ദുബൈ: (gcc.truevisionnews.com) വിസ, റെസിഡൻറ്സ് കാലാവധി കഴിഞ്ഞാൽ ചുമത്തുന്ന പിഴയിൽ മാറ്റമില്ലെന്ന് വ്യക്തമാക്കി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്സ് സെക്യൂരിറ്റി (ഐ.സി.പി).
കാലാവധി കഴിഞ്ഞാൽ സ്പോൺസർ വിസ പുതുക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് അതോറിറ്റി വെബ്സൈറ്റിൽ പറയുന്നു.
റെസിഡൻസി വിസ റദ്ദായാൽ 30 ദിവസം വരെ ഗ്രേസ് പിരീഡ് ലഭിക്കും. ഈ കാലാവധിയും കഴിഞ്ഞ് രാജ്യത്ത് തങ്ങിയാൽ ദിവസവും 25ദിർഹം വീതം ആദ്യ ആറുമാസവും അടുത്ത ആറു മാസം ദിവസം 50 ദിർഹമും ഒരു വർഷത്തിനു ശേഷം ദിനംപ്രതി 100 ദിർഹമും പിഴയടക്കണം.
വിസിറ്റ് വിസ കാലാവധി കഴിഞ്ഞാൽ ദിവസവും 50 ദിർഹമാണ് പിഴ. 30 ദിവസത്തിൽ കുറവാണെങ്കിൽ പിഴ ദുബൈ വിമാനത്താവളത്തിലും ജി.ഡി.ആർ.എഫ്.എ അഡ്മിനിസ്ട്രേഷൻ മെയിൻ ബിൽഡിങ്ങിലും അടക്കാം.
എന്നാൽ, 30 ദിവസം പിന്നിട്ടാൽ ജി.ഡി.ആർ.എഫ്.എയിൽ തന്നെ പിഴ അടക്കണം.
#No #change #visa #overstay #fine #officials #say