ഖത്തറിൽ മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ മുനിസിപ്പാലിറ്റി മന്ത്രാലയം പുറത്തിറക്കി. മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
അസ്തമയത്തിന് ശേഷം പുലർച്ചെ വരെ ഡൈവിങ് റൈഫിൾ ഉപയോഗിച്ച് മീൻ പിടിക്കാനും ഇവ മത്സ്യബന്ധന യാത്രയിൽ കൂടെ കൊണ്ടുപോകാനും പാടില്ല. ഡൈവിങ് റൈഫിൾ ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുമ്പോൾ ശ്വസിക്കാൻ കംപ്രസ് ചെയ്ത എയർ സിലിണ്ടറുകൾ ഉപയോഗിക്കുന്നതിനും വിലക്കുണ്ട് .
മത്സ്യങ്ങളുടെ പ്രജനന കാലത്ത് ഡൈവിങ് റൈഫിൾ ഉപയോഗിച്ച് മീൻ പിടിക്കരുത്. ഇത് ചില ഇനം മത്സ്യങ്ങളുടെ വംശനാശത്തിന് കാരണമാകും. പരിധിയിൽ കവിഞ്ഞ നീളമുള്ള നൂൽ (ഖിയ) ഉപയോഗിക്കുന്നതും അവ കപ്പലിലോ ബോട്ടിലോ കൊണ്ടുപോകുന്നതും നിരോധിച്ചിട്ടുണ്ട്.
നിരോധിത മത്സ്യബന്ധന ഉപകരണങ്ങൾ:
1)അധികൃതരുടെ അനുമതിയില്ലെങ്കിൽ മൾട്ടി-ഹെഡ് പിക്കർ
2) സാലിയ വിൻഡോ
3) മത്സ്യബന്ധനത്തിനുള്ള ബോട്ടം ട്രോൾ വല
4) നൈലോൺ (മോണോഫിലമെന്റ്) കൊണ്ട് നിർമിച്ച വല
5) ത്രീ-ലെയർ ഗിൽ നെറ്റുകൾ
#new #regulations #protect #fisheries #qatar