#deadbody | ആശുപത്രിയിൽനിന്ന് മകന്റേതെന്ന് പറഞ്ഞ് നൽകിയ മൃതദേഹം മറ്റൊരാളുടേത്; അന്വേഷണത്തിന് ഉത്തരവിട്ട് സൗദി ആരോഗ്യവകുപ്പ്

#deadbody | ആശുപത്രിയിൽനിന്ന് മകന്റേതെന്ന് പറഞ്ഞ് നൽകിയ മൃതദേഹം മറ്റൊരാളുടേത്; അന്വേഷണത്തിന് ഉത്തരവിട്ട് സൗദി ആരോഗ്യവകുപ്പ്
Jul 4, 2024 04:24 PM | By Athira V

ദമാം: (  gcc.truevisionnews.com ) ആശുപത്രി മോർച്ചറിയിൽനിന്ന് മകന്റേതെന്ന് പറഞ്ഞ് നൽകിയ മൃതദേഹം മറ്റൊരാളുടേത്. സൗദിയിലെ ഖത്തീഫ് സെൻട്രൽ ആശുപത്രി മോർച്ചറിയിൽനിന്ന് നൽകിയ മൃതദേഹം കുളിപ്പിക്കാനെടുത്തപ്പോഴാണ് നാൽപതുകാരനായ തങ്ങളുടെ മകന്റെ മൃതദേഹം അല്ലെന്ന് കുടുംബം തിരിച്ചറിഞ്ഞത്.

ഉടൻ മൃതദേഹം ആശുപത്രിയിലേക്ക് തിരിച്ചെത്തിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം തുടങ്ങിയതായി ഈസ്‌റ്റേണ്‍ ഹെല്‍ത്ത് ക്ലസ്റ്റര്‍ അറിയിച്ചു. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

അല്‍ഹസയില്‍ നിന്ന് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് ലഭിച്ച മൃതദേഹം അല്‍ഹസ ആശുപത്രി മോര്‍ച്ചറി നിറഞ്ഞതിനാല്‍ ഖത്തീഫ് സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി.

കുടുംബം മൃതദേഹം സ്വീകരിച്ച് അല്‍ഹസയിലേക്ക് കൊണ്ടുപോവുകയും മയ്യിത്ത് നമസ്‌കാരം ബന്ധുക്കളെയും മറ്റും അറിയിക്കുകയും ചെയ്തു.

മയ്യിത്ത് കുളിപ്പിക്കാനായി എടുത്ത സമയത്താണ് ഇത് തങ്ങളുടെ മകന്റെതല്ലെന്ന് കുടുംബം തിരിച്ചറിഞ്ഞത്. മയ്യിത്ത് നമസ്‌കാരം നീട്ടിവയ്ക്കുകയും മൃതദേഹം ഖത്തീഫ് സെന്‍ട്രല്‍ ആശുപത്രിയില്‍ തിരിച്ചെത്തിക്കുകയുമായിരുന്നു.

#dead #body #got #mistakenly #transferred #dammam #hospital

Next TV

Related Stories
#DEATH | പ്രവാസി സൗദിയിൽ അന്തരിച്ചു

Nov 26, 2024 11:08 AM

#DEATH | പ്രവാസി സൗദിയിൽ അന്തരിച്ചു

കഴിഞ്ഞ വെള്ളിയാഴ്ചയാണ് അദ്ദേഹത്തെ താമസസ്ഥലത്ത് മരിച്ച നിലയിൽ...

Read More >>
#death | ഹൃദയാഘാതം; സൗദിയിൽ പ്രവാസി അന്തരിച്ചു

Nov 26, 2024 07:12 AM

#death | ഹൃദയാഘാതം; സൗദിയിൽ പ്രവാസി അന്തരിച്ചു

ദക്ഷിണ കന്നട സ്വദേശിയായ ലക്ഷ്മണ കഴിഞ്ഞ പത്ത് വർഷമായി റിയാദിലെ വീ ഓൺ ഹോട്ടലിൽ ജോലി...

Read More >>
#DubaiRoadTrafficAuthority | മി​ക​ച്ച സൗ​ക​ര്യങ്ങളുമായി ദു​ബൈ​യി​ൽ 141 ബ​സ്​ കാ​ത്തി​രി​പ്പ് കേ​ന്ദ്രങ്ങൾ

Nov 25, 2024 10:41 PM

#DubaiRoadTrafficAuthority | മി​ക​ച്ച സൗ​ക​ര്യങ്ങളുമായി ദു​ബൈ​യി​ൽ 141 ബ​സ്​ കാ​ത്തി​രി​പ്പ് കേ​ന്ദ്രങ്ങൾ

എ​മി​റേ​റ്റി​ലെ പ്ര​ധാ​ന മേ​ഖ​ല​ക​ളി​ലാണ് പുതുതായി കാത്തിരിപ്പ് കേന്ദ്രങ്ങളുടെ...

Read More >>
#etihadairways | പുതിയ പത്ത് സർവീസുകൾ കൂടി  ആരംഭിക്കുന്നു, അപ്ഡേറ്റുമായി ഇത്തിഹാദ് എയര്‍വേയ്സ്

Nov 25, 2024 10:02 PM

#etihadairways | പുതിയ പത്ത് സർവീസുകൾ കൂടി ആരംഭിക്കുന്നു, അപ്ഡേറ്റുമായി ഇത്തിഹാദ് എയര്‍വേയ്സ്

2025 ജൂലൈ മുതലാണ് പുതിയ സ്ഥലങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍...

Read More >>
#Teachinglanguage | നഴ്സറികളിൽ അധ്യാപനത്തിന്‍റെ ഔദ്യോഗിക ഭാഷ അറബിയാക്കണം; നിര്‍ദ്ദേശവുമായി ഷാര്‍ജ ഭരണാധികാരി

Nov 25, 2024 07:58 AM

#Teachinglanguage | നഴ്സറികളിൽ അധ്യാപനത്തിന്‍റെ ഔദ്യോഗിക ഭാഷ അറബിയാക്കണം; നിര്‍ദ്ദേശവുമായി ഷാര്‍ജ ഭരണാധികാരി

എമിറേറ്റിലെ വിദ്യാഭ്യാസത്തിന്‍റെയും സാംസ്‌കാരിക സ്വത്വത്തിന്‍റെയും അടിസ്ഥാന ഘടകമായി അറബി ഭാഷയെ സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും ഈ...

Read More >>
#holyday |  ദേശീയ ദിനം;  സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് രണ്ട് ദിവസം അവധി പ്രഖ്യാപിച്ച് ദുബായ്

Nov 24, 2024 06:55 PM

#holyday | ദേശീയ ദിനം; സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് രണ്ട് ദിവസം അവധി പ്രഖ്യാപിച്ച് ദുബായ്

ഡിസംബര്‍ രണ്ട്, മൂന്ന് തീയതികളിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി...

Read More >>
Top Stories

News Roundup