#WorldSiameseDay | നവംബർ 24 ഇനി മുതൽ ലോക സയാമീസ് ദിനം; സൗദി യുടെ മുൻകൈയിൽ ഐക്യരാഷ്ട്ര സഭ തീരുമാനം

#WorldSiameseDay | നവംബർ 24 ഇനി മുതൽ ലോക സയാമീസ് ദിനം; സൗദി യുടെ മുൻകൈയിൽ ഐക്യരാഷ്ട്ര സഭ തീരുമാനം
Jul 4, 2024 04:22 PM | By VIPIN P V

റിയാദ്: (gccnews.in) എല്ലാ വർഷവും നവംബർ 24 ലോക സയാമിസ് ദിനമായി ആചരിക്കാൻ യു.എൻ ജനറൽ അസംബ്ലി തീരുമാനിച്ചു.

ബഹ്‌റൈൻ, മൊറോക്കോ, ഖത്തർ, യമൻ എന്നി രാജ്യങ്ങളുടെ സഹകരണത്തോടെ സൗദി അറേബ്യ മുൻകൈ എടുത്താണ് ഇങ്ങനെയൊരു ദിനം ആചരിക്കാനുള്ള തീരുമാനമെടുപ്പിച്ചത്.

ജന്മനാ ശരീരഭാഗങ്ങൾ ഒട്ടിപ്പിടിച്ച് കഴിയുന്ന സയാമീസ് ഇരട്ടകളെ കുറിച്ച് ബോധവത്കരണം നടത്താനാണ് ഇങ്ങനെയാരു ദിനമെന്ന് ഐക്യരാഷ്ട്ര സഭയിലെ സ്ഥിരം സൗദി പ്രതിനിധി ഡോ. അബ്ദുൽ അസീസ് അൽ വാസൽ ജനറൽ അസംബ്ലിയിൽ നടത്തിയ പ്രസംഗത്തിൽ സൂചിപ്പിച്ചു.

"സുസ്ഥിരവികസന ലക്ഷ്യങ്ങളിലൂടെ എല്ലാവരുടെയും ആരോഗ്യവും ക്ഷേമവും ഉറപ്പാക്കുമെന്ന് അന്താരാഷ്ട്ര സമൂഹം പ്രതിജ്ഞയെടുത്തിരിക്കുന്നു.

അതിനാൽ സയാമീസ് ഇരട്ടകൾക്ക് ഏറ്റവും മികച്ച ആരോഗ്യവും ക്ഷേമവും മനുഷ്യാവകാശങ്ങളും ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് രാജ്യങ്ങൾ തമ്മിൽ സഹകരണം ശക്തിപ്പെടുത്തേണ്ടത് പ്രധാനമാണ്.

സൗദി ഭരണകൂടം മനുഷ്യന്റെ ആരോഗ്യത്തിന് വലിയ പരിഗണനയാണ് നൽകുന്നത്. സയാമീസ് ഇരട്ടകളെ വേർപ്പെടുത്തുന്ന കാര്യത്തിൽ സൗദി അറേബ്യ വളരെ വലിയ പ്രവർത്തനങ്ങളാണ് നടത്തുന്നതെന്നും" അൽ വാസൽ പറഞ്ഞു.

സയാമീസ് ലോകദിന പ്രമേയം തയ്യാറാക്കുന്നതിലും ചർച്ച ചെയ്യുന്നതിലും പിന്തുണ നൽകിയ യു.എൻ ചിൽഡ്രൻസ് ഫണ്ട്, ലോകരോഗ്യസംഘടനാ പ്രതിനിധികൾ എന്നിവരോട് അദ്ദേഹം നന്ദി പ്രകാശിപ്പിച്ചു.

സൗദി മുൻകൈയ്യെടുത്ത സംരംഭമാണ് സയാമീസ് ലോക ദിനചരണ തീരുമാനമെന്ന് കിങ് സൽമാൻ റിലീഫ് കേന്ദ്രം ജനറൽ സൂപ്പർവൈസർ ഡോ. അബ്ദുല്ല അൽ റബീഅ പറഞ്ഞു.

സയാമീസ് ഇരട്ടകളെ വേർപെടുത്തേണ്ടതിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടാനും അവർക്കും അവരുടെ കുടുംബങ്ങൾക്കും ഒരു പുതിയ ജീവിതത്തിനായി പ്രത്യാശ നൽകുന്നതിനുമുള്ള വാർഷിക അവസരമാണിതെന്നും അദ്ദേഹം വിശദീകരിച്ചു.

രോഗങ്ങളിൽ നിന്നും ജന്മനായുള്ള വൈകല്യങ്ങളിൽ നിന്നും അകന്ന് നല്ല ആരോഗ്യവും ശാരീരിക സുരക്ഷയും ആസ്വദിക്കുന്ന ഭാവി തലമുറകളെ വളർത്തിയെടുക്കുന്നതിന് ഈ ദിനാചരണം സഹായിക്കും.

സയാമീസുകളെ വേർപെടുത്തുന്നതിനുള്ള സൗദി പ്രോഗ്രാമിനോടുള്ള ഭരണകൂട താൽപര്യമാണ് ഈ തീരുമാനത്തിൽ പ്രതിഫലിക്കുന്നതെന്നും അൽറബീഅ കൂട്ടിച്ചേർത്തു.

1990 ലാണ് സയാമീസുകളെ വേർപ്പെടുത്തുന്നതിനുള്ള പ്രോഗ്രാം സൗദി ആരംഭിച്ചത്. അത് അന്താരാഷ്‌ട്ര അംഗീകാരവും വലിയ വിജയങ്ങളും ഇതിനകം നേടികഴിഞ്ഞു.

33 വർഷത്തിനിടയിൽ ലോകത്തിന്റെ പലഭാഗങ്ങളിൽനിന്ന് 61 സയാമീസുകളെ റിയാദിലെത്തിച്ച് വിജയകരമായ ശസ്ത്രക്രിയകൾ നടത്തി. 26 രാജ്യങ്ങളിൽ നിന്നുള്ള 139 കേസുകൾ ഇതിനകം പഠിച്ചുകഴിഞ്ഞു.

അതിൽനിന്നാണ് 61 ജോഡികളെ കൊണ്ടുവന്ന് വേർപ്പെടുത്തിയത്. ലോകത്താദ്യമായി സയാമീസ് ഇരട്ടകളെ വേർപ്പെടുത്താൻ ശസ്ത്രക്രിയ നടന്ന ദിവസമാണ് നവംബർ 24.

അത് 1689 ലായിരുന്നു. 10 ദിവസം തുടർച്ചയായാണ് ഈ ശസ്ത്രക്രിയ നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

#November #henceforth #WorldSiameseDay #decision #UnitedNations #initiative #SaudiArabia

Next TV

Related Stories
#SaudiBadminton | സുവർണ നേട്ടം; സൗദി ബാഡ്മിൻറൺ ഗെയിംസിൽ ഗോൾഡ് മെഡൽ നേടി കോഴിക്കോട് സ്വദേശി ഷാമിൽ

Oct 5, 2024 07:50 PM

#SaudiBadminton | സുവർണ നേട്ടം; സൗദി ബാഡ്മിൻറൺ ഗെയിംസിൽ ഗോൾഡ് മെഡൽ നേടി കോഴിക്കോട് സ്വദേശി ഷാമിൽ

സൗദിയില്‍ ജനിച്ചവര്‍ക്ക് ദേശീയ ഗെയിംസില്‍ പങ്കെടുക്കാനുളള അവസരം പ്രയോജനപ്പെടുത്തിയാണ് ഷാമില്‍ അല്‍ ഹിലാല്‍ ക്ലബിനുവേണ്ടി മെഡല്‍...

Read More >>
#Strictpunishment | ഭിന്നശേഷിക്കാരോടുള്ള വിവേചനത്തിനും മോശം പെരുമാറ്റത്തിനും കർശന ശിക്ഷ; 20000 റിയാൽ വരെ പിഴ

Oct 5, 2024 07:23 PM

#Strictpunishment | ഭിന്നശേഷിക്കാരോടുള്ള വിവേചനത്തിനും മോശം പെരുമാറ്റത്തിനും കർശന ശിക്ഷ; 20000 റിയാൽ വരെ പിഴ

നിയമപരമായ തടസ്സങ്ങളില്ലാതെ സ്വന്തം കേസുകൾ കൈകാര്യം ചെയ്യുന്നതിൽ നിന്നും സ്ഥാപനം തടയുകയും ചെയ്യുന്നുവെങ്കിൽ പതിനായിരം റിയാൽ വരെ പിഴ...

Read More >>
#arrest | അനധികൃതമായി രാജ്യം വിടാന്‍ ശ്രമിച്ച 13 പ്രവാസികൾ ഒമാനിൽ പിടിയിൽ

Oct 5, 2024 05:42 PM

#arrest | അനധികൃതമായി രാജ്യം വിടാന്‍ ശ്രമിച്ച 13 പ്രവാസികൾ ഒമാനിൽ പിടിയിൽ

കോസ്റ്റ് ഗാര്‍ഡ് പൊലീസ്, റോയല്‍ ഒമാന്‍ പൊലീസുമായി സഹകരിച്ചാണ് ഇവരെ...

Read More >>
#cybercrime | സൈബർ തട്ടിപ്പിന്  ഇരയാകുന്നവർ കൂടുതലും ബഹ്റൈനിൽ

Oct 5, 2024 04:30 PM

#cybercrime | സൈബർ തട്ടിപ്പിന് ഇരയാകുന്നവർ കൂടുതലും ബഹ്റൈനിൽ

സൈബർ സുരക്ഷാ വിദഗ്ധരായ കാസ്കി തയാറാക്കിയ പഠനറിപ്പോർട്ടിലാണ്...

Read More >>
#custody | പാർപ്പിട കേന്ദ്രങ്ങൾക്ക് ശല്യം; 180 വാഹനങ്ങൾ ദുബായിൽ കസ്റ്റഡിയിൽ

Oct 5, 2024 04:21 PM

#custody | പാർപ്പിട കേന്ദ്രങ്ങൾക്ക് ശല്യം; 180 വാഹനങ്ങൾ ദുബായിൽ കസ്റ്റഡിയിൽ

251 ഡ്രൈവർമാർക്ക് നോട്ടിസ് നൽകി. നാദ് അൽ ഷബ, മെയ്ദാൻ മേഖലയിലാണ് കൂടുതൽ നിയമലംഘകരെ...

Read More >>
#rain | വരുന്ന ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യത; ഒമാനില്‍ കാലാവസ്ഥ മുന്നറിയിപ്പ് നല്‍കി അധികൃതര്‍

Oct 5, 2024 01:50 PM

#rain | വരുന്ന ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യത; ഒമാനില്‍ കാലാവസ്ഥ മുന്നറിയിപ്പ് നല്‍കി അധികൃതര്‍

വിവിധ തീവ്രതകളിലുള്ള മഴ ഉണ്ടാകുമെന്നാണ് പ്രവചനം. ചിലപ്പോള്‍ മഴക്കൊപ്പം ഇടിമിന്നലും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍...

Read More >>
Top Stories