#AirIndiaExpress | വൈകിപ്പറന്ന് എയർ ഇന്ത്യ എക്സ്പ്രസ്; പരിശീലനം സിദ്ധിച്ച ജീവനക്കാരുടെ കുറവ് 'കാരണം': വ്യാപക പരാതി

#AirIndiaExpress | വൈകിപ്പറന്ന് എയർ ഇന്ത്യ എക്സ്പ്രസ്; പരിശീലനം സിദ്ധിച്ച ജീവനക്കാരുടെ കുറവ് 'കാരണം': വ്യാപക പരാതി
Jul 4, 2024 08:04 PM | By VIPIN P V

അബുദാബി: (gccnews.in) എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ റദ്ദാക്കലും വൈകിപ്പറക്കലും യാത്രക്കാർക്ക് ദുരിതമാകുന്നു.

വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കുന്നതായും പരാതിയുണ്ട്. ചൊവ്വാഴ്ച രാവിലെ 9.45ന് എത്തേണ്ട കുവൈത്തിൽ നിന്നുള്ള വിമാനം 12 മണിക്കാണ് എത്തിയത്.

രാത്രി 9.20ന് എത്തേണ്ട ബഹ്റൈനിൽ നിന്നുള്ള വിമാനം രാത്രി 12.10നാണ് എത്തിയത്. ഇന്നലെ രാവിലെ 5.30ന് എത്തേണ്ട അബുദാബിയിൽ നിന്നുള്ള വിമാനം 10 മണിക്കാണ് എത്തിയത്.

ഉച്ചയ്ക്ക് 12ന് എത്തേണ്ട ഷാർജ വിമാനം റദ്ദാക്കി. വൈകിട്ട് 5.45ന് എത്തേണ്ട മസ്കത്തിൽ നിന്നുള്ള വിമാനം രാത്രി ഒൻപതരയോടെയാണ് എത്തിയത്.

ചൊവ്വാഴ്ച രാവിലെ 10.45ന് കൊച്ചിയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന ബഹ്റൈൻ വിമാനം ഉച്ചയ്ക്ക് 2 മണിക്കാണ് പുറപ്പെട്ടത്. രാത്രി 8.15ന് പുറപ്പെടേണ്ട ദോഹ വിമാനം ഇന്നലെ രാത്രി 12.30നാണ് പുറപ്പെട്ടത്.

ഇന്നലെ പുലർച്ചെ 2.05ന് പുറപ്പെടേണ്ടിയിരുന്ന ഷാർജ വിമാനം റദ്ദാക്കി. 8.55ന് പുറപ്പെടേണ്ട മസ്കത്ത് വിമാനം 11നാണ് പുറപ്പെട്ടത്.

ഉച്ചയ്ക്ക് 1.10ന് പുറപ്പെടേണ്ട ദുബായ് വിമാനം രാത്രി വൈകി പുറപ്പെടുമെന്നാണ് അവസാനം കിട്ടിയ അറിയിപ്പ്. വിമാന ജീവനക്കാരുടെ കുറവാണ് വിമാനങ്ങൾ വൈകുന്നതിന് കാരണമായി പറയുന്നത്.

രാജ്യാന്തര വിമാനത്തിൽ പോകാനായി 4 മണിക്കൂർ മുൻപും മറ്റും എത്തുന്ന യാത്രക്കാർ പിന്നെയും മണിക്കൂറുകളോളം വിമാനത്താവളത്തിൽ കാത്തിരിക്കേണ്ട അവസ്ഥയാണ്.

എയർ ഇന്ത്യ എക്സ്പ്രസ് ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തശേഷം കേരളത്തിൽ നിന്നുള്ള സർവീസുകളുടെ എണ്ണം 33 ശതമാനം വർധിച്ചുവെന്നാണ് കമ്പനി ചൂണ്ടിക്കാട്ടുന്നത്.

പുതിയ സർവീസ് ഏർപ്പെടുത്തിയ ചില റൂട്ടുകളിൽ യാത്രക്കാരുടെ എണ്ണം കുറഞ്ഞതും കമ്പനിയെ വെട്ടിലാക്കിയിട്ടുണ്ട്. കണ്ണൂർ – റാസൽഖൈമ റൂട്ടിൽ പ്രതീക്ഷിച്ചപോലെ യാത്രക്കാരെ ലഭിച്ചില്ല.

എന്നാൽ വിമാനജീവനക്കാരെ പരിശീലിപ്പിക്കുന്നതിലെ സംവിധാനത്തിലെ പരിമിതികൾ മൂലം പരിശീലനം സിദ്ധിച്ച ജീവനക്കാരെ കിട്ടാത്ത അവസ്ഥയുണ്ട്.

ഇത് സർവീസ് മുടങ്ങുന്നതിനും കാരണമായെന്നാണ് കമ്പനിയുടെ വാദം. കണ്ണൂർ, കോഴിക്കോട് വിമാനത്താവളങ്ങളിലും സർവീസ് റദ്ദാക്കുന്ന സ്ഥിതിയുണ്ട്.

#Late #AirIndiaExpress #Shortage #trainedstaff #cause' #Widespread #complaint

Next TV

Related Stories
#SaudiBadminton | സുവർണ നേട്ടം; സൗദി ബാഡ്മിൻറൺ ഗെയിംസിൽ ഗോൾഡ് മെഡൽ നേടി കോഴിക്കോട് സ്വദേശി ഷാമിൽ

Oct 5, 2024 07:50 PM

#SaudiBadminton | സുവർണ നേട്ടം; സൗദി ബാഡ്മിൻറൺ ഗെയിംസിൽ ഗോൾഡ് മെഡൽ നേടി കോഴിക്കോട് സ്വദേശി ഷാമിൽ

സൗദിയില്‍ ജനിച്ചവര്‍ക്ക് ദേശീയ ഗെയിംസില്‍ പങ്കെടുക്കാനുളള അവസരം പ്രയോജനപ്പെടുത്തിയാണ് ഷാമില്‍ അല്‍ ഹിലാല്‍ ക്ലബിനുവേണ്ടി മെഡല്‍...

Read More >>
#Strictpunishment | ഭിന്നശേഷിക്കാരോടുള്ള വിവേചനത്തിനും മോശം പെരുമാറ്റത്തിനും കർശന ശിക്ഷ; 20000 റിയാൽ വരെ പിഴ

Oct 5, 2024 07:23 PM

#Strictpunishment | ഭിന്നശേഷിക്കാരോടുള്ള വിവേചനത്തിനും മോശം പെരുമാറ്റത്തിനും കർശന ശിക്ഷ; 20000 റിയാൽ വരെ പിഴ

നിയമപരമായ തടസ്സങ്ങളില്ലാതെ സ്വന്തം കേസുകൾ കൈകാര്യം ചെയ്യുന്നതിൽ നിന്നും സ്ഥാപനം തടയുകയും ചെയ്യുന്നുവെങ്കിൽ പതിനായിരം റിയാൽ വരെ പിഴ...

Read More >>
#arrest | അനധികൃതമായി രാജ്യം വിടാന്‍ ശ്രമിച്ച 13 പ്രവാസികൾ ഒമാനിൽ പിടിയിൽ

Oct 5, 2024 05:42 PM

#arrest | അനധികൃതമായി രാജ്യം വിടാന്‍ ശ്രമിച്ച 13 പ്രവാസികൾ ഒമാനിൽ പിടിയിൽ

കോസ്റ്റ് ഗാര്‍ഡ് പൊലീസ്, റോയല്‍ ഒമാന്‍ പൊലീസുമായി സഹകരിച്ചാണ് ഇവരെ...

Read More >>
#cybercrime | സൈബർ തട്ടിപ്പിന്  ഇരയാകുന്നവർ കൂടുതലും ബഹ്റൈനിൽ

Oct 5, 2024 04:30 PM

#cybercrime | സൈബർ തട്ടിപ്പിന് ഇരയാകുന്നവർ കൂടുതലും ബഹ്റൈനിൽ

സൈബർ സുരക്ഷാ വിദഗ്ധരായ കാസ്കി തയാറാക്കിയ പഠനറിപ്പോർട്ടിലാണ്...

Read More >>
#custody | പാർപ്പിട കേന്ദ്രങ്ങൾക്ക് ശല്യം; 180 വാഹനങ്ങൾ ദുബായിൽ കസ്റ്റഡിയിൽ

Oct 5, 2024 04:21 PM

#custody | പാർപ്പിട കേന്ദ്രങ്ങൾക്ക് ശല്യം; 180 വാഹനങ്ങൾ ദുബായിൽ കസ്റ്റഡിയിൽ

251 ഡ്രൈവർമാർക്ക് നോട്ടിസ് നൽകി. നാദ് അൽ ഷബ, മെയ്ദാൻ മേഖലയിലാണ് കൂടുതൽ നിയമലംഘകരെ...

Read More >>
#rain | വരുന്ന ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യത; ഒമാനില്‍ കാലാവസ്ഥ മുന്നറിയിപ്പ് നല്‍കി അധികൃതര്‍

Oct 5, 2024 01:50 PM

#rain | വരുന്ന ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യത; ഒമാനില്‍ കാലാവസ്ഥ മുന്നറിയിപ്പ് നല്‍കി അധികൃതര്‍

വിവിധ തീവ്രതകളിലുള്ള മഴ ഉണ്ടാകുമെന്നാണ് പ്രവചനം. ചിലപ്പോള്‍ മഴക്കൊപ്പം ഇടിമിന്നലും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍...

Read More >>
Top Stories

Entertainment News