#Strictpunishment | ഭിന്നശേഷിക്കാരോടുള്ള വിവേചനത്തിനും മോശം പെരുമാറ്റത്തിനും കർശന ശിക്ഷ; 20000 റിയാൽ വരെ പിഴ

#Strictpunishment | ഭിന്നശേഷിക്കാരോടുള്ള വിവേചനത്തിനും മോശം പെരുമാറ്റത്തിനും കർശന ശിക്ഷ; 20000 റിയാൽ വരെ പിഴ
Oct 5, 2024 07:23 PM | By Jain Rosviya

റിയാദ്:(gcc.truevisionnews.com)സൗദിയിൽ തൊഴിലിടങ്ങളിലടക്കം ഭിന്നശേഷിക്കാരോടും, അംഗപരിമിതരോടുമുള്ള വിവേചനത്തിനും മോശം പെരുമാറ്റത്തിനും കർശന ശിക്ഷ നൽകുമെന്ന് അധികൃതർ.

ശാരീരിക വൈകല്യത്തിന്റെ പേരിൽ ഏതെങ്കിലും സ്ഥാപനം തൊഴിലെടുക്കുന്നതിന് നിഷേധാത്മ വിവേചനം കാണിച്ചാൽ 20000 റിയാൽ വരെ പിഴ ശിക്ഷ നൽകുമെന്ന് ഇത് സംബന്ധിച്ചുള്ള നിയമങ്ങൾ ഉദ്ധരിച്ച് ഭിന്നശേഷിക്കാർക്കുള്ള സംരക്ഷണ അതോറിറ്റി അധികൃതർ വ്യക്തമാക്കി.

തൊഴിൽ, സാമൂഹിക സേവന മേഖലകളിൽ വൈകല്യത്തിന്റെ അടിസ്ഥാനത്തിൽ വിവേചനം കാണിക്കുന്ന നയങ്ങൾ നടപ്പിലാക്കുന്ന സർക്കാരിതര സ്ഥാപനങ്ങൾക്ക് പരിശോധന, നിയന്ത്രണ നിയമങ്ങളുടെയും ചട്ടങ്ങളുടേയും അടിസ്ഥാനത്തിൽ പിഴ ശിക്ഷ 500,000 റിയാലായി വർധിപ്പിച്ചതായി, ഭിന്നശേഷിക്കാരെ പരിപാലിക്കുന്നതിനുള്ള അതോറിറ്റി പ്രസ്താവിച്ചു.

വ്യവസ്ഥകൾ ലംഘിക്കുന്ന ഒരു സർക്കാരിതര സ്ഥാപനത്തിന് നിയമങ്ങൾ പിഴ ചുമത്തുകയും വൈകല്യമുള്ള വ്യക്തിയെ ക്രമാനുസരണമുള്ള നടപടികൾ സ്വീകരിക്കുന്നതിൽ നിന്നും നിയമപരമായ തടസ്സങ്ങളില്ലാതെ സ്വന്തം കേസുകൾ കൈകാര്യം ചെയ്യുന്നതിൽ നിന്നും സ്ഥാപനം തടയുകയും ചെയ്യുന്നുവെങ്കിൽ പതിനായിരം റിയാൽ വരെ പിഴ ചുമത്തും.

കൂടാതെ വൈകല്യമുള്ള വ്യക്തിയുമായി ബന്ധപ്പെട്ട് അയാളുടെ വൈകല്യത്തിന്റെ അടിസ്ഥാനത്തിൽ സൗകര്യങ്ങളുടെ കാര്യത്തിലടക്കം നിഷേധാത്മകമായ വിവേചനത്തിൽ ഏർപ്പെട്ടാൽ പിഴ 20,000 ആയി ഇരട്ടിയാക്കും.

പിന്നീടും ആവർത്തിക്കപ്പെട്ടാൽ പിഴ ഇരട്ടിയാകും. 

ഭിന്നശേഷി വൈകല്യമുള്ള ഒരാൾക്ക് വിദ്യാഭ്യാസ സേവനങ്ങൾ, പരിശീലന സേവനങ്ങൾ, ആരോഗ്യ സേവനങ്ങൾ, ഇൻഷുറൻസ് സേവനങ്ങൾ, സാമ്പത്തിക സേവനങ്ങൾ എന്നിവയുടെ സൗകര്യങ്ങൾ വൈകല്യത്തിന്റെ പേരിൽ നഷ്ടപ്പെടുത്തുന്നതോ നിഷേധിക്കുന്നതോ ലഭിക്കാതിരിക്കാനുള്ള സാഹചര്യം വരുത്തിവെക്കുന്നതോ തരത്തിലുള്ള പ്രവർത്തനങ്ങൾക്കും, ഏതുതരത്തിലുമുള്ള ഗതാഗതമാർഗ്ഗങ്ങളിലും യാത്രചെയ്യുന്നതിനുള്ള അവകാശം ഭിന്നശേഷിയുടെ പേരിൽ നിഷേധിച്ചാലും തടസ്സപ്പെടുത്തിയാലും ഇത്തരം കുറ്റങ്ങൾക്ക് 10000 റിയാൽ വരെ പിഴ ചുമത്തപ്പെടും.

അതോറിറ്റിയുടെ അഭിപ്രായത്തിൽ, ബിസിനസ്സ് കാര്യക്ഷമത വർധിപ്പിക്കുന്നതിനും, സർക്കാരിതര സ്ഥാപനങ്ങളുടെ സംവിധാനങ്ങൾ, ചട്ടങ്ങൾ, നിർദ്ദേശങ്ങൾ എന്നിവ പാലിക്കുന്നതിന്റെ തോത് മെച്ചപ്പെടുത്തുന്നതിനും, പരിശോധന, നിയന്ത്രണം, നിരീക്ഷണ നടപടിക്രമങ്ങൾ എന്നിവ നിയന്ത്രിക്കുന്ന വ്യവസ്ഥകൾ വ്യക്തമാക്കുന്നതിനാണ് നിയമങ്ങൾ ലക്ഷ്യമിടുന്നത്.

സംവിധാനം നടപ്പിലാക്കുന്നതിനുള്ള പ്രതിബദ്ധതയോടെ, പരിശോധനയിലും നിരീക്ഷണത്തിലും ഓഡിറ്റർമാരുടെ പ്രവർത്തനത്തിന്റെ സുതാര്യതയും സമഗ്രതയും ഉറപ്പാക്കുന്നതിന് ആവശ്യമായ നിയന്ത്രണങ്ങളുടെയും നടപടിക്രമങ്ങളുടെയും നിർവ്വഹണത്തിൽ പരിശോധന, നിയന്ത്രണം, നിരീക്ഷണ നടപടിക്രമങ്ങൾ എന്നിവയിൽ ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും നിരീക്ഷണത്തിനെപ്പറ്റി അവബോധം വർധിപ്പിക്കുകയും ചെയ്യുന്നു.

ഈ നിയമങ്ങളുടെ ആർട്ടിക്കിൾ നാലിൽ പറഞ്ഞിരിക്കുന്ന ലംഘനങ്ങളുടെ പരിധിക്കുള്ളിൽ, പരാതികളും റിപ്പോർട്ടുകളും അതോറിറ്റി സ്വീകരിക്കുകയോ നിരീക്ഷിക്കുകയോ ചെയ്യുന്നു,

കൂടാതെ ലംഘനം തെളിയിക്കാൻ മതിയായ എല്ലാ വിവരങ്ങളും രേഖകളും ആധാരമാക്കുകയും ചെയ്യും.

#Strict #punishment #discrimination #ill #treatment #persons #disabilities #Fine #up #20000 #Riyals

Next TV

Related Stories
പ്രവാസി മലയാളി യുവാവ് യുഎഇയിൽ അന്തരിച്ചു

Jul 12, 2025 02:17 PM

പ്രവാസി മലയാളി യുവാവ് യുഎഇയിൽ അന്തരിച്ചു

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ സ്വദേശി അജ്​മാനിൽ...

Read More >>
സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ ദു​രു​പ​യോ​ഗം; യു​വ​തി ബ​ഹ്‌​റൈനിൽ അ​റ​സ്റ്റി​ൽ

Jul 12, 2025 02:13 PM

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ ദു​രു​പ​യോ​ഗം; യു​വ​തി ബ​ഹ്‌​റൈനിൽ അ​റ​സ്റ്റി​ൽ

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ ദു​രു​പ​യോ​ഗം ചെ​യ്ത ജി.​സി.​സി പൗ​ര​യാ​യ യു​വ​തി...

Read More >>
മലയാളി യുവാവ് അബുദാബിയിൽ മരിച്ച നിലയിൽ

Jul 11, 2025 11:27 PM

മലയാളി യുവാവ് അബുദാബിയിൽ മരിച്ച നിലയിൽ

മലയാളി യുവാവിനെ അബുദാബിയിൽ മരിച്ച നിലയിൽ കണ്ടെത്തി....

Read More >>
ഒമാനിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; അഞ്ച് പേർ മരിച്ചു, കുട്ടികളുൾപ്പടെ 11 പേർക്ക് പരിക്ക്

Jul 11, 2025 11:32 AM

ഒമാനിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; അഞ്ച് പേർ മരിച്ചു, കുട്ടികളുൾപ്പടെ 11 പേർക്ക് പരിക്ക്

ഒമാനിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചു, അഞ്ച് പേർ മരിച്ചു, കുട്ടികളുൾപ്പടെ 11 പേർക്ക്...

Read More >>
കോഴിക്കോട് വടകര സ്വദേശിയായ യുവാവ് ദുബായിൽ അന്തരിച്ചു

Jul 11, 2025 11:30 AM

കോഴിക്കോട് വടകര സ്വദേശിയായ യുവാവ് ദുബായിൽ അന്തരിച്ചു

വടകര സ്വദേശിയായ യുവാവ് ദുബായിൽ...

Read More >>
ദുബായിൽ ദുരൂഹ സാഹചര്യത്തിൽ കണ്ണൂർ സ്വദേശി യുവാവിന്റെ മരണം; കമ്പനി ഉടമയ്‌ക്കെതിരെ പരാതിയുമായി കുടുംബം

Jul 11, 2025 11:27 AM

ദുബായിൽ ദുരൂഹ സാഹചര്യത്തിൽ കണ്ണൂർ സ്വദേശി യുവാവിന്റെ മരണം; കമ്പനി ഉടമയ്‌ക്കെതിരെ പരാതിയുമായി കുടുംബം

ദുബായിൽ ദുരൂഹ സാഹചര്യത്തിൽ കണ്ണൂർ സ്വദേശി യുവാവിന്റെ മരണം; കമ്പനി ഉടമയ്‌ക്കെതിരെ പരാതിയുമായി...

Read More >>
Top Stories










News Roundup






//Truevisionall