#arrest | അഴിമതി: സൗദിയിൽ 155 സർക്കാർ ഉദ്യോഗസ്ഥർ അറസ്റ്റിൽ

#arrest | അഴിമതി: സൗദിയിൽ 155 സർക്കാർ ഉദ്യോഗസ്ഥർ അറസ്റ്റിൽ
Jul 2, 2024 02:28 PM | By VIPIN P V

ജിദ്ദ: (gccnews.in) സൗദിയിൽ അഴിമതി ആരോപണങ്ങളിൽ 155 സർക്കാർ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തു.

അറസ്റ്റിലായവരിൽ ചിലരെ ജാമ്യത്തിൽ വിട്ടയച്ചതായി ഓവർസൈറ്റ് ആൻഡ് ആന്റി കറപ്ഷൻ അതോറിറ്റി (നസഹ) അറിയിച്ചു.

ജൂൺ അവസാന മാസത്തിൽ ഉദ്യോഗസ്ഥർ മൊത്തം 924 പരിശോധനകൾ നടത്തിയതായി നസഹ പ്രസ്താവനയിൽ പറഞ്ഞു.

പരിശോധനയെ തുടർന്ന് വിവിധ അഴിമതി ആരോപണങ്ങളിൽ പ്രതികളായ 382 ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം ആരംഭിക്കുകയും തുടർന്ന് 155 പേരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

കൈക്കൂലി, അധികാര ദുർവിനിയോഗം, വ്യാജരേഖ ചമയ്ക്കൽ, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ അഴിമതി കേസുകളാണ് അറസ്റ്റിലായ പ്രതികൾക്കതിരെ ചുമത്തിയിട്ടുള്ളത്.

ആഭ്യന്തര , ആരോഗ്യ, വിദ്യാഭ്യാസ , മുനിസിപ്പൽ, ഗ്രാമകാര്യ, ഭവന മന്ത്രാലയം, വാണിജ്യ , ഗതാഗത, ലോജിസ്റ്റിക് , സാംസ്കാരിക , സകാത്ത്, നികുതി, കസ്റ്റംസ് മന്ത്രാലയങ്ങളിൽ നിന്നുള്ളവരാണ് പിടിയിലായ ഉദ്യോഗസ്ഥർ.

ഹജ് സീസണിൽ വിശുദ്ധ നഗരങ്ങളിൽ ശക്തമായ പരിശോധന നടത്തിയതായി നസഹ അറിയിച്ചു. 2021 നും 2023 നും ഇടയിൽ അഴിമതിക്കേസുകളിൽ 5,235 പേരെ മേൽനോട്ട സമിതി അറസ്റ്റ് ചെയ്തിട്ടുണ്ട്.

സാമ്പത്തികവും ഭരണപരവുമായ അഴിമതി കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരോട് ഇടപെടുന്നതിൽ ഒരു വിട്ടുവീഴ്ച്ചയും കാണിക്കുന്നില്ലെന്ന് നസഹ പറഞ്ഞു.

#Corruption #government #officials #arrested #SaudiArabia

Next TV

Related Stories
#digitalwallet | ഗാർഹിക തൊഴിലാളികൾക്ക് ഇനി ശമ്പളം ഡിജിറ്റൽ വാലറ്റ് വഴി; നടപ്പാക്കുന്നത് അഞ്ച് ഘട്ടങ്ങളിലായി

Jul 4, 2024 04:28 PM

#digitalwallet | ഗാർഹിക തൊഴിലാളികൾക്ക് ഇനി ശമ്പളം ഡിജിറ്റൽ വാലറ്റ് വഴി; നടപ്പാക്കുന്നത് അഞ്ച് ഘട്ടങ്ങളിലായി

ഗാർഹിക തൊഴിലാളി സേവന പ്ലാറ്റ്‌ഫോം (മുസാനിദ്) അധികൃതരാണ് ഇക്കാര്യം...

Read More >>
#deadbody | ആശുപത്രിയിൽനിന്ന് മകന്റേതെന്ന് പറഞ്ഞ് നൽകിയ മൃതദേഹം മറ്റൊരാളുടേത്; അന്വേഷണത്തിന് ഉത്തരവിട്ട് സൗദി ആരോഗ്യവകുപ്പ്

Jul 4, 2024 04:24 PM

#deadbody | ആശുപത്രിയിൽനിന്ന് മകന്റേതെന്ന് പറഞ്ഞ് നൽകിയ മൃതദേഹം മറ്റൊരാളുടേത്; അന്വേഷണത്തിന് ഉത്തരവിട്ട് സൗദി ആരോഗ്യവകുപ്പ്

ഉടൻ മൃതദേഹം ആശുപത്രിയിലേക്ക് തിരിച്ചെത്തിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം തുടങ്ങിയതായി ഈസ്‌റ്റേണ്‍ ഹെല്‍ത്ത് ക്ലസ്റ്റര്‍...

Read More >>
#WorldSiameseDay | നവംബർ 24 ഇനി മുതൽ ലോക സയാമീസ് ദിനം; സൗദി യുടെ മുൻകൈയിൽ ഐക്യരാഷ്ട്ര സഭ തീരുമാനം

Jul 4, 2024 04:22 PM

#WorldSiameseDay | നവംബർ 24 ഇനി മുതൽ ലോക സയാമീസ് ദിനം; സൗദി യുടെ മുൻകൈയിൽ ഐക്യരാഷ്ട്ര സഭ തീരുമാനം

അതിൽനിന്നാണ് 61 ജോഡികളെ കൊണ്ടുവന്ന് വേർപ്പെടുത്തിയത്. ലോകത്താദ്യമായി സയാമീസ് ഇരട്ടകളെ വേർപ്പെടുത്താൻ ശസ്ത്രക്രിയ നടന്ന ദിവസമാണ് നവംബർ...

Read More >>
 #Magnetfound | രണ്ട് വയസുള്ള കുട്ടിക്ക് ശ്വാസം മുട്ടും ഭക്ഷണമിറക്കാൻ കഴിയാത്ത അവസ്ഥയും; വയറിനുള്ളിൽ കണ്ടത് 17 കാന്തങ്ങൾ

Jul 4, 2024 04:16 PM

#Magnetfound | രണ്ട് വയസുള്ള കുട്ടിക്ക് ശ്വാസം മുട്ടും ഭക്ഷണമിറക്കാൻ കഴിയാത്ത അവസ്ഥയും; വയറിനുള്ളിൽ കണ്ടത് 17 കാന്തങ്ങൾ

തുടർന്ന് ജനറൽ അനസ്തേഷ്യ നൽകി കാന്തങ്ങൾ പുറത്തെടുക്കാനുള്ള ശ്രമം തുടങ്ങി. കാന്തങ്ങൾക്ക് നല്ല ആക‍ർഷണ ശേഷി ഉണ്ടായിരുന്നതിനാൽ അവയെ വേർപ്പെടുത്തി...

Read More >>
#fire | റി​ഫ​യി​ൽ കാ​റി​ന് തീ​പി​ടി​ച്ചു; ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടെന്ന് പ്രാ​ഥ​മി​ക നി​ഗ​മ​നം

Jul 4, 2024 03:47 PM

#fire | റി​ഫ​യി​ൽ കാ​റി​ന് തീ​പി​ടി​ച്ചു; ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടെന്ന് പ്രാ​ഥ​മി​ക നി​ഗ​മ​നം

പ​രി​ക്കു​ക​ളൊ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​കാം തീ​പി​ടി​ത്ത​ത്തി​നു കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക...

Read More >>
#death | ഉറക്കത്തിൽ ഹൃദയാഘാതം; മലയാളി യുവാവ് ബഹ്റൈനിൽ മരിച്ചു

Jul 4, 2024 03:10 PM

#death | ഉറക്കത്തിൽ ഹൃദയാഘാതം; മലയാളി യുവാവ് ബഹ്റൈനിൽ മരിച്ചു

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ കമ്പനിയുടേയും ബഹ്റൈൻ പ്രതിഭയുടേയും നേതൃത്വത്തിൽ ചെയ്തു...

Read More >>
Top Stories

News Roundup