#Newcancerinstitute | സൗജന്യ കൺസൾട്ടേഷനുമായി അബുദാബിയിൽ പുതിയ ക്യാൻസർ ഇന്‍സ്റ്റിറ്റ്യൂട്ട് തുറന്നു

#Newcancerinstitute | സൗജന്യ കൺസൾട്ടേഷനുമായി അബുദാബിയിൽ പുതിയ ക്യാൻസർ ഇന്‍സ്റ്റിറ്റ്യൂട്ട് തുറന്നു
Jul 7, 2024 04:42 PM | By VIPIN P V

അബുദബി: (gccnews.in) രോ​ഗബാധിതർക്ക് അത്യാധുനിക ചികിത്സകൾ ലഭ്യമാക്കുന്നതിനായി അബുദബിയിൽ പുതിയ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ട് പ്രഖ്യാപിച്ചു.

മുഹമ്മദ് ബിൻ സായിദ് സിറ്റിയിലെ ബുർജീൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് (ബിസിഐ) നാല് നിലകളിലായി ലോകോത്തര സൗകര്യങ്ങൾ വാഗ്ദാനം ചെയ്യുന്നു.

സ്വകാര്യ കീമോതെറാപ്പി സ്യൂട്ടുകൾ, സ്പെഷ്യാലിറ്റി ക്ലിനിക്കുകൾ, സ്തനാർബുദ യൂണിറ്റ്, രോഗിയെ കേന്ദ്രീകരിച്ചുള്ള സൗകര്യങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ബുർജീൽ ഹോൾഡിംഗ്സ് ആരംഭിച്ച പുതിയ കേന്ദ്രം കീമോതെറാപ്പി, ഇമ്മ്യൂണോതെറാപ്പി, സർജിക്കൽ ഓങ്കോളജി, സ്റ്റീരിയോടാക്റ്റിക് റേഡിയോ സർജറി (എസ്ആർഎസ്), സ്റ്റീരിയോടാക്റ്റിക് ബോഡി റേഡിയോ തെറാപ്പി (എസ്ബിആർടി) എന്നിവയെല്ലാം ലഭ്യമാകും.

ടാർഗെറ്റഡ് തെറാപ്പി, പ്രിസിഷൻ മെഡിസിൻ, അഡ്വാൻസ്ഡ് സർജിക്കൽ ടെക്നിക്കുകൾ, റേഡിയേഷൻ തെറാപ്പി, കൂടാതെ എഐ അധിഷ്ഠിത കാൻസർ രോഗനിർണയവും പോലുള്ള അത്യാധുനിക ചികിത്സകൾ ഇവിടെ വാഗ്ദാനം ചെയ്യുന്നു.

എല്ലാവർക്കും മികച്ച ആരോഗ്യ പരിരക്ഷയും മെഡിക്കൽ സേവനങ്ങളും നൽകാൻ യുഎഇ പ്രതിജ്ഞാബദ്ധമാണെന്ന് ബുർജീൽ മെഡിക്കൽ സിറ്റിയിൽ സ്ഥിതി ചെയ്യുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഉദ്ഘാടനം ചെയ്തുകൊണ്ട് സഹിഷ്ണുത, സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ പറഞ്ഞു.

പുതിയ ഇൻസ്റ്റിറ്റ്യൂട്ട് ക്യാൻസർ ചികിത്സയെ മാറ്റിമറിക്കുകയും രോ​ഗികളുടെ ഫലങ്ങൾ ​ഗണ്യമായി മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് ബുർജീൽ ഹോൾഡിം​ഗ്സിന്റെ സ്ഥാപകനുമായ ഡോ. ഷംസീർ വയലിൽ പറഞ്ഞു.

സൗജന്യ കൺസൾട്ടേഷൻ നൽകുന്ന കാര്യം ചൂണ്ടിക്കാട്ടിയ പ്രമുഖ എമിറാത്തി ഓങ്കോളജിസ്റ്റ് പ്രൊഫ. ഹുമൈദ് അൽ ഷംസിയാണ് ഇൻസ്റ്റിറ്റ്യൂട്ടിനെ നയിക്കുന്നത്.

#Newcancerinstitute #opens #AbuDhabi #free #consultation

Next TV

Related Stories
#SaudiBadminton | സുവർണ നേട്ടം; സൗദി ബാഡ്മിൻറൺ ഗെയിംസിൽ ഗോൾഡ് മെഡൽ നേടി കോഴിക്കോട് സ്വദേശി ഷാമിൽ

Oct 5, 2024 07:50 PM

#SaudiBadminton | സുവർണ നേട്ടം; സൗദി ബാഡ്മിൻറൺ ഗെയിംസിൽ ഗോൾഡ് മെഡൽ നേടി കോഴിക്കോട് സ്വദേശി ഷാമിൽ

സൗദിയില്‍ ജനിച്ചവര്‍ക്ക് ദേശീയ ഗെയിംസില്‍ പങ്കെടുക്കാനുളള അവസരം പ്രയോജനപ്പെടുത്തിയാണ് ഷാമില്‍ അല്‍ ഹിലാല്‍ ക്ലബിനുവേണ്ടി മെഡല്‍...

Read More >>
#Strictpunishment | ഭിന്നശേഷിക്കാരോടുള്ള വിവേചനത്തിനും മോശം പെരുമാറ്റത്തിനും കർശന ശിക്ഷ; 20000 റിയാൽ വരെ പിഴ

Oct 5, 2024 07:23 PM

#Strictpunishment | ഭിന്നശേഷിക്കാരോടുള്ള വിവേചനത്തിനും മോശം പെരുമാറ്റത്തിനും കർശന ശിക്ഷ; 20000 റിയാൽ വരെ പിഴ

നിയമപരമായ തടസ്സങ്ങളില്ലാതെ സ്വന്തം കേസുകൾ കൈകാര്യം ചെയ്യുന്നതിൽ നിന്നും സ്ഥാപനം തടയുകയും ചെയ്യുന്നുവെങ്കിൽ പതിനായിരം റിയാൽ വരെ പിഴ...

Read More >>
#arrest | അനധികൃതമായി രാജ്യം വിടാന്‍ ശ്രമിച്ച 13 പ്രവാസികൾ ഒമാനിൽ പിടിയിൽ

Oct 5, 2024 05:42 PM

#arrest | അനധികൃതമായി രാജ്യം വിടാന്‍ ശ്രമിച്ച 13 പ്രവാസികൾ ഒമാനിൽ പിടിയിൽ

കോസ്റ്റ് ഗാര്‍ഡ് പൊലീസ്, റോയല്‍ ഒമാന്‍ പൊലീസുമായി സഹകരിച്ചാണ് ഇവരെ...

Read More >>
#cybercrime | സൈബർ തട്ടിപ്പിന്  ഇരയാകുന്നവർ കൂടുതലും ബഹ്റൈനിൽ

Oct 5, 2024 04:30 PM

#cybercrime | സൈബർ തട്ടിപ്പിന് ഇരയാകുന്നവർ കൂടുതലും ബഹ്റൈനിൽ

സൈബർ സുരക്ഷാ വിദഗ്ധരായ കാസ്കി തയാറാക്കിയ പഠനറിപ്പോർട്ടിലാണ്...

Read More >>
#custody | പാർപ്പിട കേന്ദ്രങ്ങൾക്ക് ശല്യം; 180 വാഹനങ്ങൾ ദുബായിൽ കസ്റ്റഡിയിൽ

Oct 5, 2024 04:21 PM

#custody | പാർപ്പിട കേന്ദ്രങ്ങൾക്ക് ശല്യം; 180 വാഹനങ്ങൾ ദുബായിൽ കസ്റ്റഡിയിൽ

251 ഡ്രൈവർമാർക്ക് നോട്ടിസ് നൽകി. നാദ് അൽ ഷബ, മെയ്ദാൻ മേഖലയിലാണ് കൂടുതൽ നിയമലംഘകരെ...

Read More >>
#rain | വരുന്ന ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യത; ഒമാനില്‍ കാലാവസ്ഥ മുന്നറിയിപ്പ് നല്‍കി അധികൃതര്‍

Oct 5, 2024 01:50 PM

#rain | വരുന്ന ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യത; ഒമാനില്‍ കാലാവസ്ഥ മുന്നറിയിപ്പ് നല്‍കി അധികൃതര്‍

വിവിധ തീവ്രതകളിലുള്ള മഴ ഉണ്ടാകുമെന്നാണ് പ്രവചനം. ചിലപ്പോള്‍ മഴക്കൊപ്പം ഇടിമിന്നലും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍...

Read More >>
Top Stories










Entertainment News