#KMCC | പ്ര​വാ​സി​ക​ളു​ടെ യാ​ത്ര​പ്ര​ശ്നം; അ​ടി​യ​ന്ത​ര പ​രി​ഹാ​ര​മു​ണ്ടാ​വ​ണം - കെ.​എം.​സി.​സി

#KMCC | പ്ര​വാ​സി​ക​ളു​ടെ യാ​ത്ര​പ്ര​ശ്നം; അ​ടി​യ​ന്ത​ര പ​രി​ഹാ​ര​മു​ണ്ടാ​വ​ണം - കെ.​എം.​സി.​സി
Jul 2, 2024 12:10 PM | By VIPIN P V

ദോ​ഹ: (gccnews.in) ഗ​ൾ​ഫി​ൽ​നി​ന്ന് കേ​ര​ള​ത്തി​ലേ​ക്കും തി​രി​ച്ചും ടി​ക്ക​റ്റ് നി​ര​ക്ക് വ​ർ​ധി​പ്പി​ച്ച് പ്ര​വാ​സി​ക​ളെ കൊ​ള്ള​യ​ടി​ക്കു​ന്ന വി​മാ​ന​ക്ക​മ്പ​നി​ക​ളു​ടെ ന​ട​പ​ടി​ക്ക് ക​ടി​ഞ്ഞാ​ണി​ടാ​ൻ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ൾ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് കെ.​എം.​സി.​സി ഖ​ത്ത​ർ സം​സ്ഥാ​ന ക​മ്മി​റ്റി വാ​ർ​ത്ത​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു.

പ്ര​വാ​സി ആ​വ​ശ്യ​ങ്ങ​ളോ​ട് രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളും ഭ​ര​ണ​കൂ​ട​ങ്ങ​ളും നീ​തി​പൂ​ർ​വ​ക​മാ​യി പ്ര​തി​ക​രി​ച്ച് പ​രി​ഹാ​രം കാ​ണാ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്തം നി​റ​വേ​റ്റ​ണം.

ദോ​ഹ-​കാ​ലി​ക്ക​റ്റ് ഇ​ൻ​ഡി​ഗോ സ​ർ​വി​സ് നി​ർ​ത്ത​ലാ​ക്കി​യ​ത് മ​ല​ബാ​റി​ലെ ഖ​ത്ത​ർ പ്ര​വാ​സി​ക​ളെ ബാ​ധി​ച്ചു.

ക​രി​പ്പൂ​രി​ൽ​നി​ന്ന് മും​ബൈ​യി​ലേ​ക്കു​ള്ള എ​യ​ർ ഇ​ന്ത്യ സ​ർ​വി​സ് നി​ർ​ത്ത​ലാ​ക്കി​യ​തോ​ടെ ഈ ​സെ​ക്ട​റി​ലേ​ക്കു​ള്ള എ​യ​ർ ഇ​ന്ത്യ​യു​ടെ എ​ല്ലാ​യി​ട​ത്തു​നി​ന്നു​മു​ള്ള സ​ർ​വി​സു​ക​ളും ഇ​ല്ലാ​താ​യി​രി​ക്കു​ന്നു.

വി​വി​ധ ജി.​സി.​സി രാ​ജ്യ​ങ്ങ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് കു​റ​ഞ്ഞ യാ​ത്രാ​ദൈ​ർ​ഘ്യ​മു​ള്ള ഖ​ത്ത​റി​ൽ​നി​ന്നും വ​ലി​യ തു​ക​യാ​ണ് ഈ​ടാ​ക്കു​ന്ന​ത്.

3558 കി​ലോ​മീ​റ്റ​ർ ദൂ​ര​വും ഞ്ചു ​മ​ണി​ക്കൂ​റി​ല​ധി​കം യാ​ത്ര​യു​മു​ള്ള കു​വൈ​ത്തി​ലേ​ക്ക് ഏ​ക​ദേ​ശം 29,000 രൂ​പ​യാ​​ണെ​ന്നി​രി​ക്കെ 3002 കി​ലോ​മീ​റ്റ​ർ ദൂ​ര​വും നാ​ല് മ​ണി​ക്കൂ​ർ യാ​ത്രാ​ദൈ​ർ​ഘ്യ​വു​മു​ള്ള ദോ​ഹ - കോ​ഴി​ക്കോ​ട് സെ​ക്ട​റി​ലേ​ക്ക് 38,000 രൂ​പ ഈ​ടാ​ക്കു​ന്ന​ത് വി​വേ​ച​ന​പ​ര​മാ​ണ്.

വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വ്യോ​മാ​ന മ​ന്ത്രി​ക്കും പാ​ർ​ല​മെ​ന്റി​ൽ ഉ​ന്ന​യി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള എം.​പി​മാ​ർ​ക്കും സം​ഘ​ട​ന നി​വേ​ദ​നം ന​ൽ​കും.

മ​റ്റു പ്ര​വാ​സി സം​ഘ​ട​ന​ക​ളെ സ​ഹ​ക​രി​പ്പി​ച്ച് പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​മെ​ന്നും കെ.​എം.​സി.​സി ഖ​ത്ത​ർ സം​സ്ഥാ​ന​ക​മ്മി​റ്റി അ​റി​യി​ച്ചു.

ഡ​ൽ​ഹി കെ.​എം.​സി.​സി പ്ര​സി​ഡ​ന്റ് അ​ഡ്വ. ഹാ​രി​സ് ബീ​രാ​ൻ രാ​ജ്യ​സ​ഭ അം​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത് പ്ര​വാ​സി സ​മൂ​ഹം പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് കാ​ണു​ന്ന​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. യോ​ഗ​ത്തി​ൽ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റ് പി.​കെ. റ​ഹീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ലിം നാ​ല​ക​ത്ത് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ പി.​എ​സ്.​എം. ഹു​സൈ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. ഭാ​ര​വാ​ഹി​ക​ളാ​യ അ​ൻ​വ​ർ​ബാ​ബു, ടി.​ടി.​കെ. ബ​ഷീ​ർ, ആ​ദം കു​ഞ്ഞി, സി​ദ്ദീ​ഖ് വാ​ഴ​ക്കാ​ട്, അ​ഷ്‌​റ​ഫ് ആ​റ​ളം, താ​ഹി​ർ താ​ഹ​കു​ട്ടി, വി.​ടി.​എം. സാ​ദി​ഖ്, ഫൈ​സ​ൽ മാ​സ്റ്റ​ർ, സ​മീ​ർ മു​ഹ​മ്മ​ദ്, എം.​പി. ശം​സു​ദ്ദീ​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

#Travel #problem #expatriates #Urgent #solution #needed #KMCC

Next TV

Related Stories
#holiday |  യുഎഇ പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; സ്വകാര്യ മേഖലക്ക് 2 ദിവസം ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചു

Nov 22, 2024 03:43 PM

#holiday | യുഎഇ പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; സ്വകാര്യ മേഖലക്ക് 2 ദിവസം ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചു

ശമ്പളത്തോട് കൂടിയ അവധിയാണ് മാനവവിഭവ ശേഷി മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നത്....

Read More >>
#death | ഹൃദയാഘാതം;  പ്രവാസി സൗദിയില്‍ മരിച്ചു

Nov 22, 2024 02:23 PM

#death | ഹൃദയാഘാതം; പ്രവാസി സൗദിയില്‍ മരിച്ചു

ഹൃദയാഘാതത്തെ തുടർന്ന് ജുബൈൽ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായായില്ല. പ്രമേഹ...

Read More >>
#death | ജിദ്ദയിൽ മരിച്ച മലയാളിയുടെ മൃതദേഹം ഖബറടക്കി

Nov 22, 2024 02:20 PM

#death | ജിദ്ദയിൽ മരിച്ച മലയാളിയുടെ മൃതദേഹം ഖബറടക്കി

ചൊവ്വാഴ്ച സുബ്ഹി നമസ്കാരാനന്തരം ജിദ്ദ റുവൈസ് മഖ്ബറയിലാണ്...

Read More >>
#eyedrops | വിദേശത്ത് നിന്ന് എത്തിച്ച ഐ ഡ്രോപ് പിടികൂടി ദുബൈ കസ്റ്റംസ്

Nov 20, 2024 08:45 PM

#eyedrops | വിദേശത്ത് നിന്ന് എത്തിച്ച ഐ ഡ്രോപ് പിടികൂടി ദുബൈ കസ്റ്റംസ്

യുഎഇയില്‍ നിയന്ത്രിത മരുന്നാണിത്. ഏഷ്യന്‍ രാജ്യത്ത് നിന്നാണ് ഈ ഐ ഡ്രോപ്...

Read More >>
#death | നൈറ്റ്​ ഡ്യൂട്ടിക്ക്​ പോകാനൊരുങ്ങവെ നെഞ്ചുവേദന​; പ്രവാസി മലയാളി ജുബൈലിൽ അന്തരിച്ചു

Nov 20, 2024 05:49 PM

#death | നൈറ്റ്​ ഡ്യൂട്ടിക്ക്​ പോകാനൊരുങ്ങവെ നെഞ്ചുവേദന​; പ്രവാസി മലയാളി ജുബൈലിൽ അന്തരിച്ചു

സ്ഥിതി വഷളായതിനെ തുടർന്ന് ക്ലിനിക് ആംബുലൻസിൽ ജുബൈൽ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും...

Read More >>
#DEATH | വടകര സ്വദേശി ബഹ്റൈനിൽ അന്തരിച്ചു

Nov 19, 2024 09:52 PM

#DEATH | വടകര സ്വദേശി ബഹ്റൈനിൽ അന്തരിച്ചു

ബഹ്റൈനിൽ വന്നതിനുശേഷം ഇതുവരെ നാട്ടിൽ...

Read More >>
Top Stories