#liveablecity | ജീവിക്കാൻ ഏറ്റവും അനുയോജ്യമായ അറബ് നഗരങ്ങളിൽ ദോഹയ്ക്ക് നാലാം സ്ഥാനം

#liveablecity | ജീവിക്കാൻ ഏറ്റവും അനുയോജ്യമായ അറബ് നഗരങ്ങളിൽ ദോഹയ്ക്ക് നാലാം സ്ഥാനം
Jul 5, 2024 10:06 PM | By VIPIN P V

ദോഹ : (gccnews.in) ജീവിക്കാൻ അനുയോജ്യമായ ലോകത്തിലെ മികച്ച നഗരങ്ങളിൽ ഇടംപിടിച്ച് ദോഹ.

മിഡിലീസ്റ്റ് നോർത്ത് ആഫ്രിക്ക മേഖലയിൽ നാലാം സ്ഥാനത്താണ് ഖത്തർ തലസ്ഥാനം ഇടം പിടിച്ചത്.

എക്കണോമിസ്റ്റ് ഇന്റലിജന്റ്‌സ് യൂണിറ്റാണ് പട്ടിക തയ്യാറാക്കിയത്. സുരക്ഷ, ആരോഗ്യം, പരിസ്ഥിതി, സംസ്‌കാരം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യം തുടങ്ങി വിവിധ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയത്.

ഇതു പ്രകാരം 73.4 ആണ് ദോഹയുടെ ഇൻഡക്‌സ് സ്‌കോർ. ആകെ 173 നഗരങ്ങളാണ് പട്ടികയിലുള്ളത്.

മെനാ മേഖലയിൽ അബൂദബി, ദുബൈ, കുവൈത്ത് സിറ്റി എന്നീ നഗരങ്ങളാണ് ഖത്തറിന് മുന്നിലുള്ളത്. ഇതിൽ അബുദബിയുടെയും ദുബൈയുടെയും ഇൻഡക്‌സ് സ്‌കോർ 80ന് മുകളിലാണ്.

80 മുകളിൽ സ്‌കോർ ചെയ്യുന്ന നഗരങ്ങളെ ജീവിക്കാൻ ഏറ്റവും അനുയോജ്യമായ നഗരങ്ങളായാണ് വിലയിരുത്തുന്നത്. തുടർച്ചയായ മൂന്നാം വർഷവും ഓസ്ട്രിയൻ തലസ്ഥാനമായ വിയന്നയാണ് പട്ടികയിൽ മുന്നിൽ.

കോപ്പൻ ഹേഗൻ രണ്ടാംസ്ഥാനത്തും, സൂറിച്ച് മൂന്നാം സ്ഥാനത്തുമാണ്. ഗസ്സ ആക്രമണം ഇസ്രായേൽ നഗരമായ ടെൽ അവീവിന് വലിയ തിരിച്ചടിയുണ്ടാക്കി.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ 20 സ്ഥാനങ്ങളാണ് ടെൽഅവീവ് താഴേക്ക് പതിച്ചത്. ആദ്യ നൂറിൽ നിന്നും പുറത്തായ ഇസ്രായേൽ നഗരം ഇത്തവണ 112ാം സ്ഥാനത്താണ്

#Doha #ranked #among #most #liveable #Arab #cities

Next TV

Related Stories
#violatedlaw | ഉച്ചവിശ്രമ നിയമം; നിയമ ലംഘനം നടത്തിയ 49 കമ്പനികൾക്കെതിരെ നടപടി

Jul 8, 2024 10:28 PM

#violatedlaw | ഉച്ചവിശ്രമ നിയമം; നിയമ ലംഘനം നടത്തിയ 49 കമ്പനികൾക്കെതിരെ നടപടി

കഴിഞ്ഞ ദിവസങ്ങളില്‍ മന്ത്രാലയം കൂടുതല്‍ മേഖലകളിലേക്ക് പരിശോധന...

Read More >>
#poison | ദുബായിൽ വിഷം കഴിച്ച് മൂന്ന് ഇന്ത്യക്കാർ മരിച്ചു

Jul 8, 2024 10:22 PM

#poison | ദുബായിൽ വിഷം കഴിച്ച് മൂന്ന് ഇന്ത്യക്കാർ മരിച്ചു

മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റിയതായി സാമൂഹിക പ്രവർത്തകൻ നസീർ വാടനാപ്പള്ളി...

Read More >>
#founddead | യുഎഇയിൽ താമസ സ്ഥലത്ത് മൂന്ന് യുവാക്കളെ വിഷം ഉള്ളിൽച്ചെന്ന് മരിച്ച നിലയിൽ കണ്ടെത്തി

Jul 8, 2024 08:42 PM

#founddead | യുഎഇയിൽ താമസ സ്ഥലത്ത് മൂന്ന് യുവാക്കളെ വിഷം ഉള്ളിൽച്ചെന്ന് മരിച്ച നിലയിൽ കണ്ടെത്തി

മൃതദേഹങ്ങൾ ദുബായ് പൊലീസ് മോർച്ചറിയിലേയ്ക്ക് മാറ്റിയതായി സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി പറഞ്ഞു. പൊലീസ് അന്വേഷണം...

Read More >>
#death | ഉനൈസയിൽ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിൽ എത്തിച്ചു

Jul 8, 2024 08:33 PM

#death | ഉനൈസയിൽ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിൽ എത്തിച്ചു

ഖസീം പ്രവാസി സംഘം ജീവകാരുണ്യ വിഭാഗമാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ...

Read More >>
#abudhabipolice  | എൻജിൻ ഓഫാക്കാതെ വാഹനം നിർത്തിയിട്ടാൽ അപകടങ്ങളേറെ: അബുദാബി പൊലീസ്

Jul 8, 2024 05:21 PM

#abudhabipolice | എൻജിൻ ഓഫാക്കാതെ വാഹനം നിർത്തിയിട്ടാൽ അപകടങ്ങളേറെ: അബുദാബി പൊലീസ്

പെട്ടെന്നു തിരിച്ചുവരാമെന്ന കാരണത്താൽ വാഹനം സ്റ്റാർട്ട് ചെയ്ത് നിർത്തിയിട്ടു പോകുന്നതുമൂലം അമിതമായി ചൂടാകാനും തീപിടിക്കാനും വാഹനം...

Read More >>
Top Stories