#almondfestival | ബദാം ഉത്സവം സംഘടിപ്പിച്ചു

#almondfestival | ബദാം ഉത്സവം സംഘടിപ്പിച്ചു
Jul 8, 2024 01:15 PM | By ADITHYA. NP

മനാമ :(gcc.truevisionnews.com)ബദാമിന് വേണ്ടി ഒരു ഉത്സവം. ബഹ്‌റൈൻ ബുദയ്യ ബൊട്ടാണിക്കൽ ഗാർഡനിലാണ് മൂന്ന് ദിവസം നീണ്ടുനിന്ന ബദാം ഉത്സവം സംഘടിപ്പിച്ചത്.

ബദാം കൃഷിയെ പ്രോത്സാഹിപ്പിക്കുക, കർഷകർക്ക് ആത്മവിശ്വാസം ഉണ്ടാക്കുക, ബദാമിന്റെ പോഷക ഗുണങ്ങളെപ്പറ്റി ആളുകളെ ബോധവാന്മാരാക്കുക എന്നീ ലക്ഷ്യത്തോടെയാണ് ബഹ്‌റൈൻ കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തിൽ ഇത്തരത്തിലുള്ള ഒരു ഉത്സവം സംഘടിപ്പിച്ചത്.

ഇതോടനുബന്ധിച്ചുള്ള പ്രദർശനം കാണാനും ബദാം വാങ്ങുന്നതിനുമായി ജിസിസി രാജ്യങ്ങളിൽ നിന്നുള്ളവരടക്കമുള്ള പൗരന്മാരും താമസക്കാരും സന്ദർശകരും എത്തിയിരുന്നു.

മുനിസിപ്പാലിറ്റീസ് അഫയേഴ്സ് ആൻഡ് അഗ്രികൾച്ചർ മന്ത്രാലയത്തിലെ അഗ്രികൾച്ചർ ആൻഡ് അനിമൽ റിസോഴ്സസ് അഫയേഴ്സ് അണ്ടർ സെക്രട്ടറി ഡോ. ഖാലിദ് അഹമ്മദ് ഹസ്സൻ ഫെസ്റ്റ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

ബഹ്‌റൈൻ ഉൽപന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലും പ്രാദേശിക കർഷകരെയും ഭക്ഷ്യ സംസ്‌കരണ വ്യവസായങ്ങളെയും പിന്തുണയ്ക്കുന്നതിലും ഫെസ്റ്റിവലിന്റെ പങ്ക് ഡോ. ഹസ്സൻ ഊന്നിപ്പറഞ്ഞു.

കാർഷിക വൈവിധ്യവും ഉൽപ്പാദനക്ഷമതയും ഉത്തേജിപ്പിക്കുന്നതിനുള്ള ഇത്തരം ദൗത്യവുമായി ഒത്തുചേർന്ന് ഉൽപ്പാദനം വർധിപ്പിക്കുന്നതിനും പുതിയ ബദാം ഇനങ്ങൾ അവതരിപ്പിക്കുന്നതിനും കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിൽ ഫെസ്റ്റിന്റെ സ്വാധീനം അദ്ദേഹം ചൂണ്ടിക്കാട്ടി.

ബദാം തൈകൾ, വിവിധ ബദാം ഇനങ്ങൾ, സംസ്കരണ വ്യവസായങ്ങൾ എന്നിവയും ഫെസ്റ്റിൽ പ്രദർശിപ്പിച്ചു. ബദാം കൃഷിയുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനായി ബഹ്‌റൈനിലെ ഗവർണറേറ്റുകളിലുടനീളം 1,000 ബദാം തൈകൾ നട്ടുപിടിപ്പിക്കാനാണ് മന്ത്രാലയം പദ്ധതിയിടുന്നുത് .

#bahrain #first #almond #festival #opens

Next TV

Related Stories
 ഹൃദയാഘാതം; പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു

Apr 20, 2025 03:04 PM

ഹൃദയാഘാതം; പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു

അര്‍ധ രാത്രി ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു‌....

Read More >>
ജോലിക്കിടെ ഹൃദയാഘാതം; പ്രവാസി മലയാളി ജുബൈലിൽ മരിച്ചു

Apr 20, 2025 01:52 PM

ജോലിക്കിടെ ഹൃദയാഘാതം; പ്രവാസി മലയാളി ജുബൈലിൽ മരിച്ചു

ഭാര്യാസഹോദരൻ സൗദിയിലുണ്ട്. നവോദയ കലാസാംസ്​കാരിക വേദി ജുബൈൽ അറൈഫി ഏരിയ സിസ്കോ യൂനിറ്റ് അംഗമാണ്. മൃതദേഹം നാരിയ ആശുപത്രിയിൽ...

Read More >>
പി കെ സുബൈർ അനുസ്മരണവും പ്രാർത്ഥന സദസും സംഘടിപ്പിച്ചു

Apr 19, 2025 08:25 PM

പി കെ സുബൈർ അനുസ്മരണവും പ്രാർത്ഥന സദസും സംഘടിപ്പിച്ചു

കൊടുവള്ളി മുനിസിപ്പാലിറ്റിയിലും മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലും സുബൈർ സാഹിബ് നടത്തിയ വിവിധങ്ങളായ സേവന പ്രവർത്തനങ്ങളെ സംബന്ധിച്ചും പദ്ധതികളെ...

Read More >>
പോലീസിനെ ഇടിച്ചുതെറിപ്പിക്കാൻ ശ്രമം; പരിശോധനയിൽ കണ്ടെത്തിയത് ആയുധവും മയക്കുമരുന്നും, അറസ്റ്റ്

Apr 19, 2025 08:13 PM

പോലീസിനെ ഇടിച്ചുതെറിപ്പിക്കാൻ ശ്രമം; പരിശോധനയിൽ കണ്ടെത്തിയത് ആയുധവും മയക്കുമരുന്നും, അറസ്റ്റ്

ഒടുവിൽ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഒരു പിസ്റ്റളും കത്തിയും മയക്കുമരുന്നും ഇയാളിൽ നിന്ന്...

Read More >>
മാതാപിതാക്കളോട് പിണങ്ങി വീടുവിട്ടിറങ്ങി പെൺകുട്ടി; പ്രശ്നം പരിഹരിച്ച് ദുബായ് പൊലീസ്

Apr 19, 2025 08:09 PM

മാതാപിതാക്കളോട് പിണങ്ങി വീടുവിട്ടിറങ്ങി പെൺകുട്ടി; പ്രശ്നം പരിഹരിച്ച് ദുബായ് പൊലീസ്

അവരെയും പെൺകുട്ടിയെയും സ്റ്റേഷനിലേയ്ക്ക് വിളിപ്പിച്ച് സംസാരിച്ച് പ്രശ്നം പരിഹരിച്ചു....

Read More >>
Top Stories