ​ബീ​അ നേ​ര​ത്തേ...

Read More >>
#fire | ഉമ്മുല്‍ ഖുവൈനിൽ ഗോഡൗണില്‍ തീപിടിത്തം; വെയർഹൗസ് പൂർണമായും കത്തിനശിച്ചു

Jul 5, 2024 10:55 PM

#fire | ഉമ്മുല്‍ ഖുവൈനിൽ ഗോഡൗണില്‍ തീപിടിത്തം; വെയർഹൗസ് പൂർണമായും കത്തിനശിച്ചു

വ്യാവസായിക മേഖലയിലെ ഗോഡൗണിലാണ് തീപിടിത്തം ഉണ്ടായത്....

Read More >>
#upipayment | ഇനി രൂപ ദിർഹത്തിലേക്ക് മാറ്റേണ്ട; യുഎഇയിൽ യുപിഐ പേയ്മെൻ്റ് സംവിധാനം നിലവിൽ വന്നു

Jul 5, 2024 10:15 PM

#upipayment | ഇനി രൂപ ദിർഹത്തിലേക്ക് മാറ്റേണ്ട; യുഎഇയിൽ യുപിഐ പേയ്മെൻ്റ് സംവിധാനം നിലവിൽ വന്നു

നാഷനൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യയും ഗൾഫ് മേഖലയിലെ പേയ്മെന്റ് കമ്പനിയായ നെറ്റ്‌വർക്കും തമ്മിലുള്ള തമ്മിൽ സംയോജിതമായാണ് സംവിധാനം...

Read More >>
#liveablecity | ജീവിക്കാൻ ഏറ്റവും അനുയോജ്യമായ അറബ് നഗരങ്ങളിൽ ദോഹയ്ക്ക് നാലാം സ്ഥാനം

Jul 5, 2024 10:06 PM

#liveablecity | ജീവിക്കാൻ ഏറ്റവും അനുയോജ്യമായ അറബ് നഗരങ്ങളിൽ ദോഹയ്ക്ക് നാലാം സ്ഥാനം

കോപ്പൻ ഹേഗൻ രണ്ടാംസ്ഥാനത്തും, സൂറിച്ച് മൂന്നാം സ്ഥാനത്തുമാണ്. ഗസ്സ ആക്രമണം ഇസ്രായേൽ നഗരമായ ടെൽ അവീവിന് വലിയ...

Read More >>
#parkingrate | മസ്‌കത്ത് വിമാനത്താവളത്തിൽ പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു

Jul 5, 2024 09:13 PM

#parkingrate | മസ്‌കത്ത് വിമാനത്താവളത്തിൽ പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു

ഇതുപ്രകാരം 24 മണിക്കൂറിന് ഒരു റിയാൽ മാത്രമാകും വേനൽക്കാലത്തെ...

Read More >>
Top Stories

News Roundup