---
title: "#religiousruling | ഖത്തറിൽ ഇനി മതവിധികൾ വാട്സ്ആപ്പ് വഴിയും"
english_title: "#religious #rulings #qatar #will #be #available #via #whatsapp"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/217562/religious-rulings-qatar-will-be-available-via-whatsapp"
published_at: "2024-07-05T14:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6687b87e273eb_whatsapp.jpg"
keywords: []
---

# #religiousruling | ഖത്തറിൽ ഇനി മതവിധികൾ വാട്സ്ആപ്പ് വഴിയും

> **Lead Summary:** **ദോഹ : **ഇസ്​ലാം മത വിധികൾ ഇനി വാട്സാപ്പിലും. ഖത്തർ ഔഖാഫ് ഇസ്​ലാമിക കാര്യമന്ത്രാലയമാണ് വാട്സ്ആപ്പ് ആപ്ലിക്കേഷൻ വഴി മതപരമായ അന്വേഷണങ്ങൾക്ക് തത്സമയം ഉത്തരം നൽകുന്നതിന് സംവിധാനമൊരു​ക്കിയത്.

## Article Content

**ദോഹ : **ഇസ്​ലാം മത വിധികൾ ഇനി വാട്സാപ്പിലും. ഖത്തർ ഔഖാഫ് ഇസ്​ലാമിക കാര്യമന്ത്രാലയമാണ് വാട്സ്ആപ്പ് ആപ്ലിക്കേഷൻ വഴി മതപരമായ അന്വേഷണങ്ങൾക്ക് തത്സമയം ഉത്തരം നൽകുന്നതിന് സംവിധാനമൊരു​ക്കിയത്.

തത്സമയ ചാറ്റ് അല്ലെങ്കിൽ ഓഡിയോ റെക്കോർഡിങ് വഴിയായിരിക്കും പണ്ഡിതന്മാർ ​അന്വേഷണങ്ങൾക്ക് ഫത്​വ മത വിധികൾ നൽകുക.

ഇതിനായി ഇസ്​ലാമിക പണ്ഡിതന്മാരുടെയും ശരീഅത് ഗവേഷകരുടെയും സംഘത്തെ ഔഖാഫ് ചുമതലപ്പെടുത്തിയിട്ടുണ്ട്. ഖത്തർ സമയം രാവിലെ എട്ട് മുതൽ ഒന്ന് വരെയും വൈകുന്നേരം നാല് മുതൽ രാത്രി 10 വരെയുമാണ് സേവനം ലഭ്യമാകുക. 974 50004564 എന്ന വാട്സാപ്പ് നമ്പറിലാണ് മതവിധികൾ ലഭിക്കുക.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/217562/religious-rulings-qatar-will-be-available-via-whatsapp)