റിയാദ് :(gcc.truevisionnews.com) സൗദി അറേബ്യയിൽ താമസ, തൊഴിൽ, അതിർത്തി നിയമങ്ങൾ ലംഘിച്ച നിരവധി പേരെ അറസ്റ്റ് ചെയ്തു. ജൂൺ 27 മുതൽ ജൂലൈ 3 വരെ നടന്ന രാജ്യവ്യാപക പരിശോധനയിലാണ് 16,565 പേർ പിടിയിലായത്.
ഇതിൽ ഏറ്റവും കൂടുതൽ പേർ (9,969) താമസ നിയമം ലംഘിച്ചവരാണ്. 4,676 പേർ അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതിനും 1,920 പേർ തൊഴിൽ നിയമങ്ങൾ ലംഘിച്ചതിനും അറസ്റ്റിലായി.
അനധികൃത കുടിയേറ്റക്കാരെയും പിടികൂടിയിട്ടുണ്ട്. 1,244 വ്യക്തികളെ അനധികൃതമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ പിടികൂടി.
ഇവരിൽ 37% യെമനികളും 60% എത്യോപ്യക്കാരും 3% മറ്റ് രാജ്യക്കാരും ആണ്. 63 പേരെ അനധികൃതമായി രാജ്യം വിടാൻ ശ്രമിക്കുന്നതിനിടെയും അറസ്റ്റ് ചെയ്തു.
നിയമലംഘകരെ കടത്തിക്കൊണ്ടുപോവുകയോ അഭയം നൽകുകയോ ചെയ്ത 3 പേരെയും അധികൃതർ പിടികൂടിയിട്ടുണ്ട്.
അറസ്റ്റിലായവരിൽ 19,396 പുരുഷന്മാരും 1,384 സ്ത്രീകളും ഉൾപ്പെടുന്നു. 2,931 പേർക്ക് യാത്രാക്രമീകരണങ്ങൾ പൂർത്തിയാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
9,663 പേരെ നാടുകടത്തിയിട്ടുണ്ട്. ബാക്കിയുള്ളവരുടെ കാര്യങ്ങളിൽ നടപടികൾ പുരോഗമിക്കുകയാണ്. അതിർത്തി സുരക്ഷ ലംഘിക്കുന്നവർക്കും അവരെ സഹായിക്കുന്നവർക്കും കടുത്ത ശിക്ഷയാണ് നേരിടേണ്ടി വരികയെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
#saudi #arabia #arrests #violating #residence #employment #and #border #laws