#QatarAirways | ഖത്തർ എയർവേയ്‌സിന് റെക്കോർഡ് ലാഭം; 27 വർഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടം

#QatarAirways | ഖത്തർ എയർവേയ്‌സിന് റെക്കോർഡ് ലാഭം; 27 വർഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടം
Jul 2, 2024 10:48 PM | By VIPIN P V

ദോഹ: (gccnews.in) ഖത്തർ എയർവേയ്‌സ് ഗ്രൂപ്പ് 27 വർഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ ലാഭം കൈവരിച്ചു.

2023-24 സാമ്പത്തിക വർഷത്തെ വാർഷിക റിപ്പോർട്ടിൽ 6.1 ബില്യൻ ഖത്തർ റിയാൽ (1.7 ബില്യൺ യുഎസ് ഡോളർ) റെക്കോർഡ് ലാഭമാണ് ഖത്തർ എയർവേയ്‌സ് ഗ്രൂപ്പ് സ്വന്തമാക്കിയത്.

ഈ സാമ്പത്തിക വർഷത്തെ മൊത്തം വരുമാനം 81 ബില്ല്യൻ ഖത്തർ റിയാലാണ് (22.2 ബില്യൻ യുഎസ് ഡോളർ).

കഴിഞ്ഞ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 4.7 ബില്യൻ റിയാലിന്റെ വർധനവാണുള്ളത്. ആറ് ശതമാനം വർധന. 2023/24 സാമ്പത്തിക വർഷത്തിൽ 40 ദശലക്ഷത്തിലധികം യാത്രക്കാരാണ് ഖത്തർ എയർവേയ്‌സിൽ യാത്ര ചെയ്തത്.

മുൻ വർഷത്തേക്കാൾ 26 ശതമാനം വർധനവ്.ഇതിന്റെ ഭാഗമായി യാത്രക്കാരുടെ വരുമാനം 19 ശതമാനം വർധിച്ചു. ഇപ്പോൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 170 വിമാനത്താവളങ്ങളിലേക്കാണ് ഖത്തർ എയർവേയ്‌സ് സർവീസ് നടത്തുന്നത്.

സാമ്പത്തിക രംഗത്ത് ഖത്തർ എയർവേയ്‌സ് കൈവരിച്ച നേട്ടം കാര്യക്ഷമവും ആസൂത്രിതവുമായ പ്രവർത്തങ്ങളുടെ നേട്ടമാണെന്നും ഖത്തർ ഊർജ സഹമന്ത്രിയും ഖത്തർ എയർവേയ്‌സ് ഗ്രൂപ്പ് ചെയർമാനുമായ എൻജിനീയർ.

സാദ് ബിൻ ശരീദ അൽ-കഅബി പറഞ്ഞു. ലാഭം, കാര്യക്ഷമത, ഉപഭോക്തൃ അനുഭവം എന്നി മേഖലയ്ക്ക് കമ്പനി നൽകിയ ശ്രദ്ധയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സർവീസ് വ്യാപിപ്പിക്കാൻ സാധിച്ചതും റെക്കോർഡ് സാമ്പത്തിക നേട്ടം കൈവരിക്കുന്നതിന് ഏറെ സഹായകമായതായി ഖത്തർ എയർവേയ്‌സ് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ, എഞ്ചിനീയർ ബദർ മുഹമ്മദ് അൽ-മീർ പറഞ്ഞു.

ഇത്തരമൊരു നേട്ടം കൈവരിക്കുന്നതിന് അക്ഷീണം പ്രായത്തിനിച്ച മുഴുവൻ ഖത്തർ എയർവേയ്‌സ് ജീവനക്കാരെയും അദ്ദേഹം അഭിനന്ദിച്ചു.

#QatarAirways #posts #record #profits #biggest #achievement #year #history

Next TV

Related Stories
#Wildcat  | അ​ൽ​ഫൈ​സ​ൽ വൈ​ൽ​ഡ് ലൈ​ഫ് റി​സ​ർ​ച്​ സെന്ററി​ൽ കാ​ട്ടു​പൂ​ച്ച കു​ഞ്ഞു​ങ്ങ​ൾ പി​റ​ന്നു

Jul 7, 2024 05:50 PM

#Wildcat | അ​ൽ​ഫൈ​സ​ൽ വൈ​ൽ​ഡ് ലൈ​ഫ് റി​സ​ർ​ച്​ സെന്ററി​ൽ കാ​ട്ടു​പൂ​ച്ച കു​ഞ്ഞു​ങ്ങ​ൾ പി​റ​ന്നു

പൂ​ച്ച വ​ർ​ഗ​ത്തി​ൽ​പെ​ട്ട ഇ​ത്ത​ര​ത്തി​ലു​ള്ള സ​സ്ത​നി​ക​ളു​ടെ ബ്രീ​ഡി​ങ്, കെ​യ​ർ പ്രോ​ഗ്രാ​മു​ക​ൾ...

Read More >>
#DrLakshmiNair | സെലിബ്രിറ്റി ഷെഫ് ഡോ.ലക്ഷ്മി നായർക്ക് യുഎഇ ഗോൾഡൻ വിസ

Jul 7, 2024 05:39 PM

#DrLakshmiNair | സെലിബ്രിറ്റി ഷെഫ് ഡോ.ലക്ഷ്മി നായർക്ക് യുഎഇ ഗോൾഡൻ വിസ

നേരത്തേ തിരുവനന്തപുരം ലോ അക്കാദമി പ്രിൻസിപ്പലായിരുന്നു ഡോക്ടർ ലക്ഷ്മി...

Read More >>
#Newcancerinstitute | സൗജന്യ കൺസൾട്ടേഷനുമായി അബുദാബിയിൽ പുതിയ ക്യാൻസർ ഇന്‍സ്റ്റിറ്റ്യൂട്ട് തുറന്നു

Jul 7, 2024 04:42 PM

#Newcancerinstitute | സൗജന്യ കൺസൾട്ടേഷനുമായി അബുദാബിയിൽ പുതിയ ക്യാൻസർ ഇന്‍സ്റ്റിറ്റ്യൂട്ട് തുറന്നു

പുതിയ ഇൻസ്റ്റിറ്റ്യൂട്ട് ക്യാൻസർ ചികിത്സയെ മാറ്റിമറിക്കുകയും രോ​ഗികളുടെ ഫലങ്ങൾ ​ഗണ്യമായി മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് ബുർജീൽ...

Read More >>
#Parkingfree | ഹി​ജ്​​റ പു​തു​വ​ത്സ​ര​ദി​നം; ഷാര്‍ജയില്‍ പാര്‍ക്കിങ് സൗജന്യം

Jul 7, 2024 04:35 PM

#Parkingfree | ഹി​ജ്​​റ പു​തു​വ​ത്സ​ര​ദി​നം; ഷാര്‍ജയില്‍ പാര്‍ക്കിങ് സൗജന്യം

ഹിജ്റ വര്‍ഷാരംഭമായ മുഹറം ഒന്ന് പ്രമാണിച്ച് യുഎഇയിലെ സ്വകാര്യ മേഖലയ്ക്ക് ശമ്പളത്തോട് കൂടിയ അവധിയാണ്...

Read More >>
#Fire | സൗദി അറേബ്യയിലെ അല്‍ഖസീമില്‍ വന്‍ തീപിടിത്തം

Jul 7, 2024 04:30 PM

#Fire | സൗദി അറേബ്യയിലെ അല്‍ഖസീമില്‍ വന്‍ തീപിടിത്തം

താഴ്വരയില്‍ മരങ്ങളും കുറ്റിച്ചെടികളും ഉള്ളതിനാല്‍ പടര്‍ന്നു പിടിച്ച തീയണയ്ക്കാന്‍ സിവില്‍ ഡിഫന്‍സ് സംഘം ഊര്‍ജ്ജിത ശ്രമം...

Read More >>
#accident | മുൻ ബഹ്‌റൈൻ പ്രവാസി നാട്ടിൽ അപകടത്തിൽ മരിച്ചു

Jul 7, 2024 02:52 PM

#accident | മുൻ ബഹ്‌റൈൻ പ്രവാസി നാട്ടിൽ അപകടത്തിൽ മരിച്ചു

കാറിന്റെ പിൻസീറ്റിലിരുന്ന നവാസ് ഗുരുതരമായി പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു....

Read More >>
Top Stories