ജിദ്ദ: (gccnews.in) ഏലം കൃഷി ചെയ്യാൻ പുതിയ വഴി കണ്ടെത്തി ബഹയിലെ കർഷകൻ ശ്രദ്ധനേടുന്നു. സൗദിയിലെ സവിശേഷമായ കാപ്പി അഥവാ ഗഹ്‌വയ്ക്ക് രുചിയും മണവും നൽകുന്നതിൽ പ്രധാന ഘടമാണ് ഏലയ്ക്ക.
വടക്കുപടിഞ്ഞാറൻ ബഹയിലെ ബാനി ഹസ്സനിലെ കർഷകനായ അബ്ദുല്ല അൽ സഹ്‌റാനി, ഏലക്കായുടെ രുചിയുള്ള കാപ്പിയോടുള്ള ഇഷ്ടം മൂലമാണ് ഈ കാർഷിക പരീക്ഷണം നടത്തിയത്.
"ഏതാണ്ട് മൂന്ന് വർഷം മുൻപ് ഞാൻ ഗ്രാമത്തിലെ കാർഷിക ടെറസുകളിൽ പരിമിതമായ അളവിൽ വിത്ത് ഉപയോഗിച്ച് ഏലം കൃഷി ചെയ്യാൻ തുടങ്ങി.ഏലത്തൈകൾ പ്രത്യേക പ്രദേശങ്ങളിലും കാലാവസ്ഥയിലും മാത്രമേ വളരുകയുള്ളൂവെന്ന് ചിലർ വിശ്വസിക്കുന്നു.
ഇന്ന്, എനിക്ക് 350-ലധികം ഏലത്തൈകളുണ്ട്, അടുത്ത രണ്ട് മാസത്തിനുള്ളിൽ ഞാൻ ആദ്യത്തെ വിളവെടുക്കും.കൂടുതൽ വാണിജ്യാടിസ്ഥാനത്തിലുള്ള ഒരു ഉൽപാദനാനത്തിന് ഞാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് "– സൗദി പ്രസ് ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ അൽ-സഹ്റാനി പറഞ്ഞു.
കൃഷി രീതികൾ:
കൃഷിയോടുള്ള അഭിനിവേശവും സ്നേഹവുമാണ് ഏലത്തിന് പുറമെ അപൂർവ സസ്യങ്ങളും മരങ്ങളും നട്ടുവളർത്താൻ തന്നെ പ്രേരിപ്പിച്ചതെന്ന് അൽ സഹ്റാനി പറഞ്ഞു.
സുഗന്ധവ്യഞ്ജനങ്ങൾ കൃഷിചെയ്യാൻ പ്രദേശത്തിന്‍റെ പാരിസ്ഥിതികവും പ്രകൃതിദത്തവുമായ ഘടകങ്ങളായ മണ്ണിന്‍റെ ഫലഭൂയിഷ്ഠത, ശുദ്ധജലം, മിതമായ കാലാവസ്ഥ എന്നിവ അദ്ദേഹം പ്രയോജനപ്പെടുത്തി. ഏലയ്ക്ക വിത്തുകൾ നിലത്ത് 3 സെന്‍റിമീറ്റർ ആഴത്തിൽ നട്ടുപിടിപ്പിച്ചു.
പിന്തുണയും വികസന പദ്ധതികളും:
ബഹയിലെ പരിസ്ഥിതി, ജല, കൃഷി മന്ത്രാലയത്തിന്‍റെ ശാഖ കാർഷിക മാർഗനിർദേശം നൽകിയിട്ടുണ്ടെന്നും അത് തനിക്ക് സഹായമായി മാറിയെന്നും അൽ സഹ്റാനി പറഞ്ഞു.
നടീലിനു ശേഷം ശ്രദ്ധാപൂർവ്വം പരിപാലിക്കുകയാണെങ്കിൽ ഏലം വിളവെടുപ്പ് ഘട്ടത്തിലെത്താൻ ഏകദേശം എട്ട് മാസമെടുക്കും. ഒരു ഏലച്ചെടിക്ക് രണ്ട് മീറ്റർ വരെ ഉയരം ഉണ്ടാകും.
#Cardamom #bear #fruit #terrace #Saudi #farmer #preparing #harvest