മസ്‌കത്ത്: (gccnews.in) ഒമാനിൽ അടുത്ത ദിവസങ്ങളിൽ കനത്ത ചൂട് അനുഭവപ്പെടും.
താപനില അടുത്ത മൂന്ന് ദിവസത്തേക്ക് 50 ഡിഗ്രി സെൽഷ്യസിൽ എത്താൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
മരുഭൂ പ്രദേശങ്ങളിലും ഒമാൻ കടലിൻ്റെ ചില ഭാഗങ്ങളിലും താപ സൂചിക 50 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
മഖ്ഷിൻ, ഹൈമ എന്നിവിടങ്ങളിൽ 47.2 ഡിഗ്രി സെൽഷ്യസിലും 47 ഡിഗ്രി സെൽഷ്യസിലും ഉയർന്ന താപനില രേഖപ്പെടുത്തിയിട്ടുണ്ട്. ഹംറ അൽ ദുരു 47 ഡിഗ്രി സെൽഷ്യസും അൽ ജാസിറിൽ 46.5 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി.
പുറത്ത് തൊഴിൽ എടുക്കുന്നവരുടെ സമയക്രമത്തിൽ മാറ്റം വരുത്തുവാനും പതിവ് ഇടവേളകൾ നൽകുന്നുണ്ടെന്ന് തൊഴിലുടമകൾ ഉറപ്പാക്കണമെന്നും കാലാവസ്ഥ നിരീക്ഷകർ പറഞ്ഞു.
ഫീൽഡ് പ്രവർത്തനങ്ങൾക്ക് തൊഴിലാളികൾ സൂര്യപ്രകാശത്തിലും ഉയർന്ന താപനിലയിലും ജോലി ചെയ്യുന്നതിനാൽ സുരക്ഷിതരായിരിക്കാൻ ആവശ്യമായ മുൻകരുതലുകൾ എടുക്കാൻ പൗരന്മാർക്കും താമാസക്കാർക്കും നിർദ്ദേശം നൽകി.
പ്രധാന നിർദ്ദേശങ്ങൾ
നിർജ്ജലീകരണം തടയാൻ ദിവസം മുഴുവൻ വെള്ളം കുടിക്കുക. പുറത്തുള്ള തൊഴിൽ പ്രവർത്തനങ്ങൾ പരിമിതപ്പെടുത്തുക.
ദിവസത്തിലെ ഏറ്റവും ചൂടേറിയ സമയങ്ങളിൽ കഠിനമായ ഔട്ട്ഡോർ പ്രവർത്തനങ്ങൾ ഒഴിവാക്കുക. തണലും തണുത്ത പ്രദേശങ്ങളും തെരഞ്ഞെടുക്കുക.
സാധ്യമാകുമ്പോഴെല്ലാം, തണലിലോ എയർകണ്ടീഷൻ ചെയ്തതോ ആയ ചുറ്റുപാടുകളിൽ തുടരാൻ ശ്രമിക്കുക. അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുക.
ഭാരം കുറഞ്ഞതും അയഞ്ഞതും ഇളം നിറത്തിലുള്ളതുമായ വസ്ത്രങ്ങൾ തിരഞ്ഞെടുക്കുക. സൺസ്ക്രീൻ ഉപയോഗിക്കുക. ഉയർന്ന എസ്പിഎഫുള്ള സൺസ്ക്രീൻ ഉപയോഗിച്ച് ചർമ്മത്തെ സംരക്ഷിക്കുക.
#Oman #experience #intense #heat #next #fewdays