#digitalwallet | ഗാർഹിക തൊഴിലാളികൾക്ക് ഇനി ശമ്പളം ഡിജിറ്റൽ വാലറ്റ് വഴി; നടപ്പാക്കുന്നത് അഞ്ച് ഘട്ടങ്ങളിലായി

#digitalwallet | ഗാർഹിക തൊഴിലാളികൾക്ക് ഇനി ശമ്പളം ഡിജിറ്റൽ വാലറ്റ് വഴി; നടപ്പാക്കുന്നത് അഞ്ച് ഘട്ടങ്ങളിലായി
Jul 4, 2024 04:28 PM | By Athira V

സൗദി: ( gcc.truevisionnews.com ) സൗദിയിൽ തൊലാളികളുടെ ശമ്പളം ഡിജിറ്റൽ വാലറ്റുകൾ വഴി നൽകണമെന്ന തീരുമാനത്തിന്റെ ആദ്യഘട്ടം നടപ്പായി. ആകെ അഞ്ച് ഘട്ടങ്ങളിലായി നടപ്പാക്കുന്ന ശമ്പള രീതി പരിഷ്കാരത്തിന്റെ ഒന്നാംഘട്ടം തിങ്കളാഴ്ച (ജൂലൈ ഒന്ന്) മുതലാണ് പ്രാബല്യത്തിലായത്.

ഗാർഹിക തൊഴിലാളി സേവന പ്ലാറ്റ്‌ഫോം (മുസാനിദ്) അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.

തൊഴിലാളിയുടെയും തൊഴിലുടമയുടെയും കരാർപ്രകാരമുള്ള അവകാശങ്ങൾ സംരക്ഷിക്കുക, ശമ്പളം നൽകുന്ന പ്രക്രിയയിൽ സുതാര്യത ഉറപ്പുവരുത്തുക, ഗുണഭോക്താക്കൾക്ക് സൗകര്യമൊരുക്കുക എന്നിവയാണ് ഈ രീതി പരിഷ്കരണത്തിലൂടെ ലക്ഷ്യമിടുന്നത്.

അതോടൊപ്പം കടലാസ് പണമിടപാടുകൾ കുറയ്ക്കുക, വീട്ടുജോലിക്കാരുടെ തൊഴിൽ അന്തരീക്ഷം മെച്ചപ്പെടുത്തുക എന്നിവയും ലക്ഷ്യങ്ങളാണ്. ഈ മാസം (ജൂലൈ) മുതൽ സൗദിയിലേക്ക് വരുന്ന പുതിയ ഗാർഹിക തൊഴിലാളികൾക്കാണ് ഈ നിയമം ബാധകമാകുക. മൊത്തം അഞ്ച് ഘട്ടങ്ങളായാണ് പരിഷ്കാരം പ്രബല്യത്തിൽ വരുക.

അടുത്ത വർഷം ജനുവരി മുതലുള്ള രണ്ടാംഘട്ടത്തിൽ നാലിൽ കൂടുതൽ ഗാർഹിക തൊഴിലാളികളുള്ള തൊഴിലുടമകൾക്കും ജൂലൈയിൽ മൂന്നാം ഘട്ടത്തിൽ മൂന്നോ അതിലധികമോ ഗാർഹിക തൊഴിലാളികളുള്ള തൊഴിലുടമകൾക്കും ഒക്ടോബറിൽ നാലാം ഘട്ടത്തിൽ രണ്ടോ അതിലധികമോ ഗാർഹിക തൊഴിലാളികളുള്ള തൊഴിലുടമകൾക്കും 2026 ജനുവരിയിലെ അവസാന ഘട്ടത്തിൽ മുഴുവൻ വീട്ടുജോലിക്കാർക്കും ഈ നിയമം ബാധകമാവും.

തൊഴിലുടമ കരാർപ്രകാരമുള്ള ശമ്പളമാണ് വാലറ്റ് വഴി നൽകേണ്ടതെന്ന് മുസാനിദ് വ്യക്തമാക്കി. എല്ലാ ഹിജ്‌റ മാസവും അവസാന തീയതിയിലാണ് ശമ്പളം നൽകണ്ടേത്.

തൊഴിലാളി ശമ്പളം പണമായി പിൻവലിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അംഗീകൃത മാർഗങ്ങളിലൂടെ കൈമാറ്റം നടത്താമെന്നും പണം പിൻവലിക്കുന്നതിന് തൊഴിലാളിക്ക് ‘മദാ’ കാർഡ് നൽകാമെന്നും മുസാനിദ് വിശദീകരിച്ചു.

തൊഴിലാളി / ഗാർഹിക തൊഴിലാളി വേതന സംരക്ഷണ നിർബന്ധിത വിഭാഗത്തിൽ പെട്ടവരാണെങ്കിൽ അംഗീകൃത ചാനലുകൾ വഴി സേവനത്തിലൂടെ ശമ്പളം കൈമാറേണ്ടത് അത്യാവശ്യമാണെന്നും അധികൃതർ വ്യക്തമാക്കി.

#salary #domestic #workers #distributed #through #digital #wallet #saudiarabia #implemented #five #phases

Next TV

Related Stories
#death | ഹൃദയാഘാതം; സൗദിയിൽ പ്രവാസി അന്തരിച്ചു

Nov 26, 2024 07:12 AM

#death | ഹൃദയാഘാതം; സൗദിയിൽ പ്രവാസി അന്തരിച്ചു

ദക്ഷിണ കന്നട സ്വദേശിയായ ലക്ഷ്മണ കഴിഞ്ഞ പത്ത് വർഷമായി റിയാദിലെ വീ ഓൺ ഹോട്ടലിൽ ജോലി...

Read More >>
#DubaiRoadTrafficAuthority | മി​ക​ച്ച സൗ​ക​ര്യങ്ങളുമായി ദു​ബൈ​യി​ൽ 141 ബ​സ്​ കാ​ത്തി​രി​പ്പ് കേ​ന്ദ്രങ്ങൾ

Nov 25, 2024 10:41 PM

#DubaiRoadTrafficAuthority | മി​ക​ച്ച സൗ​ക​ര്യങ്ങളുമായി ദു​ബൈ​യി​ൽ 141 ബ​സ്​ കാ​ത്തി​രി​പ്പ് കേ​ന്ദ്രങ്ങൾ

എ​മി​റേ​റ്റി​ലെ പ്ര​ധാ​ന മേ​ഖ​ല​ക​ളി​ലാണ് പുതുതായി കാത്തിരിപ്പ് കേന്ദ്രങ്ങളുടെ...

Read More >>
#etihadairways | പുതിയ പത്ത് സർവീസുകൾ കൂടി  ആരംഭിക്കുന്നു, അപ്ഡേറ്റുമായി ഇത്തിഹാദ് എയര്‍വേയ്സ്

Nov 25, 2024 10:02 PM

#etihadairways | പുതിയ പത്ത് സർവീസുകൾ കൂടി ആരംഭിക്കുന്നു, അപ്ഡേറ്റുമായി ഇത്തിഹാദ് എയര്‍വേയ്സ്

2025 ജൂലൈ മുതലാണ് പുതിയ സ്ഥലങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍...

Read More >>
#Teachinglanguage | നഴ്സറികളിൽ അധ്യാപനത്തിന്‍റെ ഔദ്യോഗിക ഭാഷ അറബിയാക്കണം; നിര്‍ദ്ദേശവുമായി ഷാര്‍ജ ഭരണാധികാരി

Nov 25, 2024 07:58 AM

#Teachinglanguage | നഴ്സറികളിൽ അധ്യാപനത്തിന്‍റെ ഔദ്യോഗിക ഭാഷ അറബിയാക്കണം; നിര്‍ദ്ദേശവുമായി ഷാര്‍ജ ഭരണാധികാരി

എമിറേറ്റിലെ വിദ്യാഭ്യാസത്തിന്‍റെയും സാംസ്‌കാരിക സ്വത്വത്തിന്‍റെയും അടിസ്ഥാന ഘടകമായി അറബി ഭാഷയെ സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും ഈ...

Read More >>
#holyday |  ദേശീയ ദിനം;  സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് രണ്ട് ദിവസം അവധി പ്രഖ്യാപിച്ച് ദുബായ്

Nov 24, 2024 06:55 PM

#holyday | ദേശീയ ദിനം; സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് രണ്ട് ദിവസം അവധി പ്രഖ്യാപിച്ച് ദുബായ്

ഡിസംബര്‍ രണ്ട്, മൂന്ന് തീയതികളിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി...

Read More >>
#InstituteforHealthierLivingAbuDhabi | ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കാൻ സ​മ​ഗ്ര സേ​വ​ന കേ​ന്ദ്രവുമായി അ​ബൂ​ദ​ബി

Nov 24, 2024 03:39 PM

#InstituteforHealthierLivingAbuDhabi | ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കാൻ സ​മ​ഗ്ര സേ​വ​ന കേ​ന്ദ്രവുമായി അ​ബൂ​ദ​ബി

വാ​ര്‍ധ​ക്യ പ്ര​ക്രി​യ​യെ​യും വി​ട്ടു​മാ​റാ​ത്ത രോ​ഗ​ത്തി​നും കാ​ര​ണ​മാ​വു​ന്ന രോ​ഗ​ങ്ങ​ളെ ത​ട​യു​ന്ന​തും അ​ട​ക്ക​മു​ള്ള സ​മ​ഗ്ര​മാ​യ...

Read More >>
Top Stories

News Roundup